ഒരു മണിക്കൂറിന് 21000, ഒരു ദിവസം ലഭിക്കുന്നത് ഇത്ര! യൂട്യൂബ് സ്ട്രീമിംഗ് വരുമാനം വെളിപ്പെടുത്തി 'തൊപ്പി'
കൊച്ചി: ഗെയിമിംഗ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധ നേടിയ ആളാണ് നിഹാദ്. കണ്ണൂര്‍ സ്വദേശിയായ നിഹാദ് തൊപ്പി എന്ന പേരില്‍ ആണ് അറിയപ്പെടുന്നത്. യൂട്യൂബില്‍ ആറ് ലക്ഷത്തിലേറെ സബ്സ്ക്രൈബേഴ്സ് തൊപ്പിക്കുണ്ട്. 18 വയസിന് താഴെയുള്ള കുട്ടികളാണ് തൊപ്പിയുടെ വീഡിയോകളുടെ സ്ഥിരം കാഴ്ചക്കാര്‍ എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ നിഹാദ് ചില വിവാദങ്ങളില്‍പ്പെട്ടിരുന്നു.
യൂട്യൂബ് വീഡിയോയില്‍ അസഭ്യം പറഞ്ഞതിന് നിഹാദിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മോശം പദപ്രയോഗങ്ങളും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമുള്‍പ്പെടെ ടോക്സിക് മനോഭാവങ്ങളാണ് തൊപ്പിയുടെ പല വീഡിയോയിലേയും ഉള്ളടക്കം. ഇത് കൂടാതെ രാസലഹരി കൈവശം വെച്ചതിന് തൊപ്പിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയതിനും ഗതാഗതം തസപ്പെടുത്തിയതിനും നിഹാദിനെതിരെ കേസെടുത്തിരുന്നു. എന്നാല്‍ ഇതിനെല്ലാം ശേഷം താന്‍ തൊപ്പി എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണ് എന്ന് പറഞ്ഞും വീഡിയോ ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ യൂട്യൂബ് വരുമാനം വെളിപ്പെടുത്തി നിഹാദ് വീണ്ടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
തൊപ്പിക്ക് മയക്കുമരുന്ന് കച്ചവടമുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിനുള്ള മറുപടിയായാണ് നിഹാദ് തന്റെ വരുമാനം വെളിപ്പെടുത്തിയത്. തന്റെ വരുമാനത്തെക്കുറിച്ച് ബോധ്യമില്ലാഞ്ഞിട്ടാണ് ഇത്തരം ചോദ്യങ്ങള്‍ തന്നോട് ചോദിക്കുന്നത് എന്നാണ് തൊപ്പി പറയുന്നത്. തന്റെ സ്ട്രീമിങ് കോണ്‍ട്രാക്ട് അടക്കം സ്ക്രീനില്‍ കാണിച്ചാണ് നിഹാദ് തന്റെ വരുമാനം പരസ്യമാക്കിയിരിക്കുന്നത്.
'ഇതെന്റെ ഒറിജിനല്‍ സ്ട്രീമിംഗ് കോണ്‍ട്രാക്ട് ആണ്. ഒരു മണിക്കൂര്‍ സ്ട്രീമിംഗിന് 250 ഡോളര്‍ ആണ് എനിക്ക് ലഭിക്കുന്നത്. അതായത് ഏകദേശം 21000 ഇന്ത്യന്‍ മണിയാണ് മക്കളേ! അപ്പോള്‍ അഞ്ച് മണിക്കൂറിന് എത്രയായി?, ഒരു ലക്ഷം അല്ലേ. ചിലപ്പോള്‍ ഞാന്‍ 8 മണിക്കൂര്‍ വരെ സ്ട്രീമിങ് ചെയ്യാറുണ്ട്. ഞാന്‍ ഒരു ദിവസം ഒരു ലക്ഷം രൂപ സ്ട്രീമിംഗില് നിന്നുണ്ടാക്കുന്നുണ്ട്.,' തൊപ്പി പറയുന്നു.
അപ്പോള്‍ ഒരുമാസം തനിക്ക് എത്ര വരുമാനം ലഭിക്കും എന്ന് കണക്കുകൂട്ടാനും നിഹാദ് പറയുന്നുണ്ട്. ഇത് സ്ട്രീമിംഗിന് മാത്രമുള്ള വരുമാനമാണ് എന്നും പ്രൊമോഷന്‍സ്, ഇനാഗുറേഷന്‍സ് തുടങ്ങിയവ വഴിയും വരുമാനം ലഭിക്കുന്നുണ്ട് എന്നും നിഹാദ് വ്യക്തമാക്കി. ഇങ്ങനെ ലീഗലായി ഇത്രയും കാശുണ്ടാക്കാന്‍ പറ്റുന്ന താന്‍ എന്തിന് മയക്കുമരുന്ന് കച്ചവടം ചെയ്യണം എന്നും നിഹാദ് ചോദിക്കുന്നു. അതിന് തനിക്ക് തലയ്ക്ക് ഓളമുണ്ടോ?പൊട്ടനാണോ എന്നും നിഹാദി ചോദിക്കുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications