കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരിപ്പൂര്‍ വിമാനത്താവളത്തിലെ 'തൊണ്ടി മുതലും ദൃക്‌സാക്ഷിയും' കളി അവസാനിച്ചു; ഒടുവില്‍ സംഭവിച്ചത്....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു ദിവസമായി അരങ്ങേറിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയുടെ തനിയാവര്‍ത്തനത്തിന് വിരാമം. കാത്തിരിപ്പിനൊടുവില്‍ തൊണ്ടി മുതല്‍ പുറത്തെടുത്തു

  • By Gowthamy
Google Oneindia Malayalam News

Recommended Video

cmsvideo
യാത്രക്കാരൻ വിഴുങ്ങിയ 7 സ്വർണ്ണ ഗോളങ്ങൾ പുറത്തെടുത്തതിങ്ങനെ | Oneindia Malayalam

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു ദിവസമായി അരങ്ങേറിയ തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയുടെ തനിയാവര്‍ത്തനത്തിന് വിരാമം. കാത്തിരിപ്പിനൊടുവില്‍ തൊണ്ടി മുതല്‍ പുറത്തെടുത്തു. ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് സ്വര്‍ണം പുറത്തെടുത്തത്.

പത്തര ലക്ഷത്തിന്റെ സ്വര്‍ണമാണ് പുറത്തെടുത്തത്. സ്വര്‍ണം ഇനിയും വയറിനുള്ളില്‍ കിടന്നാല്‍ പ്രശ്‌നമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഡോക്ടറുടെ സഹായത്തോടെ സ്വര്‍ണം പുറത്തെടുത്തത്.

തൊണ്ടി മുതലും ദൃക്‌സാക്ഷിയും

തൊണ്ടി മുതലും ദൃക്‌സാക്ഷിയും

കഴിഞ്ഞ മൂന്ന് ദിവസമായി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയുടെ തനിയാവര്‍ത്തനം തന്നെയായിരുന്നു നടന്നത്. മൂന്നു ദിവസമായ കാത്തിരിപ്പിനൊടുവില്‍ സ്വര്‍ണം പുറത്തെടുത്തിരിക്കുകയാണ്.

നായകന്‍ നവാസ്

നായകന്‍ നവാസ്

സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച പ്രസാദ് ആണ് താരമെങ്കില്‍ കരിപ്പൂരില്‍ പോലീസിനെ ചുറ്റിച്ചത് കൊടുവള്ളി സ്വദേശി നവാസ് ആയിരുന്നു. അബുദാബിയില്‍ നിന്നെത്തിയ നവാസ് വയറിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുകയായിരുന്നു.

മന്നു ദിവസത്തെ കാത്തിരിപ്പ്

മന്നു ദിവസത്തെ കാത്തിരിപ്പ്

സിനിമയില്‍ ഫഹദ് ഫാസില്‍ കഥാപാത്രമായ പ്രസാദ് അടിച്ചുമാറ്റി വിഴുങ്ങിയ മാല പുറത്തെടുക്കാനാണ് കാത്തിരിക്കുന്നത്. എന്നാല്‍ കരിപ്പൂരിലാകട്ടെ വയറിലൊളിപ്പിച്ച് കടത്തിയ സ്വര്‍ണം പുറത്തെടുക്കാനാണ് മൂന്നു ദിവസം കാത്തിരിക്കേണ്ടി വന്നത്.

പരിശോധനയില്‍ കണ്ടെത്തി

പരിശോധനയില്‍ കണ്ടെത്തി

തിങ്കളാഴ്ച രാത്രിയാണ് അബുദാബിയില്‍ നിന്ന് നവാസ് കരിപ്പൂരില്‍ എത്തിയത്. എയര്‍ കസ്റ്റംസിന്റെ പരിശോധനയില്‍ സ്വര്‍ണം ഉള്ളതായി സംശയം തോന്നിയിരുന്നു. ഇതിനെ തുടര്‍ന്ന് എക്‌സ്‌റേ എടുത്ത് നോക്കിയപ്പോള്‍ വയറിനുള്ളില്‍ ലോഹം കണ്ടെത്തുകയായിരുന്നു.

ഏഴ് കഷ്ണങ്ങള്‍

ഏഴ് കഷ്ണങ്ങള്‍

ഏഴ് കഷ്ണങ്ങള്‍ ഇയാളുടെ വയറ്റില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ലോഹം ഇനിയും വയറിനുളളില്‍ തുടര്‍ന്നാല്‍ പ്രശ്‌നമാകുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പോലീസ് കാവലില്‍ പുറത്തെടുത്തു

പോലീസ് കാവലില്‍ പുറത്തെടുത്തു

മലത്തിലൂടെ സ്വര്‍ണം പുറത്തെടുക്കുന്നതിനായി ഇയാള്‍ക്ക് മരുന്നു നല്‍കി. പ്രത്യേക ശൗചാലയവും ഇയാള്‍ക്കായി ക്രമീകരിച്ചിരുന്നു. കസ്റ്റംസിന്റെ കാവലിലായിരുന്നു ഇയാള്‍. വ്യാഴാഴ്ച രാവിലെ ആറ് എണ്ണവും ഉച്ചയോടെ ഒരെണ്ണവും പുറത്തെടുക്കുകയായിരുന്നു.

10.5 ലക്ഷം രൂപയുടെ സ്വര്‍ണം

10.5 ലക്ഷം രൂപയുടെ സ്വര്‍ണം

346 ഗ്രാം തൂക്കമുളള ഏഴ് സ്വര്‍ണ ഉരുളകളാണ് പുറത്തെടുത്തത്. ഇതിന് 10.5 ലക്ഷം രൂപ വരുമെന്നാണ് പോലീസ് പറയുന്നത്.

കസ്റ്റംസ് കേസെടുത്തു

കസ്റ്റംസ് കേസെടുത്തു

സംഭവത്തില്‍ ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തു. സ്വര്‍ണക്കടത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ കള്ളക്കടത്ത് കാരിയറാണെന്നാണ് സംശയിക്കുന്നത്. നേരത്തെയും സ്വര്‍ണം കടത്തിയിരുന്നതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. 10,000 രൂപയും വിമാന ടിക്കറ്റുമണ്് സ്വര്‍ണക്കടത്ത് മാഫിയ ഇയാള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത്.

English summary
thondi muthalum driksakshiyum model gold smuggle ends
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X