കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവളം കൊട്ടാരം വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരല്ല! സംഘികള്‍ക്ക് തോമസ് ഐസക്കിന്‍റെ മറുപടി!

  • By Desk
Google Oneindia Malayalam News

രാജ്യത്തെ ചരിത്രസ്മാരകങ്ങള്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് സംരക്ഷിക്കാന്‍ നല്‍കിയ ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സിപിഎമ്മിനെതിരെ മറ്റൊരു വിമര്‍ശനം ഉയര്‍ന്നു. കോവളം വിറ്റ എല്‍ഡിഎഫ് സര്‍ക്കാരിന് എന്ത് അര്‍ഹതയാണ് കേന്ദ്ര നടപടിയെ വിമര്‍ശിക്കാന്‍ എന്നായിരുന്നു ആക്ഷേപം.

എന്നാല്‍ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി തോമസ് ഐസക്. കോവളം കൊട്ടാരം വിറ്റത് ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരാണെന്നും ഇത്തരം വില്‍പ്പനകള്‍ക്ക് ഇന്ത്യയില്‍ ആദ്യമായി വകുപ്പുണ്ടാക്കിയത് എന്‍ഡിഎ സര്‍ക്കാരാണെന്നും മന്ത്രി തന്‍റെ പോസ്റ്റില്‍ കുറിച്ചു. പോസ്റ്റ് ഇങ്ങനെ

നുണ പറയാന്‍ അല്ലാതെ

നുണ പറയാന്‍ അല്ലാതെ

പക‍ര്‍ച്ചവ്യാധി പടര്‍ത്താനുള്ള നിയോഗം കൊതുകിന്റെ തലവിധിയാണ്. ബോധവത്കരണം നടത്തി ആ ജീവിയെ നേര്‍വഴിയ്ക്കു നയിക്കാനാവില്ല. അതുപോലെയാണ് നുണപ്രചരണം നടത്തുന്ന സംഘികളുടെ കാര്യം. നുണയല്ലാതെ മറ്റൊന്നും എഴുതാനോ പറയാനോ പ്രചരിപ്പിക്കാനോ അവര്‍ക്കു കഴിയില്ല. അതവരുടെ ജന്മവാസനയാണ്. അക്കൂട്ടര്‍ വസ്തുതാപരമായി സംവദിക്കുമെന്നോ അന്തസായി വാദപ്രതിവാദം നടത്തുമെന്നോ പ്രതീക്ഷിക്കുക വയ്യ. അവര്‍ തുടര്‍ച്ചയായി നുണ പറയും. ഒരാളെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത്രയും ലാഭം.

എന്താണ് വസ്തുത

എന്താണ് വസ്തുത

കോവളം കൊട്ടാരം വില്‍പനയെച്ചൊല്ലിയാണ് സംഘികളുടെ പുതിയ അഭ്യാസം. കൊട്ടാരം വിറ്റത് എല്‍ഡിഎഫ് സര്‍ക്കാരാണത്രേ. പല ഐഡികളില്‍ നിന്ന് ഈ അസംബന്ധം തുരുതുരാ പ്രവഹിക്കുകയാണ്. എന്താണ് വസ്തുത?
എന്താണ് കോവളം കൊട്ടാരത്തിന്റെ ചരിത്രം? ഈ കൊട്ടാരത്തിന്റെയും സ്ഥലത്തിന്റെയും ഉടമസ്ഥാവകാശത്തെച്ചൊല്ലി ധാരാളം കേസുകള്‍ ഹൈക്കോടതിയിലും സുപ്രിംകോടതിയിലുമുണ്ട്. ആ കേസുകളില്‍ കേന്ദ്രസര്‍ക്കാരും കക്ഷിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങളും സത്യവാങ്മൂലങ്ങളും പൊതുരേഖയാണ് എന്നുപോലും ഓര്‍മ്മിക്കാതെയാണ് സംഘികളുടെ കോളാമ്പി പ്രകടനം.

