രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ഇളവ്; കേരളത്തിലെത്താൻ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടെ കേരളത്തിലേക്ക് വരുന്നവർക്ക് ആശ്വാസവാർത്തയുമായി സംസ്ഥാന സർക്കാർ.
കോവിഡ‍് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവർക്ക് സംസ്ഥാനത്തേക്ക് വരുന്നതിന് ഇനി ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിട്ടുള്ള എല്ലാ കാര്യങ്ങൾക്കും ഇപ്പോഴത്തെ ഇളവ് ബാധകമാണ്. ഇതോടെ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരം വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതി. രോഗലക്ഷണങ്ങളുള്ളവഡക്ക് ഈ ഇളവ് ബാധകമായിരിക്കില്ല.

ഇതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഇളവു ലഭിച്ച് തുടങ്ങും. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തിട്ടുണ്ട്. അതേ സമയം രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചവരിലും രോഗലക്ഷണങ്ങള്‍ പ്രകടമായാൽ ആര്‍ടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യില്‍ കരുതണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications