• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'എഴുത്തച്ഛൻ പ്രതിമയെ എതിർക്കുന്നവർ മതേതരം പറയരുത്;വർഗ്ഗീയശക്തികൾ രാഷ്ട്രീയകക്ഷികളെ നിയന്ത്രിക്കുന്നു

മലപ്പുറം; ഭാഷാപിതാവ് എഴുത്തച്ഛൻ്റെ ജന്മം കൊണ്ട് പവിത്രമായ മലപ്പുറത്ത് അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിക്കുന്നതിനെ എതിർക്കുന്നവർ മതേതരം പ്രസംഗിക്കരുതെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. തുഞ്ചൻ പ്രതിമ തിരൂരിൽ സ്ഥാപിക്കാൻ ശ്രമിച്ചപ്പോഴെല്ലാം എതിർപ്പുമായി മത ഭീകരവാദികൾ രംഗത്തുവന്നു. അവരുടെ എതിർപ്പിനെ പിന്തുണച്ച് സിപിഎമ്മും ലീഗും കോൺഗ്രസുമെല്ലാം ഒത്തുചേർന്നു. തുഞ്ചൻ പ്രതിമ തിരൂരിൽ സ്ഥാപിച്ചാൽ എന്ത് അപകടമാണ് മതേതരത്വത്തിന് സംഭവിക്കുന്നതെന്ന് സുരേന്ദ്രൻ ചോദിച്ചു. വിജയ യാത്രയ്ക്ക് മലപ്പുറത്തു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.


തീവ്ര വർഗ്ഗീയ വാദികളുടെ രഷ്ട്രീയ അധിനിവേശമാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. ഈ ജില്ലയിൽ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന് ശബ്ദിക്കാൻ അവകാശമില്ല. വർഗ്ഗീയ ശക്തികൾ രാഷ്ട്രീയ കക്ഷികളെ നിയന്ത്രിക്കുന്നു. സിപിഎമ്മിൻ്റെ അകത്തെ കാര്യങ്ങൾ പോലും നിയന്ത്രിക്കാൻ മുസ്ലീം ലീഗിന് കഴിയുന്നു. ലീഗിനെതിരായ പരാമർശം വിജയരാഘവന് തിരുത്തേണ്ടി വന്നു.

ഇപ്പോൾ മലപ്പുറം കേന്ദ്രീകരിച്ച് മലബാർ സംസ്ഥാനം വേണമെന്ന വാദമുയർത്തുകയാണ് തീവ്രവാദികൾ. ലീഗ്‌ അതിനെ പിന്തുണയ്ക്കുന്നു. മുസ്ലീം ലീഗ് ഇപ്പോൾ ആവശ്യപ്പെടുന്ന ഉപമുഖ്യമന്ത്രിപദം ഭാവിയിൽ മുഖ്യമന്ത്രിയാകാനുള്ള നീക്കമാണ്.
പാവപ്പെട്ട മുസ്ലീം ജന വിഭാഗത്തിൻ്റെ താല്പര്യങ്ങൾ ലീഗ് സംരക്ഷിക്കുന്നില്ലന്ന് സുരേന്ദ്രൻ പറഞ്ഞു. സമ്പന്നരുടെയും കള്ളക്കടത്തുകാരുടെയും മാഫിയ തലവൻമാരുടെയും കള്ളക്കച്ചവടക്കാരുടെയും താല്പര്യങ്ങളാണവർ സംരക്ഷിക്കുന്നത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

സിപിഎമ്മിൻ്റെ സാമ്പത്തിക സ്രോതസിൻ്റെ പ്രധാന ഉറവിടം ചില മുസ്ലീം ലീഗുകാരായ വ്യവസായികളാണ്. പിണറായി വിജയനും കുഞ്ഞാലിക്കുട്ടിക്കും ഒരേ മുഖമാണ്.
എല്ലാം നമ്പർ ഒന്നാണെന്ന് പ്രചരിപ്പിക്കുന്ന പിണറായിയും കൂട്ടരും പത്രങ്ങളിലും ചാനലുകളിലും പരസ്യം നൽകുന്നതിലാണ് നമ്പർ ഒന്ന്. കൊറോണയിലും കൊലപാതകത്തിലും പീഡനത്തിലും തൊഴിലില്ലായ്മയിലും അഴിമതിയിലും കള്ളക്കടത്തിലും ദളിത് പീഡനത്തിലും പട്ടിണിയിലുമാണ് പിണറായി ഭരണത്തിൽ കേരളം ഒന്നാമതെത്തിയത്. ഉമ്മൻ ചാണ്ടി നിർത്തിയിടത്തു നിന്നാണ് പിണറായി തുർന്നത്. സരിതാ യമാനമായ നയം ഉമ്മൻ ചാണ്ടി നടപ്പിലാക്കിയപ്പോൾ സ്വപ്നതുല്യം, സ്വപ്നയുടെ നയമാണ് പിണറായി പിന്തുടരുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

വികെ പ്രശാന്തിനെ പൂട്ടാനുറച്ച് കോൺഗ്രസ്; വട്ടിയൂർക്കാവിൽ വേണു രാജമണി? പ്രതികരണം ഇങ്ങനെവികെ പ്രശാന്തിനെ പൂട്ടാനുറച്ച് കോൺഗ്രസ്; വട്ടിയൂർക്കാവിൽ വേണു രാജമണി? പ്രതികരണം ഇങ്ങനെ

യോഗി ആദിത്യനാഥിന്റെ ഉപദേശം, തലകുത്തി മറിഞ്ഞാലും കേരളത്തിൽ ചിലവാകില്ല, തുറന്നടിച്ച് എംപിയോഗി ആദിത്യനാഥിന്റെ ഉപദേശം, തലകുത്തി മറിഞ്ഞാലും കേരളത്തിൽ ചിലവാകില്ല, തുറന്നടിച്ച് എംപി

അങ്കമാലി സിപിഎമ്മിന് നല്‍കാന്‍ ജെഡിഎസ്, മൂവാറ്റുപുഴ ജോസഫിനില്ല; എറണാകുളത്തെ സീറ്റ് ചര്‍ച്ചകള്‍അങ്കമാലി സിപിഎമ്മിന് നല്‍കാന്‍ ജെഡിഎസ്, മൂവാറ്റുപുഴ ജോസഫിനില്ല; എറണാകുളത്തെ സീറ്റ് ചര്‍ച്ചകള്‍

cmsvideo
  Shashi tharoor has possibilities to become CM candidate

  അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  English summary
  'Those who oppose the statue of the ezhuthachan should not speak secularly says k surendran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X