എന്‍ഡിഎ സര്‍ക്കാര്‍

എന്‍ഡിഎ സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ നയത്തിന്റെ ഭാഗമായി 2002ലാണ് കോവളം ഹോട്ടല്‍ വില്‍പന നടന്നത്. വിറ്റത് കേന്ദ്രസര്‍ക്കാര്‍. വാങ്ങിയത് എം ഫാര്‍ ഗ്രൂപ്പ്. വില ഏതാണ്ട് 44 കോടി രൂപ. 2002ല്‍ ആരായിരുന്നു കേന്ദ്രം ഭരിച്ചത്? അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍. കാശു വാങ്ങി കീശയിലിട്ടത് ഐറ്റിഡിസി.
അതായത്, പ്രിയപ്പെട്ട സംഘികളേ, കോവളം കൊട്ടാരം എം ഫാര്‍ ഗ്രൂപ്പിനു വിറ്റത് ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരാണ്. 2002 ജൂലൈ മാസത്തി‍ല്‍. ഇത്തരം വില്‍പനകള്‍ക്ക് ഇന്ത്യയിലാദ്യമായി ഒരു വകുപ്പുണ്ടാക്കി മന്ത്രിയെ നിശ്ചയിച്ചതും എന്‍ഡിഎ സര്‍ക്കാരാണ്. അരുണ്‍ ഷൂരി ആയിരുന്നു മന്ത്രി.

കൊട്ടാരം ഏറ്റെടുക്കാന്‍ നിയമം

കൊട്ടാരം ഏറ്റെടുക്കാന്‍ നിയമം

കോവളം കൊട്ടാരം എംഫാര്‍ ഗ്രൂപ്പിനു വിറ്റ കേന്ദ്രസ‍ര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചതും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചതും സിപിഎമ്മും എല്‍ഡിഎഫുമാണ്. 2006 അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ വില്‍പന അസാധുവാക്കി കൊട്ടാരം ഏറ്റെടുക്കാന്‍ നിയമം കൊണ്ടുവന്നു. ഈ നിയമത്തിനെതിരെ കൊട്ടാരത്തിന്റെ ഉടമസ്ഥര്‍ കോടതിയെ സമീപിച്ചു. ഈ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ നിന്നാണ് മുകളില്‍ ഉദ്ധരിച്ചത്. ഹൈക്കോടതി വിധിയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. അവിടെയും വിധി പ്രതികൂലമായിരുന്നു. ഈ കോടതികളിലെല്ലാം കൊട്ടാരത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനാണെന്ന കേരളത്തിന്റെ വാദങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരും ഐടിഡിസിയും.

കച്ചവടം ചെയ്യുന്നതിന് എതിര്

കച്ചവടം ചെയ്യുന്നതിന് എതിര്

പൊതുമേഖലാ സ്ഥാപനങ്ങളും പൈതൃക സ്മാരകങ്ങളും ഇതുപോലെ കച്ചവടം ചെയ്യുന്നതിന് എന്നും സിപിഎം എതിരാണ്. നുണയെഴുതുന്ന സംഘികള്‍ക്ക് അങ്ങനെയൊരു നിലപാടുണ്ടെങ്കില്‍ ഈ നയത്തിനെതിരെ കേന്ദ്രസര്‍ക്കാരിനും ബിജെപിയ്ക്കുമെതിരായ പ്രക്ഷോഭത്തില്‍ അണിനിരക്കുകയാണ് അവര്‍ ചെയ്യേണ്ടത്. അല്ലാതെ, ആടിനെ പട്ടിയാക്കുന്ന കുപ്രചരണങ്ങള്‍ ഒഴുക്കി വിടുകയല്ല. ആ പരിപ്പ് കേരളത്തില്‍ വേകാന്‍ പോകുന്നില്ല.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പേജിന്‍റെ പൂര്‍ണരൂപം

English summary
thomas issacs facebook post regarding kovalam palace
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X