കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്കെതിരെ രാജീവ് ചന്ദ്രശേഖറിന്‍റെ കുപ്രചാരണം! ഒടുക്കത്തെ തൊലിക്കട്ടിയെന്ന് തോമസ് ഐസക്

  • By Desk
Google Oneindia Malayalam News

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജയം തങ്ങള്‍ക്കാക്കുക എന്ന ഒറ്റ ലക്ഷ്യത്തിന് പുറത്ത് ബിജെപി വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ബിജെപിയുടെ വ്യാജ വാര്‍ത്തകളും കുപ്രചരണങ്ങളുമെല്ലാം പ്രചരിക്കും മുന്‍പ് പൊളിച്ചടുക്കുന്നുണ്ടെങ്കിലും ഒരു നാണവും കൂടാതെ നേതാക്കളും ബിജെപി ഐടി സെല്ലും വീണ്ടും വീണ്ടും വാര്‍ത്തകള്‍ തട്ടികൊണ്ടേയിരിക്കുകയാണ്.

ഇതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് ബിജെപി എംപി രാജീവ് ചന്ദ്രശേഖര്‍ പടച്ച് വിട്ട വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. രാജീവ് പോസ്റ്റ് ചെയ്ത വ്യാജ വാര്‍ത്തയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് മന്ത്രി തോമസ് ഐസക് ഉന്നയിച്ചിരിക്കുന്നത്. കണ്ടാമൃഗം പോലും തോറ്റുപോകുന്ന തൊലിക്കട്ടി ഉള്ളവര്‍ക്ക് മാത്രമേ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ കഴിയൂവെന്ന് തോമസ് ഐസക് ഫേസ്ബുക്കിലിട്ട തന്‍റെ വിമര്‍ശനത്തില്‍ പറയുന്നു.

യെദ്യൂരപ്പയ്ക്കെതിരെ

യെദ്യൂരപ്പയ്ക്കെതിരെ

2013 ല്‍ ബിജെപി നേതാവ് യെദ്യൂരപ്പയ്ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യമായിരുന്നു സിദ്ധരാമയ്യക്കെതിരെ രാഹുല്‍ നടത്തിയതെന്ന പേരില്‍ രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. യെദ്യൂരപ്പയ്ക്കെതിരെ നടത്തിയ അഴിമതി ആരോപണമാണ് സിദ്ധരാമയ്യക്കെതിരെ എന്ന പേരില്‍ രാജീവ് ചന്ദ്രശേഖര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഉത്തരവാദപ്പെട്ട ഒരു പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ എങ്ങനെയാണ് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നതെന്ന് തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി തോമസ് ഐസക് ചോദിച്ചു. പോസ്റ്റിന്‍റെ പൂര്‍ണ രൂപം വായിക്കാം

അസാമാന്യ ചര്‍മ്മശേഷി

അസാമാന്യ ചര്‍മ്മശേഷി

സംഘപരിവാര്‍ നേതാക്കള്‍ക്കുള്ള അസാമാന്യമായ ചര്‍മ്മശേഷിയുടെ പൊതുപ്രദര്‍ശനം അനുസ്യൂതം തുടരുകയാണ്. കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖറും ഇവരില്‍ നിന്നു മാറി നില്‍ക്കുന്നില്ല. പൊളിയുന്ന ഓരോ നുണയെയും അടുത്ത നുണയ്ക്കുള്ള ആത്മവിശ്വാസത്തിന്റെ ഉറവിടമായി പരിഗണിച്ച് അവര്‍ കുതിച്ചു പായുകയാണ്. മൂക്കത്തു വിരല്‍വെച്ച് തങ്ങളെ നോക്കി അമ്പരന്നു നില്‍ക്കുന്ന പൊതുജനത്തെ തെല്ലും മൈന്‍ഡു ചെയ്യാതെ.

കിട്ടുന്നത് എടുത്ത് ചാമ്പി

കിട്ടുന്നത് എടുത്ത് ചാമ്പി

2013ല്‍ രാഹുല്‍ ഗാന്ധി നടത്തിയ ഒരു പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം സിദ്ധാരാമയ്യയ്‌ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍ ഉപയോഗിച്ച രീതി നോക്കൂ. ഒട്ടേറെ മാധ്യമസ്ഥാപനങ്ങളുടെ ഉടമയാണ് താനെന്നോ, തന്റെ വിശ്വാസ്യതയ്ക്ക് ഈ മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതയുമായി ബന്ധമുണ്ടെന്നുള്ള ആധിയോ ഒന്നും അദ്ദേഹത്തിനില്ല. കിട്ടുന്നതെടുത്ത് ചാമ്പുകയാണ്.

ഇതാണ് നിലവാരം

ഇതാണ് നിലവാരം

അഴിമതിയ്ക്കു കുപ്രസിദ്ധമായിരുന്നു 2013 കാലത്ത് കര്‍ണാടകത്തിലെ യെദ്യൂരപ്പ മന്ത്രിസഭ. ആ മന്ത്രിസഭയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍, സിദ്ധാരാമയ്യയ്‌ക്കെതിരെ എന്ന പേരില്‍ പ്രചരിപ്പിക്കാന്‍ ചില്ലറ ചര്‍മ്മശേഷിയൊന്നും പോര. സംഘപരിവാറിന്റെ ഐടി സെല്ലിലെ ഏതെങ്കിലും ഒരു വ്യാജ ഐഡി അല്ല പ്രതിസ്ഥാനത്ത്. സാക്ഷാല്‍ രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ് ന്യൂസ് മുതല്‍ റിപ്പബ്ലിക് ടിവിയും റേഡിയോ ഇന്‍ഡിഗോയും വരെ നീളുന്ന മാധ്യമസ്ഥാപനങ്ങളുടെ ഉടമ. രാജ്യസഭാ അംഗം. അസംഖ്യം പദവികള്‍ വേറെ. അദ്ദേഹത്തിന്റെ ട്വിറ്ററിലാണ് ഒരു നാലാംകിട നുണ പ്രത്യക്ഷപ്പെട്ടത്. റീട്വീറ്റു ചെയ്തത് സ്മൃതി ഇറാനിയെപ്പോലുള്ള പ്രമുഖര്‍. ഇതാണിവരുടെ രാഷ്ട്രീയസംവാദത്തിന്റെ നിലവാരം.

കഷ്ടമാണ് സര്‍, കാര്യം

കഷ്ടമാണ് സര്‍, കാര്യം

മണിക്കൂറുകള്‍ക്കകം ഈ പെരുങ്കള്ളം സോഷ്യല്‍ മീഡിയ പൊളിച്ചു. കള്ളം പ്രചരിപ്പിക്കാന്‍ സൗകര്യമുള്ളതുപോലെ, അവ പൊളിച്ചടുക്കാനും സോഷ്യല്‍ മീഡിയ പ്രാപ്തമാണ് എന്ന കാര്യം രാജീവ് ചന്ദ്രശേഖറിന് ഇതേവരെ മനസിലായിട്ടില്ല. ധാരാളം മാധ്യമസ്ഥാപനങ്ങളുടെ ഉടമസ്ഥനായിട്ടും.
കഷ്ടമാണ് സര്‍, കാര്യം.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
thomas issacs facebook post against rajeev chandrasekhar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X