Get Updates
Get notified of breaking news, exclusive insights, and must-see stories!

വാക്‌സിന്റെ പേരിൽ അനാവശ്യഭീതി പ്രചരിപ്പിക്കുന്നതിൽ നിന്ന് ബന്ധപ്പെട്ടപ്പെട്ടവർ പിൻമാറണം: കെ സുരേന്ദ്രൻ

തിരുവനന്തപുരം: വാക്‌സിന്റെ പേരില്‍ അനാവശ്യ ഭീതി പ്രചരിപ്പിക്കുന്നതില്‍ നിന്നും ബന്ധപ്പെട്ടപ്പെട്ടവര്‍ പിന്‍മാറണമെന്ന് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ബുക്ക് ചെയ്യുമ്പോള്‍ കേരളത്തിന്റെ ഭാഗത്ത് നിന്നും അലസമായ സമീപനമാണുള്ളത്. എത്രയും പെട്ടെന്ന് ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

covid

ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

ഒച്ചിഴയുന്ന വേഗത്തിലാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ നടക്കുന്നത്. കൂടുതല്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ തുടങ്ങി ഈ പ്രശ്‌നം പരിഹരിക്കണം. പ്രൈവറ്റ് ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. മറ്റു സംസ്ഥാനങ്ങളെ ഈ കാര്യത്തില്‍ മാതൃകയാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ ഫലം വരാനുള്ള കാലതാമസം ഒഴിവാക്കണം.

ഇത് കൊവിഡ് വ്യാപനത്തിന് കാരണമാവും. നാലും അഞ്ചും ദിവസം വരെ ഫലത്തിനായി ആളുകള്‍ കാത്തുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. ഭാവിയിലെ ഓക്‌സിജന്‍ ക്ഷാമം മുന്നില്‍ കണ്ട് കൂടുതല്‍ ഓക്‌സിജന്‍ സെന്ററുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. ഓക്‌സിജന്‍ പ്ലാന്റുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിക്കണം. ലോക്ക്ഡൗണ്‍ കാലത്തെ പോലെ ഗുരുതരമല്ലാത്ത കുറ്റം ചെയ്ത ജയില്‍ പുള്ളികള്‍ക്ക് പരോള്‍ നല്‍കി ജയിലുകളിലെ കൊവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+