കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ നില മോശം: തോമസ് പോള്‍ റമ്പാനെ അറസ്റ്റ് ചെയ്ത് നീക്കി, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!!

Google Oneindia Malayalam News

കോതമംഗലം: കോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ തോമസ് പോള്‍ റമ്പാനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. റമ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം റമ്പാനെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞുവെച്ചിട്ട് 24 മണിക്കൂര്‍ പിന്നിട്ടിരുന്നു. റമ്പാനെ ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. പോലീസ് നടപടിയോടെ കോതമംഗലം ചെറിയ പള്ളിയിലെ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. നേരത്തെ റമ്പാനെതിരെ യാക്കോബായ വിശ്വാസികള്‍ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.

1

നേരത്തെ കോതമംഗലം പള്ളിയില്‍ കയറാതെ തിരിച്ചുപോകില്ലെന്ന നിലപാടില്ലായിരുന്നു അദ്ദേഹം. കോടതിവിധി പഠിക്കാന്‍ സമയം വേണം. സഭയോട് ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും റമ്പാന്‍ പറഞ്ഞു. അതേസമയം കോതമംഗലം പള്ളിത്തര്‍ക്ക വിഷയത്തില്‍ വഴക്കിനും ബഹളത്തിനുമില്ലെന്ന് യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാത്തോലിക്ക് ബാവാ പറഞ്ഞു. റമ്പാനെ പോലുള്ളവര്‍ മന:പ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കലഹത്തിന്റെ പേരില്‍ മാത്രം അറിയപ്പെടുന്ന വ്യക്തിയാണ് ഫാദറെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നും തോമസ് റമ്പാന്‍ പറഞ്ഞു. നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന് 2019ല്‍ എതിരാളികളില്ല..... സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ലോക്‌സഭയിലും ആവര്‍ത്തിക്കും!!രാഹുലിന് 2019ല്‍ എതിരാളികളില്ല..... സംസ്ഥാന തിരഞ്ഞെടുപ്പിലെ ഫലം ലോക്‌സഭയിലും ആവര്‍ത്തിക്കും!!

കോണ്‍ഗ്രസ് ബന്ധം ശക്തമാക്കി ഡിഎംകെ; മന്‍മോഹന്‍ സിങിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കുംകോണ്‍ഗ്രസ് ബന്ധം ശക്തമാക്കി ഡിഎംകെ; മന്‍മോഹന്‍ സിങിനെ തമിഴ്‌നാട്ടില്‍ നിന്ന് രാജ്യസഭയില്‍ എത്തിക്കും

English summary
thomas paul ramban arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X