'അൺറിയൽ കേരളാ സ്റ്റോറിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നവർ പരാജയപ്പെടും';കെസി വേണുഗോപാൽ
നന്ദഗോവിന്ദം ഭജൻസ് വിവാദത്തിൽ ആർഎസ്എസിനെ കടന്നാക്രമിച്ച് കെസി വേണുഗോപാൽ. ക്ഷേത്രങ്ങളും പള്ളികളും ഒന്നിച്ച് ഓണവും വിഷുവും ഈസ്റ്ററും പെരുന്നാളും ആഘോഷിക്കുന്ന കേരളത്തിന്റെ തനത് സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബിജെപി- ആർഎസ്എസ് സംഘം നടത്തുന്ന മതവിദ്വേഷം പടർത്താനുള്ള നീക്കത്തെ ഏതുവിധേനയും ഈ നാട് ചെറുത്തുനിർത്തുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകകൾ ഇങ്ങനെ
'മതമൈത്രിയുടെ വിളഭൂമിയായ കേരളത്തിന്റെ ഹൃദയത്തെ ഏതുവിധേനയും മുറിവേൽപ്പിക്കാനുള്ള സംഘപരിവാർ ഗൂഢാലോചന അതിന്റെ സീമകൾ ലംഘിക്കുകയാണ്. നന്ദഗോവിന്ദം ഭജൻസ് ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ചത് സംഘപരിവാർ ശക്തികളെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. ക്ഷേത്രങ്ങളും പള്ളികളും ഒന്നിച്ച് ഓണവും വിഷുവും ഈസ്റ്ററും പെരുന്നാളും ആഘോഷിക്കുന്ന കേരളത്തിന്റെ തനത് സംസ്കാരത്തെ വെല്ലുവിളിക്കുന്ന ബിജെപി- ആർഎസ്എസ് സംഘം നടത്തുന്ന മതവിദ്വേഷം പടർത്താനുള്ള നീക്കത്തെ ഏതുവിധേനയും ഈ നാട് ചെറുത്തുനിർത്തും.

മനുഷ്യരെ ചേർത്തുനിർത്തുന്നതാണ് ഈ നാടിന്റെ ഓരോ ആഘോഷങ്ങളും. മനുഷ്യനെ ഒന്നിച്ചുനിർത്തുന്നതാണ് സംഗീതവും. അതിനെ വർഗീയതയുമായി കൂട്ടിച്ചേർത്ത് ഈ നാടിന്റെ സമാധാനവും സന്തോഷവുമുള്ള അന്തരീക്ഷം നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയും ഇവിടെ തുടർന്നുപോവേണ്ടതില്ല. അതിനെ രാഷ്ട്രീയമായും നിയമപരമായും ജനകീയമായും നേരിടും. സാംബശിവന്റെ കഥാപ്രസംഗവും കെപിഎസിയുടെ നാടകങ്ങളും കണ്ടുതന്നെയാണ് ക്ഷേത്രമൈതാനങ്ങളും പള്ളിമുറ്റങ്ങളും ഇവിടെ മുൻപോട്ടുപോയിട്ടുള്ളത്. അതിനിയും തുടരുക തന്നെ ചെയ്യും.
അൺറിയൽ കേരളാ സ്റ്റോറിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നവർ പരാജയപ്പെടുക തന്നെ ചെയ്യും', അദ്ദേഹം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും പ്രതികരിച്ച് രംഗത്തെത്തി. റോബേർട്ട് വെള്ളംവെല്ലിയുടെ പ്രതികരണം വായിക്കാം
'വാവരെ തൊഴുത് അയ്യപ്പനെ വണങ്ങാൻ പോകുന്ന ഹൈന്ദവരുടെ നാടാണ് കേരളം. ആറ്റുകാൽ പൊങ്കാലക്ക് റമദാൻ നോമ്പിലും കുടിവെള്ളം വിതരണം ചെയ്യുന്ന മുസൽമാന്റെ നാടാണ് കേരളം. ഭജന നടത്താൻ ദേവാലയ മുറ്റം ഒരുക്കുന്ന ക്രൈസ്തവന്റെ നാടാണ് കേരളം. അല്ലാതെ വിഷം തീണ്ടിയ വർഗീയവാദികളുടെ നാടല്ല.. നല്ല ഹൈന്ദവനും നല്ല മുസൽമാനും നല്ല ക്രൈസ്തവനും ആണ് ഇന്നും കേരളത്തിലെ ഭൂരിപക്ഷം.. ആ മത മൈത്രി ആണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ നെറുകയിൽ ചാർത്തിയ സിന്ദൂരവും.. ഈ മലയാള മണ്ണിന്റെ നെറുകയിൽ മത മൈത്രിയടെ സിന്ദൂരം ഉള്ളിടത്തോളം നന്ദഗോവിന്ദം പള്ളിമുറ്റത്ത് ഹൈന്ദവ ഗാനവും ക്ഷേത്ര മുറ്റത്ത് ക്രൈസ്തവ ഗാനവും പാടും... ആ ഗാനങ്ങൾക്ക് മുന്നിൽ ഇരിക്കുന്ന ലക്ഷങ്ങൾ നൽകുന്ന പ്രോത്സാഹനം ആണ് അവരുടെ ശരി... അല്ലാതെ വിഷകാലമാരുടെ വീട്ടിൽ നിന്ന് തരുന്ന സ്വാഭാവസർട്ടിഫിക്കറ്റിൽ അല്ല അവർ ജീവിക്കുന്നത്.
ചിക്കൻ മസാല ചിക്കൻ കറിയിൽ ഇട്ടാലും അളവ് കൂടിയാൽ കറി വായിൽ വയ്ക്കാൻ കൊള്ളില്ല ശശികലേ... വിഷകലയെ പോലെ വെയിസ്റ്റ് കൊട്ടയിൽ ആവും അതിന്റെ സ്ഥാനവും. അത് കൊണ്ട് വല്ലാതങ്ങ് ഓവറാക്കല്ലേ..കേരളത്തിൻ്റെ മതേതരത്വത്തെ കൊന്ന് ചോര കുടിക്കുന്ന ശശികലയുടെ "വിഷനാവ്"അരിയുക തന്നെ ചെയ്യും..!!!












Click it and Unblock the Notifications