Get Updates
Get notified of breaking news, exclusive insights, and must-see stories!

അയ്യങ്കാളിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതില്‍ കേരളം ഭരിച്ചവര്‍ പരാജയപ്പെട്ടു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതില്‍ മാറി മാറി കേരളം ഭരിച്ചവര്‍ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരുടെ സാമൂഹിക ഉന്നതിക്ക് വേണ്ടിയായിരുന്നു അദ്ദേഹം പോരാടിയത്. കേരള സംസ്ഥാനം രൂപീകരിച്ച് ആറര പതിറ്റാണ്ട് കഴിഞ്ഞിട്ടും സാമൂഹ്യനീതി ഉറപ്പ് വരുത്താന്‍ ഇടതു-വലത് സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

k surendran

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്ല്യങ്ങള്‍ അവരിലെത്തിക്കാന്‍ സാധിക്കാത്തത് പൊറുക്കാനാവാത്ത തെറ്റാണ്. ഇന്നും ഈ വിഭാഗക്കത്തിന്റെ പിന്നാക്ക അവസ്ഥയ്ക്ക് കാരണം സര്‍ക്കാര്‍ സംവിധാനത്തിന്റെ പിഴവാണ്. കൊട്ടിഘോഷിച്ച സര്‍ക്കാരിന്റെ ഡിജിറ്റല്‍ വിദ്യാഭ്യാഭ്യാസ പ്രക്രിയയില്‍ നിന്നും ലക്ഷക്കണക്കിന് പട്ടിക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് പുറത്ത് നില്‍ക്കുന്നത്.

അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിരിക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
അയ്യങ്കാളി സമാധി ദിനത്തില്‍ ബിജെപി സംസ്ഥാന കാര്യാലയത്തില്‍ അയ്യങ്കാളിയുടെ ഛായാചിത്രത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പുഷ്പാര്‍ച്ച നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍, സംസ്ഥാന സെക്രട്ടറി കരമന ജയന്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സ്വപ്നജിത്ത്, സംസ്ഥാന വൈസ്പ്രസിഡന്റ് സന്ദീപ്കുമാര്‍, ജില്ലാ പ്രസിഡന്റ് വിളപ്പില്‍ സന്തോഷ് തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+