കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാകായിക രംഗങ്ങളില്‍ സജീവമായവര്‍ ലഹരിയില്‍നിന്ന് അകലെ..

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കലാകായിക രംഗങ്ങളില്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ മയക്കു മരുന്നിന്റെ വഴി തിരഞ്ഞെടുക്കില്ല. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യതിചലിച്ചവര്‍ പിന്നീട് ലഹരിയുടെ അപകടത്തില്‍ ചെന്ന് ചാടിയതായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് കെ സുരേഷ്. സമൂഹത്തിന് വിപത്തായി മാറുന്ന മയക്ക് മരുന്നിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ പ്ലെ എഗെയിന്‍സ്റ്റ് ഡ്രഗ്‌സ് ക്യാമ്പയിന്റെ ജഴ്‌സി ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജഴ്‌സി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ഏറ്റുവാങ്ങി.

ആവശ്യങ്ങള്‍ക്കായി നടുമടുത്തവര്‍ക്ക് അശ്വാസമായി കോഴിക്കോട്‌ കലക്ടറുടെ അദാലത്ത്ആവശ്യങ്ങള്‍ക്കായി നടുമടുത്തവര്‍ക്ക് അശ്വാസമായി കോഴിക്കോട്‌ കലക്ടറുടെ അദാലത്ത്

പെലോടൊണ്‍ സ്‌പോര്‍ട്‌സ് എം ഡി റോസിക് ഉമര്‍, ക്ലബ്ബ് വണ്‍ സ്‌പോര്‍ട്‌സ് എം ഡി അബ്ദുല്‍ ഹസീബ്, പ്രസ് ക്ലബ്ബ് സെക്രട്ടറി പി വിപുല്‍നാഥ്, വൈസ് പ്രസിഡന്റ് ഷിദ ജഗത്, ട്രഷറര്‍ കെ സി റിയാസ്, ജോ. സെക്രട്ടറി സി പി എം സഈദ് അഹമ്മദ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്‌പോര്‍ട്‌സിന് പ്രചാരം നല്‍കി ലഹരിക്കെതിരെ പ്രവര്‍ത്തിക്കുക എന്ന സന്ദേശമാണ് പ്ലേ എഗെയിന്‍സ്റ്റ് ഡ്രഗ്‌സ് ക്യാമ്പയിന്‍ മുന്നോട്ട് വെക്കുന്നത്.

press

ഞായറാഴ്ച ക്ലബ്ബ് വണ്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന ഡേ നൈറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഫുട്‌ബോള്‍ അക്കാദമികളുടെ പുരുഷ-വനിതാ ടീമുകള്‍ മത്സരിക്കും. വൈകീട്ട് നാല് മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
English summary
Those who are active in the art are away from drugs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X