വെളിപ്പെടുത്തും എന്ന് പറഞ്ഞ് പറ്റിച്ചവര്‍....
തിരുവനന്തപുരം: ഇപ്പോള്‍ വെളിപ്പെടുത്തും എന്ന് പറഞ്ഞ് പറ്റിക്കുന്നത് കേരളത്തിലെ ഒരു ഫാഷനായി വളരുകയാണ്. രാഷ്ട്രീയക്കാരും കുറ്റവാളികളും ഒക്കെ ഇക്കാര്യത്തില്‍ ഒന്നിനൊന്ന് മെച്ചമാണ്.
ഇപ്പോള്‍ എല്ലാം വെളിപ്പെടുത്തിക്കളയും എന്ന ഭീഷണിയുമായി ആദ്യം രംഗത്ത് വന്നത് ഒരു പക്ഷേ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് തന്നെയാകും. സര്‍ക്കാരിനെ തന്നെ അട്ടിമറിക്കാവുന്ന വെളിപ്പെടുത്തലുകള്‍ നടത്തുമെന്നൊക്കെ പറഞ്ഞ് പലപ്പോഴും ജോര്‍ജ്ജ് പറ്റിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വെളിപ്പെടുത്തുമെന്ന് വീമ്പ് പറയുന്ന ചിലരെ കാണാം...

പിസി ജോര്‍ജ്ജ്
സോളാര്‍ കേസില്‍ ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തും എന്ന് പറഞ്ഞ കക്ഷിയായിരുന്നു സര്‍ക്കാര്‍ ചീഫ് വിപ്പ്. ഒടുവില്‍ സരിതയുടെ നഗ്ന ദൃശ്യങ്ങള്‍ക്ക് പിറകിലുള്ള ആളുടെ പേര് പറയുമെന്ന് വരെ പറഞ്ഞു. പക്ഷേ ഒന്നും വെളിപ്പെട്ടില്ല

കെ സുരേന്ദ്രന്
സോളാര്‍ കേസ് കത്തി നില്‍ക്കുമ്പോഴായിരുന്നു ബിജെപി നേതാവ് കെ സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍ ഭീഷണികള്‍. എല്ലാത്തിനും തന്റെ കയ്യില്‍ രേഖകള്‍ ഉണ്ടെന്ന് ചാനല്‍ ഫ്ലോറുകളില്‍ ഇരുന്ന് ഡയലോഗടിച്ചെങ്കിലും ഒരു വെളിപ്പെടുത്തല്‍ പോലും ഉണ്ടായില്ല.

സരിത എസ് നായര്‍
സര്‍ക്കാരിലെ പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അതിനുളള തെളിവുണ്ടെന്നും എല്ലാം വെളിപ്പെടുത്തുമെന്നും സോളാര്‍ കേസിന്റെ തുടക്കത്തില്‍ ഭീഷണി മുഴക്കിയ ആളാണ് സരിത എസ് നായര്‍. അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ ഒരു കേസ് കൊടുത്തതല്ലാതെ വെളിപ്പെടുത്തലുകള്‍ ഒന്നും ഉണ്ടായില്ല.

ബിജു രാധാകൃഷ്ണ്
സരിത പറഞ്ഞതിന്റെ കൂടെ കുറച്ചുകൂടി കൃത്യമായി ആളുകളുടെ പേര് പറഞ്ഞായിരുന്നു ബിജു രാധാകൃഷ്ണന്റെ ഭീഷണി. എന്നിട്ടെന്തുണ്ടായി.

ബിന്ധ്യാസ്
കൊച്ചിയിലെ ബ്ലൂ ബ്ലാക്ക് മെയിലിങ് കേസിലാണ് പിന്നെ ഇത്തരത്തിലുള്ള ഭീഷണിയൊക്കെ കേട്ടത്. ബിന്ധ്യാസും റുക്സാനയും ഒന്നും വെളിപ്പെടുത്തിയില്ല.

ബിജു രമേശ്
ബാര്‍ ലൈസന്‍സ് പുതുക്കുന്നതിന് വേണ്ടി കെഎം മാണിക്ക് ഒരു കോടി കൈക്കൂലി കൊടുത്തു എന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലാണ് അടുത്തിടെ വലിയ കോളിളക്കം സൃഷ്ടിച്ചത്. തെളിവുകളും കൂടുതല്‍ വെളിപ്പെടുത്തലുകളും ഉണ്ടാകും എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല.

ടിഒ സൂരജ്
വിജിലന്‍സ് അന്വേഷണം നേരിടുന്ന ടിഒ സൂരജ് ആണ് പിന്നീട് ഒരു ഭീഷണി മുഴക്കിയിരിക്കുന്നത്. മാന്യന്മാരായി നടക്കുന്ന പലരുടേയും മുഖംമൂടികള്‍ അഴിഞ്ഞുവീഴുന്ന വെളിപ്പെടുത്തലുകള്‍ ഭാവിയില്‍ ഉണ്ടാകുമെന്നാണ് ടിഒ സൂരജിന്റെ ഭീഷണി.

ഗണേഷ് കുമാര്‍
മുന്‍ മന്ത്രി കെബി ഗണേഷ് കുമാറാണ് ഏറ്റവും ഒടുവില്‍ വെളിപ്പെടുത്തല്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ ഉദ്യോഗസ്ഥ തലത്തിലുണ്ടത്രെ.ഇവരില്‍ രണ്ട് പേരുടെ പേരുകള്‍ അടുത്ത നിയമസഭ സമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നാണ് ഗണേഷ് പറഞ്ഞിരിക്കുന്നത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications