കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ടത്: വിവാദത്തിന് തിരികൊളുത്തി തോമസ് ഉണ്ണിയാടന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് തികച്ചും അര്‍ഹതപ്പെട്ടതാണെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗവും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍. നിലവില്‍ യു.ഡി.എഫിന്റേതായി കേരളത്തില്‍നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളാണുള്ളത്. ഇതില്‍ രണ്ടുപേര്‍ കോണ്‍ഗ്രസില്‍നിന്നു മുന്നാമത്തേയാള്‍ മുസ്ലീം ലീഗില്‍ നിന്നുമാണ്.

കാലാവധി പൂര്‍ത്തിയാക്കുന്നവരില്‍ ഒരാള്‍ കേരള കോണ്‍ഗ്രസുകാരനാണ്. തെരഞ്ഞെടുപ്പില്‍ ഒരാളെ ജയിപ്പിക്കാനുള്ള അംഗബലമാണ് യൂ.ഡി.എഫിനുള്ളത്. ഇതോടെ രാജ്യസഭയില്‍ യു.ഡി.എഫിലെ അംഗങ്ങള്‍ നാലുപേരാകും. ഘടക കക്ഷികളില്‍ മുഖ്യ കക്ഷികളിലൊന്നായ കേരള കോണ്‍ഗ്രസിന്റെ പ്രതിനിധി ഒഴിയുന്ന സ്ഥാനത്ത് അതേ കക്ഷിയില്‍പ്പെടുന്ന ഒരാള്‍ ഉണ്ടാകുക എന്നുള്ളത് തികച്ചും നീതിയുക്തമാണ്. അല്ലെങ്കില്‍ നാലു പേരില്‍ മൂന്നു കോണ്‍ഗ്രസും ഒരു ലീഗുമാത്രമാവുകയും കേരള കോണ്‍ഗ്രസിന് 'പ്രാതിനിധ്യം ഇല്ലാതാവുകയും ചെയ്യും. ഇത് നീതിയുക്തമല്ല എന്നത് വിമര്‍ശകര്‍ മനസിലാക്കണം.

thomasunniyadan-1

1991 മുതല്‍ 2012 വരെയുള്ള 20 വര്‍ഷ കാലയളവില്‍ ഒന്നര വര്‍ഷം മാത്രമാണ് കേരള കോണ്‍ഗ്രസിന് രാജ്യസഭാംഗത്വം ലഭിച്ചത്. തുടര്‍ന്ന് വന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയിക്കാമായിരുന്ന മൂന്നു സീറ്റില്‍ കേരള കോണ്‍ഗ്രസിന്റെ സീറ്റും ഉണ്ടായിരുന്നിട്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണി, വയലാര്‍ രവി, പി.ജെ.കുര്യന്‍ എന്നിവര്‍ക്ക് വേണ്ടി മാറി കൊടുക്കുകയായിരുന്നു. നിലവില്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 22 അംഗങ്ങളാണുള്ളത്. മറ്റു ഘടകകക്ഷികള്‍ ചേര്‍ന്നാല്‍ 25 അംഗങ്ങളാണുള്ളതെന്നിരിക്കെ ഘടകകക്ഷികളുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ചത് തികച്ചും ന്യായമാണ്.

നേരത്തെ ലോകസഭയില്‍ കേരള കോണ്‍ഗ്രസിന് മൂന്ന് സീറ്റുകളും ി (1971ലും84 ലും) പന്നീട് രണ്ടുസീറ്റുകളും ഉണ്ടായിരുന്നതാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം പരിഗണിച്ചാണ് കേരള കോണ്‍ഗ്രസ് ഒരു സീറ്റിലേക്ക് ഒതുങ്ങിയത്. അത് മുന്നണിക്ക് വേണ്ടിയുള്ള കേരള കോണ്‍ഗ്രസിന്റെ വിട്ടുവീഴ്ച്ച മനോഭാവമാണ് സൂചിപ്പിക്കുന്നത്. യൂ.ഡി.എഫിന്റെ കെട്ടുറപ്പിനായി പല സമയത്തും എല്ലാ ഘടകകക്ഷികളും വീടുവീഴ്ച്ച ചെയ്തിട്ടുണ്ടെന്നുള്ള കാര്യം വിമര്‍ശകര്‍ ഓര്‍ക്കണം.

തികച്ചും അര്‍ഹതപ്പെട്ടതും നീതിയുക്തവുമായ ഈ തീരുമാനം യു. ഡി.എഫിലെ എല്ലാവരും പ്രത്യേകിച്ച് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരും നിറമനസോടെ സ്വീകരിക്കണമെന്നും യു.ഡി. എഫിനെ ശക്തിപ്പെടുത്താനായി ഭിന്നതകള്‍ മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഉണ്ണിയാടന്‍ ആവശ്യപ്പെട്ടു.

English summary
Thomas unniyaadan about rajyasabha seat allocation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X