സഹകരണ ബാങ്കുകളുടെ പൂർണ്ണനിയന്ത്രണം ആർബിഐ ഏറ്റെടുത്തുകൊണ്ട് എന്തിന് ഓർഡിനൻസ് ഇറക്കണം?-ഐസക്
തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പൂർണ്ണനിയന്ത്രണം ആർബിഐ ഏറ്റെടുത്തുകൊണ്ട് എന്തിന് ഓർഡിനൻസ് ഇറക്കണമെന്ന ചേദ്യവുമായി തോമസ് ഐസക്. കൺകറന്റ് ലിസ്റ്റിൽപ്പെട്ട ഈ വിഷയത്തിൽ ഒരു സംസ്ഥാനത്തോടും ചർച്ച ചെയ്യാതെ ഓർഡിനൻസ് ഇറക്കാനാണ് കേന്ദ്ര കാബിനറ്റ് തീരുമാനിച്ചത്. ഇപ്പോൾ തന്നെ അർബൻ ബാങ്കുകളും, ജില്ലാ-സംസ്ഥാന സഹകരണ ബാങ്കുകളും ആർബിഐയുടെ മേൽനോട്ടത്തിലും മാനദണ്ഡങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. പിന്നെ എന്തിന് ഓർഡിനൻസ്? സഹകരണ രജിസ്ട്രാറുടെ എല്ലാ അധികാരങ്ങളും കേന്ദ്രം ഏറ്റെടുക്കുകയാണോ? എന്ന ചോദ്യങ്ങളും അദ്ദേഹം ഉയര്‍ത്തുന്നു.
ഇന്നത്തെ പത്രത്തിൽ മറ്റൊരു വാർത്തയുമുണ്ട്. നമ്മുടെ പ്രാഥമിക സഹകരണ ബാങ്കുകൾ ഇനിമേൽ ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കുവാൻ പാടില്ല. ചെക്ക് വഴി പണം കൈമാറുന്നതിനും അവകാശമുണ്ടാകില്ല. സഹകരണ പ്രസ്ഥാനത്തെ തകർക്കുന്നതിനുള്ള നീക്കമാണിത്. സഹകാരികളുടെ കൂട്ടായ പ്രതിഷേധം ഉയരണം. മറ്റ് അനുഭവങ്ങൾ നോക്കുമ്പോൾ ബിജെപി സർക്കാർ നിലപാടിൽ നിന്നും മാറുന്നതിനു സാധ്യതയില്ല.

ഈ പശ്ചാത്തലത്തിൽ കേരള ബാങ്കിനെ ഉപയോഗപ്പെടുത്തി എങ്ങനെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെ സംരക്ഷിക്കാമെന്നത് സംബന്ധിച്ച കൂട്ടായ ചർച്ച വേണ്ടതാണ്. ഈ സന്നിഗ്ദഘട്ടത്തിൽ നമ്മുടെ സഹകരണ പ്രസ്ഥാനത്തിന് സംരക്ഷണകവചമായി കേരള ബാങ്ക് മാറുവാൻ പോവുകയാണ്. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി മലപ്പുറം ജില്ലാ ബാങ്ക് അവരുടെ നിഷേധാത്മക നിലപാട് പുനപരിശോധിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications