കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ബജറ്റും കേരളത്തെ സംബന്ധിച്ച് പതിവുപോലെ തീർത്തും നിരാശാജനകം; വിമര്‍ശനവുമായി തോമസ് ഐസക്

Google Oneindia Malayalam News

തിരുവന്തപുരം: രണ്ടാം മോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റും കേരളത്തെ സംബന്ധിച്ച് പതിവുപോലെ തീര്‍ത്തും നിരാശാജനകമാണെന്ന് സംസ്ഥാന ധനകാര്യമന്ത്രി തോമസ് ഐസക്. കേരളത്തിന്‍റെ ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിക്കപ്പെട്ടില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് കൂടുതൽ വായ്പയെടുക്കാൻ അനുവാദം നൽകണമെന്ന ആവശ്യത്തോടുള്ള ക്രൂരമായ അവഗണന തുടർന്നുവെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

<strong>തെലങ്കാന പിടിക്കാമെന്നുള്ളത് ബിജെപിയുടെ വ്യാമോഹം; മോദി രണ്ട് ക്ഷേതം കയറുമ്പോള്‍ കെസിആര്‍ നാല് കയറും</strong>തെലങ്കാന പിടിക്കാമെന്നുള്ളത് ബിജെപിയുടെ വ്യാമോഹം; മോദി രണ്ട് ക്ഷേതം കയറുമ്പോള്‍ കെസിആര്‍ നാല് കയറും

ആഭ്യന്തര നിക്ഷേപമല്ല ധനമന്ത്രിയുടെ മനസിൽ. വൻതോതിലുള്ള വിദേശമൂലധനത്തിലാണ് പ്രതീക്ഷയത്രയും. കരകയറ്റാൻ വിദേശ മൂലധനമൊഴുകുമെന്ന് ധനമന്ത്രി സ്വപ്നം കാണുന്നു. വിദേശമൂലധനത്തെ ആകർഷിക്കണമെങ്കിൽ ധനക്കമ്മി ഉയരാൻ പാടില്ല. അത് 3.3ൽ നിർത്തിയിരിക്കുന്നത്. ഇന്ത്യാ സർക്കാർ നിക്ഷേപം നടത്തി സമ്പദ്ഘടനയെ മെച്ചപ്പെടുത്തുക എന്നതല്ല, വിദേശ മൂലധനത്തെ ആശ്രയിക്കുകയാണ് ചെയ്യുന്നതെന്നും തോമസ് ഐസക് ആരോപിക്കുന്നു.. തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നിരാശാജനകം

നിരാശാജനകം

മോദി സർക്കാരിന്റെ ഈ ബജറ്റും, കേരളത്തെ സംബന്ധിച്ച് പതിവുപോലെ തീർത്തും നിരാശാജനകമാണ്. നമ്മുടെ ആവശ്യങ്ങളിൽ ഒന്നുപോലും അംഗീകരിക്കപ്പെട്ടിട്ടില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് കൂടുതൽ വായ്പയെടുക്കാൻ അനുവാദം നൽകണമെന്ന ആവശ്യത്തോടുള്ള ക്രൂരമായ അവഗണന തുടർന്നു. പ്രകൃതി ദുരന്തം നേരിടുന്ന സംസ്ഥാനങ്ങൾക്ക് പുനർനിർമ്മാണത്തിന് കൂടുതൽ വായ്പയെടുക്കാൻ അനുമതി നൽകണമെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത് ബീഹാറിലെ ബിജെപി മന്ത്രി സുശീൽ കുമാർ മോദിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ്. പക്ഷേ, ആവശ്യം കേരളത്തിൽ നിന്നായപ്പോൾ കേന്ദ്രം മുഖം തിരിഞ്ഞു നിൽക്കുന്നു. ഇതുമാത്രമല്ല, 6000 കോടിയുടെ വായ്പ ഇപ്പോൾത്തന്നെ കുറച്ചു കഴിഞ്ഞു. പ്രതിഷേധാർഹമായ നിലപാടാണിത്.

