കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാനിരിക്കുന്നത് അപ്രഖ്യാപിത മാധ്യമ സെൻസർഷിപ്പിന്റെ കാലം!! എൻഡി ടിവിക്കെതിരായ നടപടിക്കു പിന്നിൽ?

വിമർശനങ്ങളെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും പേശി ബലം കൊണ്ടാണ് സംഘപരിവാർ നേരിടുന്നതെന്നും ഐസക് കുറ്റപ്പെടുത്തുന്നു. അതാണ് അവർക്ക് അറിയാവുന്ന പ്രതികരണമെന്നും ഐസക്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം: എൻഡി ടിവിക്കെതിരായ നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി തോമസ് ഐസക് രംഗത്ത്. സർക്കാർ സംവിധാനങ്ങളുപയോഗിച്ച് കേന്ദ്രം മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുകയാണെന്ന് തോമസ് ഐസക് ആരോപിക്കുന്നു. എൻഡി ടിവിക്കെതിരെ സംഘപരിവാർ നടത്തി വരുന്ന പകപോക്കലിന്റെ അപഹാസ്യമായ എപ്പിസോഡാണ് കഴിഞ്ഞ ദിവസത്തെ റെയ്ഡ് എന്ന് ഐസക് പറയുന്നു. 2002ലെ ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്തതു മുതൽ ആരംഭിച്ചതാണ് ആ പകയെന്നും ഐസക് . ഫേസ്ബുക്ക് പോസറ്റിലാണ് ഐസകിന്റെ പ്രതികരണം.

<strong>ഒടുവിൽ ഗവർണർക്കും കിട്ടി എയർ ഇന്ത്യയുടെ വക പണി!! ഒന്നര മണിക്കൂർ കുടുങ്ങി!!മുട്ടൻ പണി? </strong>ഒടുവിൽ ഗവർണർക്കും കിട്ടി എയർ ഇന്ത്യയുടെ വക പണി!! ഒന്നര മണിക്കൂർ കുടുങ്ങി!!മുട്ടൻ പണി?

വിമർശനങ്ങളെയും സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങളെയും പേശി ബലം കൊണ്ടാണ് സംഘപരിവാർ നേരിടുന്നതെന്നും ഐസക് കുറ്റപ്പെടുത്തുന്നു. അതാണ് അവർക്ക് അറിയാവുന്ന പ്രതികരണമെന്നും ഐസക്. ഒരു വശത്ത് അണികളെ ഉപയോഗിച്ച് മാധ്യമങ്ങളെ വരുതിക്ക് നിർത്തുകയും മറുവശത്ത് സർക്കാർ സംവിധാനങ്ങളുപയോഗിച്ച് മാധ്യമങ്ങളെ നിസബ്ദരാക്കുകയും ചെയ്യുന്നുവെന്ന് ഐസക് പറയുന്നു.

thomas issac

ഏഴ് വർഷം മുമ്പുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് എൻഡിടിവിക്കെതിരായ ഇപ്പോഴത്തെ നടപടിയെന്നും ഐസക് പറയുന്നു. മാൻഡിസൻ സ്ക്വയറില്‍ രാജ് ദീപ് സർദേശായിക്കും കനയ്യ കുമാർ സംഭവത്തിൽ ബർക്കാ ദത്തിനും നേരിടേണ്ടി വന്ന സംഭവങ്ങളെ കുറിച്ചും പോസ്റ്റിൽ വ്യക്തമാക്കുന്നു. സംഘപരിവാറിനെയും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളായാണ് വിലയിരുത്തപ്പെടുന്നതെന്നും ഐസക് പറയുന്നു.

പ്രധാനമന്ത്രി അധികാരമേറിയിട്ട് മൂന്നു വർഷം പൂർത്തിയായെങ്കിലും പ്രധാനമന്ത്രി ഒരു പത്ര സമ്മേളനം പോലും വിളിച്ചു ചേർത്തിട്ടില്ലെന്ന് ഐസക് പറയുന്നു. അസുഖകരമായ ചോദ്യങ്ങൾ ചോദിക്കുന്നവരോട് മിണ്ടാതിരിക്കാനാണ് പാർട്ടി അധ്യക്ഷൻ പറയുന്നതെന്നും അദ്ദേഹം. ഇതൊന്നും ഒരു മാധ്യമങ്ങളും ചോദ്യം ചെയ്യുന്നില്ലെന്നും ഐസക്. മുഖസ്തുതിയും പക്ഷപാതപരമായ റിപ്പോർട്ടിങും സ്വാഭാവികമായിരിക്കുകയാണെന്നും വേറിട്ട് നിൽക്കുന്നവരെ സിബിഐയും ഇൻകംടാക്സുമൊക്കെ തിരഞ്ഞു ചെല്ലുകയാണെന്നും അദ്ദേഹം പറയുന്നു.

സംഘപരിവാറിന് വിപുലമായ അജണ്ടയുണ്ടെന്നും അവ നടപ്പാക്കാൻ വിമർശനങ്ങളും ചെറുത്തു നിൽപ്പുകളുമില്ലാത്ത ഒരന്തരീക്ഷം അവർ ആഗ്രഹിക്കുന്നുണ്ടെന്നും ഐസക് കുറിക്കുന്നു. വരാനിരിക്കുന്നത് അപ്രഖ്യാപിത മാധ്യമ സെൻസർഷിപ്പിന്റെ കാലമാണെന്നും സംഘപരിവാറിന് വഴങ്ങാൻ തീരുമാനിച്ച മാധ്യമങ്ങൾക്ക് മാത്രമേ നിലനിൽപ്പുളളൂവെന്ന സ്ഥിതിയിലേക്ക് പോവുകയാണെന്നും ഐസക് പറയുന്നു.

English summary
thomas issac's facebook post against raid in nd tv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X