Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണം വാങ്ങേണ്ടവർ ഇപ്പോൾ വാങ്ങിക്കോ, അത് സംഭവിച്ചാൽ സ്വർണവില അതിവേഗം മുകളിലേക്ക് കുതിക്കും!

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുളള യുദ്ധം ശക്തമാകുമ്പോൾ സ്വർണവിപണി ആശങ്കയിലാണ്. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ചത് മുതൽ സ്വർണവിപണി അനിശ്ചിതത്ത്വത്തിലാണ്. വില ഏറിയും കുറഞ്ഞുമിരിക്കുന്നു. യുദ്ധം ഇനിയും രൂക്ഷമാകുന്ന സാഹചര്യമാണെങ്കിൽ സ്വർണത്തിന്റെ വില 2 ലക്ഷത്തിനും മുകളിലേക്ക് പോകുമോ?

സാമ്പത്തിക വിദഗ്ധയായ ഡോ. മേരി ജോർജിന്റെ വാക്കുകൾ:'' പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാകും, ആഗോളതലത്തില്‍ വിലക്കയറ്റം നിയന്ത്രണ വിധേയമാകും എന്നൊക്കെ നാം കരുതിയിരുന്നു. പക്ഷേ പരസ്പരം മത്സരിച്ച് മുന്നോട്ട് പോകാനാണ് യുഎസ്- ഇസ്രായേല്‍ സഖ്യവും ഇറാനും ശ്രമിക്കുന്നത്. ഓഹരി വിപണി പഴയത് പോലെ കരടികളുടെ പിടിയില്‍പ്പെടും. നഷ്ടത്തിലേക്ക് കൂപ്പ് കുത്തും എന്ന് വരുമ്പോള്‍ രണ്ട് വഴികളാണ് പിന്നെ ഉളളത്, ഡോളറും സ്വര്‍ണവും.

യുദ്ധം കനക്കുമ്പോള്‍ ഡോളറിന്റെ മൂല്യത്തിലും ചാഞ്ചാട്ടം ഉണ്ടാകും. മൂല്യം മുകളിലേക്ക് മാത്രം പോകുന്ന ഒരേ ഒരു ഉത്പന്നം സ്വര്‍ണം മാത്രമായിരിക്കും. അതോടെ സ്വര്‍ണവില പതുക്കെയോ, യുദ്ധം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അതിവേഗത്തിലോ മുകളിലേക്ക് പോകാനുളള സാധ്യത ഉണ്ട്. 1,30000ത്തില്‍ നിന്നാണ് സ്വര്‍ണം താഴേക്ക് പോയത്. അതിനും മുകളില്‍ ഒന്നര ലക്ഷത്തിലേക്ക് വരെ വില കുതിക്കാം.

Gold

ഇന്ധനത്തിന് വിലക്കയറ്റം ഉണ്ടാകുമ്പോള്‍ എല്ലാത്തിനും വിലക്കയറ്റം ഉണ്ടാകും. അപ്പോഴും സ്വര്‍ണം മുകളിലേക്ക് പോയിക്കൊണ്ടിരിക്കും. റഷ്യയുമായി ബന്ധപ്പെട്ടുളള പ്രതിസന്ധികള്‍ ഇന്ത്യയെ വലിയ തോതില്‍ ബാധിക്കും. കാരണം ഇന്ത്യയില്‍ നിന്ന് വളരെ കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങുന്ന രാജ്യമാണ് റഷ്യ. 40 ശതമാനത്തോളം ഇന്ധനം നാം വാങ്ങിയിരുന്നത് റഷ്യയില്‍ നിന്നായിരുന്നു.

സ്വന്തം കറന്‍സികളായിരുന്നു ഇന്ത്യയും റഷ്യയും കൊടുക്കല്‍ വാങ്ങല്‍ നടത്തിയിരുന്നത്. ഡോളറില്‍ അല്ല എന്നതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇതോടെയാണ് തീരുവ ചുമത്തുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി റഷ്യയില്‍ നിന്നുളള ഇന്ധനം വാങ്ങല്‍ കുറയ്ക്കാന്‍ ശ്രമിച്ചത്. ഇന്ധനം മാത്രമല്ല, രാസവളങ്ങള്‍ അടക്കമുളളവയും റഷ്യയില്‍ നിന്നാണ് വാങ്ങുന്നത്. ഇത് കുറഞ്ഞാല്‍ കൃഷി അപകടത്തിലാകും. ഈ സാഹചര്യത്തില്‍ റഷ്യയെ യുദ്ധം ബാധിച്ചാല്‍ അത് ഇന്ത്യയെ നേരിട്ട് ബാധിക്കും..''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+