റബ്ബർ കർഷകർക്ക്

റബ്ബർ കർഷകർക്ക്

റബ്ബർ കർഷകർക്കു വേണ്ടി നാം സഹായം ആവശ്യപ്പെട്ടിരുന്നു. ഒരു പരാമർശവും അതേക്കുറിച്ച് ബജറ്റിലില്ല. റബ്ബർ ബോർഡ്. കോക്കനട്ട് ബോർഡ്. സ്പൈസസ് ബോർഡ് തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഒരു രൂപയും അധികം നീക്കിവെച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സമ്മാനമായി നൽകുന്ന 6000 കോടിയ്ക്കുള്ള പണം മാറ്റിവെച്ചാൽ അധിക വകയിരുത്തൽ ഇല്ല.
പൊതുവേ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് അപര്യാപ്തമാണ് ഈ ബജറ്റ്. പൊതു ചെലവിൽ വെറും 13.4 ശതമാനം മാത്രമാണ് വർദ്ധന. അതേസമയം കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യയുടെ സമ്പദ്ഘടനയുടെ വളർച്ച താഴേയ്ക്കാണ്. 7 ശതമാനം വളർച്ചയാണെന്ന ഔദ്യോഗികഭാഷ്യത്തിനു നേരെ അരവിന്ദ് സുബ്രഹ്മണ്യമടക്കമുള്ളവരാണ് വിമർശനങ്ങൾ ചൊരിയുന്നത്. വിമർശകരുടെ വാദങ്ങൾക്കാണ് വിശ്വാസ്യതയും.

പ്രതീക്ഷയുടെ കെട്ടഴിക്കുന്നത്

പ്രതീക്ഷയുടെ കെട്ടഴിക്കുന്നത്

പ്രത്യക്ഷ തെളിവുകൾ ഈ ബജറ്റ് പ്രസംഗത്തിൽത്തന്നെയുണ്ട്. നിക്ഷേപം ദേശീയ വരുമാനത്തിന്റെ 35 ശതമാനമായി ഉയർത്താൻ പറ്റണം എന്നാണ് ധനമന്ത്രി പ്രതീക്ഷയുടെ കെട്ടഴിക്കുന്നത്. മുമ്പ് ദേശീയ വരുമാനത്തിന്റെ 39 ശതമാനമായിരുന്നു, നിക്ഷേപം. ഇത് ഒന്നാം മോദി സർക്കാരിന്റെ ഭരണത്തിൽ 29 ശതമാനമായി ഇടിഞ്ഞു. അതിനെ 35 ശതമാനത്തിലേയ്ക്കെങ്കിലും കരകയറ്റണമെന്നാണ് പുതിയ ധനമന്ത്രിയുടെ ആശ. ഇത്തരത്തിൽ നിക്ഷേപം കുത്തനെ ഇടിഞ്ഞ കാലയളവിൽ എവിടെയാണ് സമ്പദ്ഘടനയുടെ വളർച്ച?

വിദേശമൂലധനം

വിദേശമൂലധനം

ഉപഭോഗം, നിക്ഷേപം, കയറ്റുമതി ഇവയാണല്ലോ സാമ്പത്തികവളർച്ചയെ സൂചിപ്പിക്കുന്നത്. നിക്ഷേപത്തിന്റെ കാര്യം നാം കണ്ടു. ഉപഭോഗത്തിലെ ഇടിവ് മനസിലാക്കണമെങ്കിൽ വ്യവസായത്തിലെ എക്സെസ് കപ്പാസിറ്റി നോക്കിയാൽ മതി. അത്തരത്തിൽ രൂക്ഷമായി ഡിമാന്റ് തളർച്ചയുള്ളപ്പോൾ സർക്കാർ ശക്തമായി സമ്പദ്ഘടനയിൽ ഇടപെടുമെന്നാണ് ആരും പ്രതീക്ഷിക്കുക. നിക്ഷേപത്തിന്റെ കാര്യത്തിലാണെങ്കിൽ, ആഭ്യന്തര നിക്ഷേപമല്ല ധനമന്ത്രിയുടെ മനസിൽ. വൻതോതിലുള്ള വിദേശമൂലധനത്തിലാണ് പ്രതീക്ഷയത്രയും. കരകയറ്റാൻ വിദേശ മൂലധനമൊഴുകുമെന്ന് ധനമന്ത്രി സ്വപ്നം കാണുന്നു. വിദേശമൂലധനത്തെ ആകർഷിക്കണമെങ്കിൽ ധനക്കമ്മി ഉയരാൻ പാടില്ല. അത് 3.3ൽ നിർത്തിയിരിക്കുന്നത്. ഇന്ത്യാ സർക്കാർ നിക്ഷേപം നടത്തി സമ്പദ്ഘടനയെ മെച്ചപ്പെടുത്തുക എന്നതല്ല, വിദേശ മൂലധനത്തെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.

