കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊരപ്പന്‍ പണിയെടുത്താല്‍ ഏഷ്യാനെറ്റിന്റെ ചെയര്‍മാനാണെന്നും നോക്കില്ല!!! തൊരപ്പന്‍രാജീവ് റോക്കിങ്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തിയപ്പോള്‍ ' അലവലാതി ഷാജി' എന്ന ഹാഷ്ടാഗ് കൊണ്ടാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. അമിത് ഷായ്‌ക്കെതിരെ സോഷ്യല്‍ മീഡിയ 'ആക്രമണം' അതി രൂക്ഷവും ആയിരുന്നു. അമിത് ഷായുടെ സന്ദര്‍ശന വേളയില്‍ ആയിരുന്നല്ലോ ടൈംസ് നൗ ചാനല്‍ കേരളത്തെ 'തണ്ടറി പാകിസ്താന്‍' എന്ന് വിശേഷിപ്പിച്ചത്.

ആ പേര് കേരളത്തിന് ചേരുന്നതാണെന്ന ട്വീറ്റിനോട് 'സ്‌മൈലി' ഇട്ടായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാനും എംപിയും കേരളത്തിലെ എന്‍ഡിഎ വൈസ് ചെയര്‍മാനും ഒക്കെ ആയ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചത്. മലയാളിയായ രാജീവ് എന്തായാലും അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയുടെ പക്ഷം.

മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ ചെയ്തത് തൊരപ്പന്‍ പണിയാണെന്നാണ് ആക്ഷേപം. അങ്ങനെ അമിത് ഷായ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖറിന് ഒരു പേരി കിട്ടി. തൊരപ്പന്‍ രാജീവ്!!! സംഗതി ഹാഷ്ടാഗ് ആയി ട്വിറ്ററില്‍ ഹിറ്റ് ആവുകയും ചെയ്തു.

രാജീവ് ചന്ദ്രശേഖര്‍

രാജീവ് ചന്ദ്രശേഖര്‍

ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാന്‍ എന്ന സ്ഥാനത്ത് നിന്ന് എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാന്‍ എന്ന സ്ഥാനത്തേക്കുള്ള രാജീവ് ചന്ദ്രശേഖറിന്‍ മാറ്റം വളരെ പെട്ടെന്നായിരുന്നു. വ്യവസായിയായ രാജീവ് കര്‍ണാടകത്തില്‍ നിന്നുളഅള രാജ്യസഭാംഗം ആണ്.

തൊരപ്പന്‍ പണി!!!

തൊരപ്പന്‍ പണി!!!

ടൈംസ് നൗ ചാനല്‍ കേരളത്തെ 'തണ്ടറി പാകിസ്താന്‍' എന്ന് വിളിച്ചതിനെ സ്‌മൈലിയിട്ട് പ്രോത്സാഹിപ്പിച്ച രാജീവ് ചന്ദ്രശേഖര്‍ ചെയ്തത് തൊരപ്പന്‍ പണിയാണെന്നാണ് ആക്ഷേപം. അങ്ങനെ ആ ഹാഷ്ടാഗ് പിറന്നു.

തൊരപ്പന്‍ രാജീവ്

തൊരപ്പന്‍ രാജീവ്

തൊരപ്പന്‍ രാജീവ് എന്നാണ് പുതിയ ഹാഷ്ടാഗ് കാമ്പയിന്‍. സംഗതി ട്വിറ്ററില്‍ കുറച്ച് നേരം ട്രെന്‍ഡിങ് ആവുകയും ചെയ്തു. എന്നാല്‍ 'അലവലാതി ഷാജി' എന്ന ഹാഷ്ടാഗിന്റെ അത്ര ഹിറ്റ് ആയില്ല!

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍

കേരളത്തിന്റെ മുഖ്യമന്ത്രിയാകും താന്‍ എന്നായിരുന്നു ഒരിക്കല്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. അതിന് പണികൊടുക്കുമ്പോള്‍ ഇങ്ങനെ തന്നെ കൊടുക്കണമല്ലോ!

പാകിസ്താനും ബീഫും

മലയാളികള്‍ നന്നായി ബീഫ് കഴിക്കും. പക്ഷേ പാകിസ്താനികളല്ല... എന്‍ഡിഎം വൈസ് ചെയര്‍മാന്‍ ഒരിക്കല്‍ ഇത് തിരിച്ചറിയും എന്നാണ് അടുത്ത ട്വീറ്റ്

കണ്ണാ നീ... തുങ്കെടാ...

കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ പോകുന്ന ആളോട് ഇങ്ങനെയൊക്കെ പറയാന്‍ പാടുണ്ടോ!

തൊരപ്പന്‍ മാത്രമല്ല

നീ തീര്‍ന്നെടാ തൊരപ്പാ... നീ തീര്‍ന്നു. നീ മാത്രമല്ല, നിന്റെ ഏഷ്യാനെറ്റ് ന്യൂസ് ചാനലും തീര്‍ന്നു എന്നാണ് ഒരാളുടെ ട്വീറ്റ്.

സ്വാമി മത്സരിക്കണം!!!

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍ അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും എന്നാണ് ശ്രുതി. രാജീവ് അല്ല, സ്വാമിയാണത്രെ മത്സരിക്കേണ്ടത്!

അപ്പോ ആരാ രാജ്യദ്രോഹി!!!

ഇതാണത്രെ തൊരപ്പന്‍രാജീവിന്റെ സ്ഥിതി. ഏറ്റവും അവസാനം കമ്യൂണിസ്റ്റുകള്‍ രാജ്യദ്രോഹികള്‍!

മല്ലൂസിന് റെസ്‌പെക്ട്!!!

തൊരപ്പന്‍ രാജീവ് ട്രെന്‍ഡ് ചെയ്യിച്ചതില്‍ മലയാളികള്‍ക്ക് അഭിനന്ദനവും നല്‍കുന്നുണ്ട് ചിലര്‍. ബെംഗളൂരുക്കാര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് ചെയ്യുന്നതിനാണ് അഭിനന്ദനം.

English summary
ThorappanRajeev.. a hashtag against Rajeev Chandrasekhar on Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X