Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ ക്യാമറ ചുമത്തിയ പിഴ അടയ്ക്കാതെ മുങ്ങാൻ നോക്കേണ്ട; നഷ്ടം കയ്യിലൊതുങ്ങില്ല, വരുന്നത് 'മുട്ടൻ പണി'

തിരുവനന്തപുരം: എ ഐ ക്യാമറ ചുമത്തിയ പിഴ അടക്കാതെ മുങ്ങി നടക്കുന്ന ആളുകളുണ്ടെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ. നിങ്ങളെ കാത്തിരിക്കുന്നത് മുട്ടൻ പണിയാണ്. എ ഐ ക്യാമറ ചുമത്തിയ പിഴ അടയ്ക്കാത്തവർ‌ക്ക് ഇൻഷൂറൻസ് പുതുക്കാൻ ഒരുപക്ഷേ സാധിക്കില്ല. ഇത്തരം വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കുന്നത് തടയാൻ ആണ് തീരുമാനം. ഇതിനായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം, ഇൻഷുറൻസ് കമ്പനികൾ എന്നിവയെ സമീപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

​ഗതാ​ഗത നിയമലംഘനങ്ങൾ ആവർത്തിക്കുകയും പിഴ അടക്കാതിരിക്കുകയും ചെയ്താൻ വാഹനങ്ങൾ കരിമ്പട്ടികയിൽ പെടുത്തുകയാണ് ചെയ്യാറുള്ളത്. ഇതിനൊപ്പം ആയിരിക്കും ഇൻഷൂറൻസ് പുതുക്കുന്നത് തടയുക. എഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയ ശേഷം ഇതുവരെ 25 കോടി രൂപ പിഴ ചുമത്തി.

AI

ഇതിൽ 3. 37 കോടി രൂപ മാത്രമാണ് പിഴ അടച്ചത്. എ ഐ ക്യാമറ ആ​ഗസ്റ്റ് രണ്ട് വരെ കണ്ടെത്തിയത് 32. 42 ലക്ഷം നിയമലംഘനങ്ങളായിരുന്നു. 15.83 ലക്ഷം കേസുകളിലാണ് പിഴ ചുമത്തിയത്. 3. 82 ലക്ഷം പേർക്ക് പിഴയടക്കാൻ ചെലാൻ നോട്ടീസ് അയച്ചു.ലഭിക്കുന്ന ചിത്രങ്ങൾ സൂക്ഷമമായി പരിശോധിച്ച ശേഷമാണ് പിഴ ചുമത്തുന്നത്. 726 എ ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. ജൂൺ അഞ്ചാം തീയതി മുതലാണ് പിഴ ഈടാക്കി തുടങ്ങിയത്.

അതേസമയം എ ഐ ക്യാമറ പ്രവർത്തിച്ച് തുടങ്ങിയ ശേഷം വാഹനാപകടങ്ങൾ മുൻ വർഷത്തെ അപേക്ഷിച്ച് മൂന്നിലൊന്നായി കുറഞ്ഞു. 2022 ജൂലായിൽ 3316 അപകടങ്ങളിൽ 313 പേരാണ് മരിച്ചത്. 3992 പേർക്ക് പരിക്ക് പറ്റി. ഇക്കഴിഞ്ഞ ജൂലായിയിൽ 1201 റോഡപടകങ്ങളാണ് ഉണ്ടായത്. മരിച്ചത് 67വ പേരാണ്. 1329 പേർക്കാണ് പരിക്ക്. പിഴ ഈടാക്കി തുടങ്ങിയതോടെ ട്രാഫിക് നിയമലംഘനങ്ങളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട് എന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരുന്നു.

അമിത വേ​ഗം, സീറ്റ് ബെൽറ്റ് ഇടാതെ യാത്ര, ഹെൽമെറ്റില്ലാത്ത ഇരുചക്ര വാഹനയാത്ര, ഡ്രൈംവി​ഗിംനിടെ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നത്. അനധികൃത പാർക്കിം​ഗ് തുടങ്ങയവയ്ക്കാക്കെ പിഴ ഇടാക്കും. നിയമ ലംഘനങ്ങൾ വ്യത്യസ്ത പിഴയാണ്. ഹെൽമെറ്റില്ലാത്ത യാത്ര ചെയ്താൽ 500 രൂപയാണ്. പിൻസീറ്റിൽ ഇരിക്കുന്ന ആൾക്ക് ഹെൽമെറ്റില്ലെങ്കിലും ഇതേ തുക തന്നെയാണ്. ഡ്രൈവിംഗിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന് പിഴ 2000 രൂപയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+