പൊലീസിൻ്റെ ലാത്തിയടി കൊണ്ടവർ ആയിരം രൂപ പിഴയൊടുക്കണം; പുലിവാല് പിടിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ
തിരുവനന്തപുരം: രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ സമരങ്ങളിൽ പങ്കെടുക്കുകയും പൊലീസിന് നേരെ തിരിയുകയും പിന്നീട് സംഘർഷവുമൊക്കെയാകുമ്പോൾ ഇത്തരക്കാർക്കെതിരെ ഉദ്യോഗസ്ഥർ കേസെടുക്കുന്നത് പതിവാണ്.കണ്ടാലറിയാവുന്നവർക്കെതിരെയും സമരത്തിൽ ഉൾപ്പെട്ട് പൊതുമുതൽ നശിപ്പിക്കുന്നതിനുമൊക്കെയാണ് കേസെടുക്കുക.
അമ്പോ ഇതെന്തൊരു മേക്കോവർ... സനുഷ വേറെ ലെവലാണ്, നടിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

പിന്നീട്, ഇക്കൂട്ടരെ പൊലീസ് വാഹനത്തിൽ സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്യും.ഇതിനൊക്കെ പുറമേ, പൊലീസ് ലാത്തിച്ചാർജിൽ ലാത്തിയൊടിഞ്ഞതിന് പിഴയൊടുക്കേണ്ട ഗതികേട് കൂടി വന്നാലോ.എന്നാൽ, ഈ ഗതികേടിലാണ് നിലവിൽ തൃശ്ശൂർ കുന്നംകുളത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ.
കൃത്യം ഒരു വർഷം മുമ്പ് ജൂലൈ 14നാണ്
കേസിനാസ്പദമായ സംഭവം. ഒന്നാം പിണറായി വിജയൻ സർക്കാരിനെതിരെ തുടർച്ചയായി അഴിമതിയാരോപണങ്ങളുടെ ശക്തമായ പ്രതിഷേധം നടക്കുന്ന സമയം. ലൈഫ് മിഷനിലുണ്ടായ ക്രമക്കേട് ആയുധമാക്കി പ്രതിപക്ഷം സർക്കാരിനെതിരെ സമരകവചങ്ങൾ തീർത്തു.

തൃശ്ശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് നടന്ന യൂത്ത് കോൺഗ്രസ് മാർച്ചാണ് സംഭവങ്ങളുടെ വേദി. പ്രതിഷേധക്കാർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു.തുടർന്ന്, പൊലീസിന് നേരെ പ്രവർത്തകരുടെ ഗ്വാ ഗ്വാ വിളിയുമുണ്ടായി.
ഉദ്ഘാടന പ്രസംഗത്തിനു ശേഷം നേതാക്കൾ വേദി വിട്ട് പോയതോടെ വീണ്ടും പ്രവർത്തകർ പൊലീസിന് നേരെ തിരിഞ്ഞു.സമരക്കാരും പൊലീസുമായുണ്ടായ വാക്ക്തർക്കം ഒടുവിൽ സംഘർഷത്തിൽ കലാശിച്ചു.

സംഘർഷത്തിൽ പൊലീസിൻ്റെ ഫൈബർ ലാത്തികൾ ഒടിഞ്ഞു.ഇതോടെ കഥ മാറി. പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ലാത്തി പൊട്ടിയതിനെ തുടർന്ന് സമരത്തിൽ പങ്കെടുത്ത 22 പേരിൽ നിന്നായി 1000 രൂപ പിഴ ഈടാക്കാൻ പൊലീസ് തീരുമാനിച്ചു. ഇതോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടിലായി.

പിന്നീട്, പ്രവർത്തകരും പൊലീസും തമ്മിൽ വീണ്ടും തർക്കത്തിലായെങ്കിലും നേതാക്കൾ ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. സമരത്തിൽ പങ്കെടുത്തതിനും പാർട്ടിക്കുവേണ്ടി മുദ്രാവാക്യം വിളിച്ചതിനും പുറമേ പൊലീസിൻ്റെ ലാത്തിക്ക് കൂടി പിഴടയ്ക്കേണ്ട ഗതികേടിലായി ഒടുവിൽ യൂത്ത് കോൺഗ്രസുകാർ.

കൂടാതെ,ഗതാഗത തടസ്സം സൃഷ്ടിച്ച് റോഡ് ഉപരോധിച്ചതിനും പൊതുമുതലിന് നാശം വരുത്തിയതിനും സഹിതം പ്രവർത്തകർക്കെതിരെയും കേസെടുക്കുകയും ചെയ്ത ശേഷമാണ് ഇവരെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരമായി ഓരോരുത്തരും 1500 രൂപ വീതം കെട്ടിവെക്കണമെന്നാണ് ജില്ല സെഷന്‍സ് കോടതി വിധിച്ചിരുന്നത്.

എന്നാൽ, വിധിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പിഴയില്‍ ഇളവ് നല്‍കി 1000 രൂപ അടയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. അങ്ങനെ ആയിരം രൂപ ലാത്തിക്ക് പിഴയടച്ച് 22 സമരക്കാരും തടിയൂരി. ഇതിലൂടെ 22,000 രൂപ സർക്കാരിന് നഷ്ടപരിഹാരമായി ലഭിക്കുകയും ചെയ്തു. ഇതോടെ പൊലീസും ഹാപ്പി....












Click it and Unblock the Notifications