കോർപറേറ്റ് പ്രീണനം

കോർപറേറ്റ് പ്രീണനം

പ്രധാന വരുമാനമാർഗമായി കണക്കാക്കുന്നത് ഓഹരി വിറ്റഴിക്കലാണ്. 1.05 ലക്ഷം കോടി സമാഹരിക്കുകയാണ് ലക്ഷ്യം. ഇത് സർവകാല റെക്കോഡ് ആണ്. റെയിൽവേയിലും സ്വകാര്യവത്കരണത്തിനുവേണ്ടിയുള്ള പദ്ധതി അനാവരണം ചെയ്യുകയാണ്. ബ്രിട്ടൺ ഈ മാർഗം സ്വീകരിച്ചതിനുശേഷം മടങ്ങിവരവിന്റെ പാതയിലാണ്. ഇത്തരത്തിലുള്ള കോർപറേറ്റ് പ്രീണനമാണ് ഈ ബജറ്റിന്റെ ഊടും പാവും. കോർപറേറ്റുകളോടുള്ള പ്രതിജ്ഞാബദ്ധത തരിമ്പും മറച്ചുവെച്ചിട്ടില്ല. തെരഞ്ഞെടുപ്പുകാല സഹായത്തിനുള്ള ഉപകാരസ്മരണ വാരിക്കോരി നൽകിയിട്ടുണ്ട്. ഒരു വശത്ത് തൊഴിലിനും ഉപജീവനത്തിനുമുള്ള മാർഗങ്ങൾ ചുരുങ്ങുമ്പോൾ മറുഭാഗത്ത് ദേശത്തെയും വിദേശത്തെയും കോർപറേറ്റുകൾക്ക് ആനുകൂല്യങ്ങളുടെ പേമാരി. റെയിൽവെയിലും മെട്രോയിലും പിപിപി മോഡലുകൾ, ഹൈവേ നിർമ്മാണത്തിന് പുതിയ ഫിനാൻഷ്യൽ മോഡൽ, പെൻഷൻ മേഖലയിലും ഫോറിൻ പോർട്ട് ഫോളിയോ എന്നു തുടങ്ങിയ പ്രഖ്യാപനങ്ങൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ അപ്പാടെ കോർപറേറ്റുകൾക്ക് തീറെഴുതുന്നു.

ബിജെപി നാടാകെ വിതയ്ക്കുന്നത്

ബിജെപി നാടാകെ വിതയ്ക്കുന്നത്

സാമൂഹ്യസുരക്ഷ പോലും സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്ന ഓമനപ്പേരിട്ട് കച്ചവടവത്കരിക്കുന്ന ബജറ്റു തയ്യാറാക്കിയവരിൽ നിന്ന് ഇന്ത്യയിലെ പാവങ്ങൾ എന്താണ് പ്രതീക്ഷിക്കുക? കാർഷികോത്പനങ്ങൾക്കുള്ള കടാശ്വാസവും താങ്ങുവിലയുമൊന്നും ഒന്നു സൂചിപ്പിക്കപ്പെട്ടുപോലുമില്ല.
വിഭവസമാഹരണത്തിന്റെ കാര്യത്തിലും ഒന്നാം മോദി സർക്കാരിന്റെ തുടർച്ച തന്നെയാണ്. മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.2 രൂപയായിരുന്നു നികുതി. എക്സൈസ്, അഡീഷണൽ എക്സൈസ്, സ്പെഷ്യൽ ഡ്യൂട്ടി. ഒന്നാം മോദി സർക്കാരിന്റെ അവസാനം അത് 17.98 രൂപയായി. ഇപ്പോഴത് 19.98 രൂപയും. എല്ലാരും പ്രതീക്ഷിച്ചത് പെട്രോളിന്റെ വില കുറയ്ക്കുമെന്നാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി ജിഎസ്ടിയിൽ കൊണ്ടുവന്നു കുറയ്ക്കുമെന്ന പ്രതീക്ഷകളാണ് ബിജെപി നാടാകെ വിതയ്ക്കുന്നത്.

 ഒന്നാം മോദി സർക്കാർ

ഒന്നാം മോദി സർക്കാർ

എന്നാൽ സംഭവിക്കുന്നതോ. പെട്രോളിനും ഡീസലിനും ഒരുപോലെ വില വർദ്ധിപ്പിക്കുന്നു. അധികവരുമാനത്തിന്റെ ആശ്രയമായി പെട്രോളിയം ഉൽപന്നങ്ങളുടെ സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയെയാണ് കേന്ദ്രസർക്കാർ ആശ്രയിക്കുന്നത്. അതാകുമ്പോൾ സംസ്ഥാന സർക്കാരുമായി നികുതി പങ്കുവെയ്ക്കേണ്ട കാര്യമില്ല. ഒന്നാം മോദി സർക്കാർ ആവിഷ്കരിച്ച പകൽക്കൊള്ളയുടെ ഈ വഴി അവർ പിന്തുടരാൻ തന്നെയാണ് ഭാവം. പെട്രോളിയം ഉൽപന്നങ്ങൾക്കുമേൽ കേന്ദ്രം തോന്നിയതുപോലെ നികുതി കൂട്ടും. എന്നിട്ട് നികുതി കുറയ്ക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. എന്തെളുപ്പം!

Recommended Video

cmsvideo
പെട്രോളിനും ഡീസലിനും വില കൂടും | Oneindia Malayalam
സംസ്ഥാനങ്ങളെ ഞെരുക്കിക്കൊല്ലാൻ

സംസ്ഥാനങ്ങളെ ഞെരുക്കിക്കൊല്ലാൻ

ഒരു വശത്ത് കേന്ദ്രവരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കാൻ വിമുഖത കാട്ടുമ്പോൾ, മറുവശത്ത് സംസ്ഥാനങ്ങളെ ഞെരുക്കിക്കൊല്ലാൻ ശ്രമിക്കുന്നു. 5 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് എന്ന് നാടാകെ പെരുമ്പറ കൊട്ടുമ്പോഴും, ബജറ്റിൽ എത്രയാണ് നീക്കിയിരിപ്പ്? 6000കോടി. ബാക്കി തുക സംസ്ഥാന ഖജനാവിന്റെ പിടലിയ്ക്കു വെയ്ക്കും. തൊഴിലുറപ്പിന് കഴിഞ്ഞ ബജറ്റിൽ 66000 കോടിയുണ്ടായിരുന്നത് ഇപ്പോൾ 60000 കോടിയായി ഇടിഞ്ഞു. ഇത്തരത്തിൽ സാമൂഹ്യസുരക്ഷാ പദ്ധതികളെടുത്താൽ നീക്കിയിരിപ്പിൽ കുറവുണ്ട്. ഇന്ത്യ നേരിടുന്ന യഥാർത്ഥ സാമ്പത്തിക പ്രശ്നങ്ങൾക്കു നേരെ കണ്ണുകൾ ഇറുക്കിയടയ്ക്കുകയാണ്, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ആദ്യബജറ്റ്.

ഫേസ്ബുക്ക് പോസ്റ്റ്

തോമസ് ഐസക്

English summary
thomass issac on Union Budget 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X