കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോൾ അങ്ങനെ ഒരു ഡിജിപിയുമായോ?'

Google Oneindia Malayalam News

തിരുവനന്തപുരം: പോലീസിന്‍റെ ആയുധ ശേഖരത്തില്‍ നിന്ന് റൈഫിളുകളും വെടിയുണ്ടകളും കാണാതായെന്ന സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കെതിരെ വിമര്‍ശനം ശക്തം.
പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ നിന്നും 25 റൈഫിളുള്‍ 12061 വെടിയുണ്ടകളും കാണാനില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്.

തിരുവനന്തപുരത്തെ എസ്എപിയില്‍ നിന്നും തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ നിന്നുമാണ് ആയുധങ്ങള്‍ കാണാതായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണത്തില്‍ ബെഹ്റയെക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

 പരിഹാസം

പരിഹാസം

ഉണ്ട വിഴുങ്ങി വക്കീലിനെ പറ്റി കേട്ടിട്ടുണ്ട്. ഇതിപ്പോൾ അങ്ങനെ ഒരു ഡിജിപിയുമായോ? പിണറായിക്കും മോഡിക്കും ഒരു പോലെ സ്വീകാര്യനായതിനാൽ രക്ഷപ്പെടുമെന്ന് ആശ്വസിക്കാം എന്നായിരുന്നു സിആര്‍ നീലകണ്ഠന്‍റെ പരിഹാസം.

 കുത്തി ജേക്കബ് തോമസും

കുത്തി ജേക്കബ് തോമസും

"എന്തൊക്കെ മോഷ്ടിക്കാം, എവിടുന്നൊക്കെ മോഷ്ടിക്കാം എന്നു പോലും കേരളത്തിൽ വന്ന മോഷ്ടാക്കൾക്ക് അറിയാത്തതോ, അതോ അഹങ്കാരമോ ??, എന്നായിരുന്നു ജേക്കബ് തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

 കടന്നാക്രമിച്ച് ചാമക്കാല

കടന്നാക്രമിച്ച് ചാമക്കാല

കള്ളന് കഞ്ഞി വയ്ക്കുക മാത്രമല്ല ആ കഞ്ഞിപ്പാത്രവും കട്ടുവിൽക്കാൻ കെൽപുള്ള മഹാനാണ് ശ്രീമാൻ ബഹ്റയെന്നായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ പരിഹാസം. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

 ഉണ്ടയില്ലാ വെടികൾ

ഉണ്ടയില്ലാ വെടികൾ

ബഹ്റയുടെ ഉണ്ടയില്ലാ വെടികൾ !ലോക് നാഥ് ബഹ്റയുടെ കാലത്ത് സംസ്ഥാന പൊലീസിന്റെ വെടിയുണ്ടകൾ നഷ്ടപ്പെട്ടു എന്നതിൽ അദ്ഭുതകരമായി ഒന്നുമില്ല.സാക്ഷാൽ മുഖ്യമന്ത്രിയെത്തന്നെ കാണാതാകാത്തത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭാഗ്യം.

 ശ്രീമാൻ ബഹ്റ

ശ്രീമാൻ ബഹ്റ

കള്ളന് കഞ്ഞി വയ്ക്കുക മാത്രമല്ല ആ കഞ്ഞിപ്പാത്രവും കട്ടുവിൽക്കാൻ കെൽപുള്ള മഹാനാണ് ശ്രീമാൻ ബഹ്റ.
എന്തിനാണ് ബഹ്റയെ ഒറ്റ രാത്രി കൊണ്ട് NIA യിൽ നിന്ന് അടിച്ച് പുറത്താക്കിയത് എന്ന ചോദ്യം ഞാൻ മുമ്പും ഉയർത്തിയതാണ്.

 കയ്യോടെ പൊക്കിയതാണ്

കയ്യോടെ പൊക്കിയതാണ്

അക്കാര്യം വ്യക്തമായി അറിയാവുന്നവർ പോലും തുറന്ന് പറയുന്നില്ല.ഡേവിഡ് ഹെഡ്ലിയെ നേരിട്ട് ചോദ്യം ചെയ്തു എന്ന ഉണ്ടയില്ലാ വെടി അന്നത്തെ ആഭ്യന്തര മന്ത്രി പി.ചിദംബരം കയ്യോടെ പൊക്കിയതാണ് ഒരു കാരണം.

 ഹെഡ്ലിക്കഥ

ഹെഡ്ലിക്കഥ

മറ്റൊരു കാരണം കൂടി പിന്നാമ്പുറത്തുണ്ട്. അതാണ് പുറത്തു വരേണ്ടത്.എന്തൊക്കെയായാലും ഹെഡ്ലിക്കഥ കേട്ടാണത്രെ സഖാക്കൾ ഈ മഹാനെ സർവാധികാര്യക്കാരനാക്കിയത്.അതു മാത്രമായിരുന്നില്ല ലക്ഷ്യമെന്ന് ഇപ്പോൾ മനസിലായല്ലോ.കള്ളന്റെ കയ്യിൽ താക്കോൽ ഏൽപ്പിച്ചാൽ കാര്യം എളുപ്പമായി.വെടിയുണ്ട മുതൽ പൊലീസ് വണ്ടിയുടെ ടയർ വരെ സർവതും അടിച്ചുമാറ്റി പങ്ക് എ.കെ.ജി സെന്ററിൽ കൃത്യമായി എത്തിക്കും.

 പറയട്ടെ

പറയട്ടെ

നാട്ടിൽ പട്ടാപ്പകൽ പിടിച്ചുപറിയും കൊള്ളയും കൊലയും അരങ്ങേറുന്നു.വൻ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ദിവസമെങ്കിലും കേരളത്തിലുണ്ടോയെന്ന് മാധ്യമ സുഹൃത്തുക്കൾ പറയട്ടെ.

 കൊന്നു തള്ളിയവർ എത്ര!

കൊന്നു തള്ളിയവർ എത്ര!

ഏറ്റവുമൊടുവിൽ നല്ലൊരു ചെറുപ്പക്കാരനെ മണ്ണുമാഫിയ കൊലപ്പെടുത്തിയതടക്കം നിയമവാഴ്ചയെ പരിഹാസ്യമാക്കിയ എത്ര സംഭവങ്ങൾ !'വരാപ്പുഴയിലെ ശ്രീജിത്ത് മുതൽ നെടുങ്കണ്ടത്തെ രാജ്കുമാർ വരെ ബഹ്റയുടെ പൊലീസ് കൊന്നു തള്ളിയവർ എത്ര!

 ബഹ്റയ്ക്കും കൂട്ടാളികൾക്കും അറിയാം

ബഹ്റയ്ക്കും കൂട്ടാളികൾക്കും അറിയാം

മട്ടന്നൂരിലെ ഷുഹൈബും പെരിയയിലെ ശരത്തും കൃപേഷുമടക്കം സഖാക്കളുടെ കത്തിമുനയിൽ തീർന്ന എത്ര ചെറുപ്പക്കാർ !തൊഴിലിടത്തെ മാനസീക പീഡനം മൂലം എത്ര പൊലീസുകാർ ജീവനൊടുക്കി...പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട മനുഷ്യർ കിടക്കാനൊരു കൂരയ്ക്ക് അപേക്ഷയുമായി കാത്തു നിൽക്കുമ്പോഴാണ് ഏമാൻമാർ ആഡംബര വില്ല പണിയുന്നത്.....ഇതെല്ലാം ഇവിടെ നടക്കുമെന്ന് ബഹ്റയ്ക്കും കൂട്ടാളികൾക്കും അറിയാം...

 പിണറായി വിജയൻ സംരക്ഷിക്കുമെന്ന്

പിണറായി വിജയൻ സംരക്ഷിക്കുമെന്ന്

കാരണം ഇരട്ടച്ചങ്ക് പോയിട്ട് നട്ടെല്ലു പോലുമില്ലാത്ത ഒരു മനുഷ്യനാണ് അവരുടെ നായകൻ.ലാവലിൻ കേസിൽ ഇടനിലക്കാരനായിരിക്കുന്നിടത്തോളം ബഹ്റയെ എന്തുവില കൊടുത്തും പിണറായി വിജയൻ സംരക്ഷിക്കുമെന്ന് ആർക്കാണ് അറിയാത്തത് !

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
Thomas Jacob against Behara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X