Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദ്വേഷപ്രസംഗം നടത്തുന്നവർക്ക് ബിജെപി ഭരണത്തിൽ സ്വർണ്ണക്കിരീടം: എംവി ജയരാജന്‍

കണ്ണൂർ: വിദ്വേഷപ്രസംഗം നടത്തുന്നവർക്ക് ബി ജെ പി ഭരണകൂടങ്ങള്‍ ഒത്താശ ചെയ്യുകയാണെന്ന ആരോപണവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. പഞ്ചാബിൽ വിദ്വേഷപ്രസംഗം നടത്തിയ ബി ജെ പി നേതാവ് തജീന്ദ്രപാൽ സിങ് ബഗ്ഗയെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഡെൽഹി പോലീസിന്റെ നിർദ്ദേശാനുസരണം ഹരിയാന പോലീസ് വഴിയിൽ തടയുകയും പ്രതിയെ രക്ഷിക്കുകയും കൃത്യനിർവ്വഹണം നടത്തിയ പഞ്ചാബ് പോലീസിന്റെ പേരിൽ കേസ്സെടുക്കുകയും ചെയ്ത നടപടി പ്രാകൃതവും നിയമവിരുദ്ധവും ജനാധിപത്യനിഷേധവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് ജിഗ്നേഷ് മേവാനിയെ അസാം പൊലീസ് ഗുജറാത്തില്‍ പോയി അറസ്റ്റ് ചെയ്യുകയുണ്ടായി. അത് ശരിയാണെന്ന് പറയുന്ന ബി ജെ പി നേതൃത്വം പഞ്ചാബ് പോലീസ് ഡൽഹിയിൽ പോയി അറസ്റ്റ് ചെയ്തത് തെറ്റാണെന്ന് പറയുമോയെന്നും എംവി ജയരാജന്‍ പ്രസ്താവനയിലൂടെ ചോദിക്കുന്നു. അദ്ദേഹത്തിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

വിദ്വേഷപ്രസംഗം നടത്തുന്നവർക്ക് ബിജെപി ഭരണത്തിൽ സ്വർണ്ണക്കിരീടം
=======================

പഞ്ചാബിൽ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാവ് തജീന്ദ്രപാൽ സിങ് ബഗ്ഗയെ താമസസ്ഥലമായ ഡെൽഹിയിൽ വെച്ച് പഞ്ചാബ് പോലീസ് അറസ്റ്റുചെയ്തു. ഡെൽഹി പോലീസിന്റെ നിർദ്ദേശാനുസരണം ഹരിയാന പോലീസ് വഴിയിൽ തടയുകയും പ്രതിയെ രക്ഷിക്കുകയും കൃത്യനിർവ്വഹണം നടത്തിയ പഞ്ചാബ് പോലീസിന്റെ പേരിൽ കേസ്സെടുക്കുകയും ചെയ്ത നടപടി പ്രാകൃതവും നിയമവിരുദ്ധവും ജനാധിപത്യനിഷേധവുമാണ്.

mv

കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗം സമാധാനത്തിനും മതസൗഹാർദ്ദത്തിനും ഭീഷണിയാണ്. തുടർച്ചയായ വെറുപ്പ് രാഷ്ട്രീയ പ്രസംഗം നടത്തുന്നത് ഹിന്ദുരാഷ്ട്രനിർമ്മിതിക്ക് വേണ്ടിയാണ്. അത് ആർഎസ്എസ് അജണ്ടയാണ്. നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് ബിജെപി സർക്കാരുകൾ വിദ്വേഷപ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കാത്തത് സംബന്ധിച്ച് സുപ്രീംകോടതി ഈയിടെ രൂക്ഷമായ വിമർശനം നടത്തിയിരുന്നു. 2021 ഡിസംബറിൽ ഡൽഹിയിൽ നടത്തിയ ഹിന്ദു യുവവാഹിനി സമ്മേളനത്തിൽ നടന്ന വിദ്വേഷപ്രസംഗത്തിനെതിരെ കേസെടുക്കാത്തതും കടുത്ത ഭാഷയിൽ സുപ്രീംകോടതി അപലപിച്ചു.

പഞ്ചാബ് പോലീസ് ഏപ്രിൽ 1ന് ബിജെപി നേതാവ് നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ കേസെടുത്തത് നിയമാനുസൃതമാണെന്ന് മാത്രമല്ല, സുപ്രീംകോടതി വിധിയനുസരിച്ച് ശരിയുമാണ്. ക്രമസമാധാന പരിപാലനം പൂർണ്ണമായും സംസ്ഥാനവിഷയമാണ്. ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ മറ്റൊരു സംസ്ഥാനത്തോ വിദേശത്തോ പോയി അറസ്റ്റുചെയ്യുന്നതും ശരിയായ നടപടികളാണ്. ബിജെപി ഭരിക്കുന്ന ആസ്സാമിലെ പോലീസ് ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എ. ജിഗ്‌നേഷ് മേവാനിയുടെ പേരിൽ കേസ്സെടുക്കുകയും ഗുജറാത്തിൽ പോയി അറസ്റ്റ് ചെയ്യുകയും ചെയ്തു.

അത് ശരിയാണെന്ന് പറയുന്ന ബിജെപി നേതൃത്വം പഞ്ചാബ് പോലീസ് ഡൽഹിയിൽ പോയി അറസ്റ്റ് ചെയ്തത് തെറ്റാണെന്ന് പറയുമോ? രണ്ട് നീതി ആരും അംഗീകരിക്കില്ല. ഡൽഹി പോലീസ് കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലാണ്. അവരുടെ നിർദ്ദേശാനുസരണം കേസിലെ പ്രതിയെ രക്ഷിക്കുകയും നിയമാനുസൃതം അറസ്റ്റ് ചെയ്ത പഞ്ചാബ് പോലീസിന്റെ പേരിൽ കേസെടുക്കുകയും ചെയ്തത് കാട്ടാളത്തമാണ്.

Recommended Video

cmsvideo
    മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+