തോമസ് കെ തോമസിനെതിരായ 100 കോടി കോഴ ആരോപണം തള്ളി റിപ്പോർട്ട്: മന്ത്രിയാക്കാന്‍ വീണ്ടും ആവശ്യപ്പെടും
ആലപ്പുഴ: കുട്ടനാട് എം എല്‍ എ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന ആവശ്യം എന്‍ സി പിയില്‍ വീണ്ടും ശക്തമാകും. തോമസ് കെ തോമസിന് എതിരായ കൂറുമാറ്റത്തിന് 100 കോടി കോഴയെന്ന ആരോപണം പാർട്ടി അന്വേഷണ കമ്മീഷന്‍ തള്ളിയ സാഹചര്യത്തിലാണ് മന്ത്രി സ്ഥാനത്തേക്ക് കുട്ടനാട് എം എല്‍ എയെ അനുകൂലിക്കുന്നവർ വീണ്ടും രംഗത്ത് വരാന്‍ പോകുന്നത്. ആരോപണം കെട്ടിച്ചമച്ചതാണെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയ്ക്ക് കൈമാറി.
ബി ജെ പി സഖ്യകക്ഷിയായ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പി യിലേക്ക് മാറുന്നതിനായി കോവൂർ കുഞ്ഞുമോന്‍, ആന്റണി രാജു എന്നീ എം എല്‍ എമാർക്ക് തോമസ് കെ തോമസ് അമ്പത് കോടി വീതം വാഗ്ധാനം ചെയ്തെന്നായിരുന്നു ആരോപണം. ഈ വിവരം മുഖ്യമന്ത്രി അറിഞ്ഞതിനെ തുടർന്നാണ് തോമസ് കെ തോമസിന് മന്ത്രി പദവി ലഭിക്കാതിരുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ ആരോപണം ആന്റണി രാജുവിന്റെ ഗൂഡാലോചനായാണെന്നാണ് തോമസ് കെ തോമസ് പാർട്ടി അന്വേഷണ കമ്മീഷന് നല്‍കിയ മൊഴി.

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്ത് വന്നതിന് ശേഷം പിസി ചാക്കോ റിപ്പോർട്ടിന്റെ പകർപ്പുമായി മുഖ്യമന്തിയെ കാണും. എലത്തൂർ എം എല്‍ എയായ എകെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി തോമസ് കെ തോമസിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം പി സി ചാക്കോ മുഖ്യമന്ത്രിക്ക് മുന്നില്‍ ഉന്നയിക്കും.
പണം വാഗ്ധാനം ചെയ്തില്ലെന്ന കോവൂർ കുഞ്ഞുമോന്റെ മൊഴിയാണ് പാർട്ടി റിപ്പോർട്ട് തോമസ് കെ തോമസിന് അനുകൂലമാകാന്‍ പ്രധാന്‍ കാരണം. ആന്റണി രാജുവാകട്ടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കാന്‍ തയ്യാറായതുമില്ല. കുട്ടനാട് സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് ആന്റണി രാജുവിനെക്കൊണ്ട് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. കുട്ടനാട് സീറ്റിന്റെ പേരില്‍ തന്നോടും സഹോദരനോടും ജനാധിപത്യ കേരള കോണ്‍ഗ്രസിന് വിരോധമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം പാർട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ എ കെ ശശീന്ദ്രന്‍ പക്ഷം തള്ളുകയാണ്. ചാക്കോയോടും തോമസ് കെ തോമസിനോടും അടുപ്പമുള്ളവർ മറിച്ചൊരു റിപ്പോർട്ട് നല്‍കുമോയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. തനിക്കെതി ഗൂഡാലോചന ഉണ്ടെന്ന് ആരോപിക്കുന്ന തോമസ് കെ തോമസ് എന്തുകൊണ്ട് പൊലീസ് അന്വേഷണം ആവശ്യപ്പെടുന്നില്ലെന്നും ശശീന്ദ്രന്‍ പക്ഷം ചോദിക്കുന്നു. പിഎം സുരേഷ് ബാബു, കെആർ രാജന്‍, ലതിക സുഭാഷ്, ജോബ് കാട്ടൂർ എന്നിവരായിരുന്നു കമ്മീഷന്‍












Click it and Unblock the Notifications