പലസ്തീനെ കാണുന്നവർ മുനമ്പത്തെ ജനതയെ കാണുന്നില്ല, സിപിഎം ലക്ഷ്യം വോട്ട് ബാങ്ക് : വി.മുരളീധരൻ
തിരുവനന്തപുരം: മധുരയിൽ പാർട്ടി കോൺഗ്രസ് വേദിയിൽ പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് കഫിയ അണിഞ്ഞ സി പി എം നേതാക്കളുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ വി മുരളീധരൻ. വോട്ടുബാങ്ക് ഉന്നംവെച്ച് ജനതാത്പര്യത്തെ ബലി കഴിപ്പിക്കുകയാണ് സി പി എം എന്നും മുനമ്പത്ത് കുടിയിറക്കഭീഷണി നേരിടുന്നവരെ സി പി എം കണ്ടില്ലേയെന്നും മുരളീധരൻ ചോദിച്ചു. മുനമ്പത്തെ ജനങ്ങളുടെ പ്രശ്നം കേരളത്തിലെ ഇൻഡി സഖ്യത്തിന്‍റെ ജനപ്രതിനിധികളായവരുടെ ആരുടേയും കാതിൽ പതിഞ്ഞില്ല. കെസിബിസിയും സിബിസിഐയും മുന്നോട്ടുവച്ച ആവശ്യങ്ങളോട് എൽഡിഎഫും യുഡിഎഫും മുഖംതിരിച്ചുവെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
അധികാര ആർത്തി കാരണമുള്ള പ്രീണന രാഷ്ട്രീയം ജനം തിരിച്ചറിയും. അധികകാലം ഇൻഡിസഖ്യത്തിന് ജനത്തെ പറ്റിക്കാനാകില്ല. എം എ ബേബി പറയുംപോലെ പലസ്തീനോട് നരേന്ദ്രമോദി സർക്കാർ ഒരു അവഗണനയും കാട്ടിയിട്ടില്ല. 2024 സെപ്റ്റംബര്‍ 22-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത് സിപിഎമ്മുകാർക്ക് അറിയല്ലേ എന്നും അദ്ദേഹം ചോദിച്ചു. പലസ്തീന് വിദ്യാഭ്യാസം, ആരോഗ്യം പോലുള്ള മേഖലകളിൽ ഇന്ത്യ നൽകുന്ന സഹായം ദേശാഭിമാനിയും കൈരളിയും പ്രക്ഷേപണം ചെയ്യുന്നില്ലെന്ന് കരുതി രാജ്യം സഹായം നൽകില്ലെന്ന് വരുത്തിതീർക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യത ഇല്ലെന്നും വി മുരളീധരൻ വിമർശിച്ചു. 'കേരളത്തിലെ മുഖ്യമന്ത്രി കാട്ടുകള്ളനെന്ന് ജനം പറയും മുൻപ് പിണറായി വിജയൻ രാജിവെച്ചൊഴിയണം. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന ആർക്കെങ്കിലും നട്ടെല്ല് അവശേഷിക്കുന്നുണ്ടെങ്കിൽ പിണറായിയോട് രാജി വയ്ക്കാൻ ആവശ്യപ്പെടണമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു.
മകൾ ജയിലിലേക്ക് പോകുമ്പോഴും അച്ഛൻ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് ശരിയാണോ എന്ന് ആ പാർട്ടി ചിന്തിക്കണം. രാഷ്ട്രീയ ആക്രമണമാണ് ,ഗൂഢാലോചനയാണ് എന്നെല്ലാം പിണറായിയെ ട്രോളാനാണ് എ.കെ ബാലൻ പറയുന്നതെന്നും വി.മുരളീധരൻ പരിഹസിച്ചു. മാസപ്പടിയെന്ന പേരിൽ കോടികൾ വാങ്ങിയത് എന്ത് സേവനത്തിനെന്ന് വിശദീകരിക്കാൻ കൈകൾ ശുദ്ധമെന്ന് പറയുന്ന പിണറായി ഇതുവരെ സാധിച്ചിട്ടില്ലെന്നും വി.മുരളീധരൻ പറഞ്ഞു. എമ്പുരാന്‍റെ പേരിലല്ല, സിനിമയുടെ അണിയറക്കാർക്കെതിരെ ഇ.ഡിയുടെ നടപടിയുണ്ടാകുന്നതെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുരേഷ് ഗോപിക്കെതിരെ ദേശാഭിമാനിയും കൈരളിയും നടത്തുന്ന പ്രചാരണവേലക്ക് മറ്റ് മാധ്യമങ്ങൾ കൂട്ട് നിൽക്കരുതെന്നും വി.മുരളീധരൻ പ്രതികരിച്ചു.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു












Click it and Unblock the Notifications