തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത ട്രെയിനിൽ നിന്നും വീണ് മരിച്ചു
ചെങ്ങന്നൂർ: തോമസ് മാർ അത്തനാസിയോസ് മെത്രാപ്പൊലീത്ത ട്രെയിനിൽ നിന്നും വീണ് മരിച്ചു. 80 വയസായിരുന്നു. ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപനാണ്. എറണാകുളം സൗത്ത് സ്റ്റേഷനിൽ ഇറങ്ങാനായി വാതിലിനരികിൽ നിൽക്കുകയായിരുന്നു. വാതിൽ അടിച്ച് അദ്ദേഹം പുറത്തേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

എറണാകുളം പുല്ലേപ്പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. പുലർച്ചെ 5.30 ഓടെയാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ മുതിർന്ന മെത്രാപ്പൊലീത്തയാണ് അദ്ദേഹം. വിദ്യാഭ്യാസ പ്രവർത്തനങ്ങളിലായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.












Click it and Unblock the Notifications