കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടൽ വിൽക്കാൻ ശ്രമിച്ചവർ നാളെ കേരളത്തെ തന്നെ വിൽക്കും;സർക്കാരിനെ കടന്നാക്രമിച്ച് രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം; മത്സ്യത്തൊഴിലാളികളെ വഞ്ചിക്കാനും കേരളത്തിലെ കടൽ വിൽക്കാനും തീരുമാനിച്ച സർക്കാരാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടൽകൊള്ളക്കാരെ പോലെ പെരുമാറിയ ഈ സർക്കാരിനെതിരേ തീരദേശത്ത് ഉയർന്നു വരുന്ന രോഷമാണ് അവരെ അലോസരപ്പെടുത്തുന്നത്. ഇടതുമുന്നണി ഇനിയും അധികാരത്തിൽ വന്നാൽ ഇന്ന് കടൽ വിൽക്കാൻ ശ്രമിച്ചവർ നാളെ കേരളത്തെ തന്നെ വിൽക്കാൻ ഇടയുണ്ട്.സ്വന്തം സർക്കാരിന്റെ ഫയൽ ഒന്നു പുറത്തുവിട്ടാൽ തീരാനുള്ള സംശയം മാത്രമേ കടൽകൊള്ള വിഷയത്തിൽ നിലവിലുള്ളൂ. അതിനു തയ്യാറുണ്ടോ എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

chennithala and pinarayi

മുഖ്യമന്ത്രിയുടെ അരിശം അതിരുവിടുകയാണ്. 'എന്തും ചെയ്യാൻ മടിയില്ലാത്ത ചില ദുഷ്ടാത്മാക്കൾ ഇവിടെയുണ്ട് 'എന്നാണ് പ്രതിപക്ഷത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പുതിയ പരാമർശം.' ഓരോന്ന് നോക്കി നടക്കുകയല്ലേ , എന്തെങ്കിലും കിട്ടുമോ എന്നറിയാൻ' എന്നായിരുന്നു മുൻപത്തെ പരാമർശം. അതായത് സർക്കാരിന്റെ തട്ടിപ്പ് കണ്ടെത്താനായി പ്രതിപക്ഷം കണ്ണിലെണ്ണയൊഴിച്ച് നടക്കുന്നു എന്ന്. തട്ടിപ്പ് പിടിക്കപ്പെടുമ്പോഴും ഗത്യന്തരമില്ലാതെ പിന്തിരിയേണ്ടി വരുമ്പോഴും ഉണ്ടാകുന്ന സ്വാഭാവിക അരിശം മാത്രമാണ് പിണറായി വിജയന്റേത്.

പിണറായി വിജയന് അരിശം വന്ന സംഭവങ്ങൾ ഏറെയുണ്ട്. ബ്രൂവറി -ഡിസ്റ്റിലറി കൊള്ളയായിരുന്നു ആദ്യം സർക്കാർ ആസൂത്രണം ചെയ്തത്. അത് പ്രതിപക്ഷം പൊളിച്ചടുക്കി. പിന്നീട് കോവിഡ് ആരംഭിച്ചപ്പോൾ സംസ്ഥാനത്തെ ആളുകളുടെ ആരോഗ്യ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് വിറ്റു നല്ലൊരു കൊയ്ത്തു നടത്താമെന്നാണ് സർക്കാർ പ്രതീക്ഷിച്ചത്. അതും പ്രതിപക്ഷം കണ്ടെത്തി. വലിയ പണം മുടക്കി വക്കീലന്മാരെ വച്ചിട്ടും അതിരഹസ്യമായി അമേരിക്കൻ കമ്പനിയുമായി ഉണ്ടാക്കിയ കരാർ റദ്ദാക്കേണ്ടി വന്നു. 2018ലെ പ്രളയത്തിൽ പമ്പാ ത്രിവേണിയിൽ അടിഞ്ഞുകൂടിയ കോടിക്കണക്കിന് രൂപയുടെ മണൽ വിൽക്കാനുള്ള പദ്ധതിയാണ് പിന്നീട് ആസൂത്രണം ചെയ്തത്. അതും പ്രതിപക്ഷം വെളിയിൽ കൊണ്ടുവന്നു. ആ തട്ടിപ്പും പൊളിഞ്ഞു.

അവസാനമാണ് പോകുന്നപോക്കിൽ ആഴക്കടലിലെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് കച്ചവടമാക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. അതും പ്രതിപക്ഷം കയ്യോടെ പിടിച്ചു. സ്വാഭാവികമായും മുഖ്യമന്ത്രിക്ക് അരിശം ഉണ്ടാകും. കള്ളം കയ്യോടെ പിടിക്കപ്പെടുമ്പോൾ ഗൂഢാലോചനാ സിദ്ധാന്തവുമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഇറങ്ങുന്നത് ആദ്യമായിട്ടല്ല.
ഒരു കമ്പനി കേരളത്തിൽ വരുന്നു, ധാരണാപത്രം ഒപ്പിടുന്നു. അതിന്റെ രേഖകൾ പ്രതിപക്ഷ നേതാവിന്റെ കയ്യിൽ കിട്ടുന്നു. എല്ലാം സർക്കാർ അറിയാതെയാണത്രേ നടന്നത്. മുഖ്യമന്ത്രി മാത്രമല്ല മേഴ്സിക്കുട്ടിയമ്മയും, ഇ. പി ജയരാജനും പറയുന്നു അവർ ഒന്നും അറിഞ്ഞിട്ടില്ല.
എന്താണ് യാഥാർത്ഥ്യമെന്ന് കേരളത്തിലെ മാധ്യമങ്ങൾ ഇതിനോടകം വ്യക്തമായി പുറത്തു കൊണ്ടുവന്നിട്ടുണ്ട്.

ഫിഷറീസ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മേഴ്സികുട്ടിയമ്മ ഇ.എം.സി.സി കരാറുമായി ബന്ധപ്പെട്ട ഫയൽ രണ്ട് തവണ കണ്ടിട്ടുണ്ട് എന്ന് രേഖകളിൽ നിന്നു തന്നെ വ്യക്തമാണ്. ആഴക്കടൽ മത്സ്യബന്ധനത്തിന് ഇ.എം.സി.സി സമർപ്പിച്ച കൺസെപ്റ്റ് നോട്ടിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ 219/B3/2019 എന്ന ഫയൽ, 2019 ഓഗസ്റ്റ് ഒമ്പതിന് സർക്കാർ ഓപ്പൺ ചെയ്തു. പലതരത്തിലുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കു ശേഷം 2019 ഓഗസ്റ്റ് 19ന് ഫിഷറീസ് സെക്രട്ടറി ജ്യോതിലാൽ ഫയൽ മന്ത്രി മേഴ്സികുട്ടിയമ്മയ്ക്ക് കൈമാറി. 21ന് മന്ത്രി ആ ഫയൽ ഫിഷറീസ് വകുപ്പ് സെക്രട്ടറിക്ക് തിരിച്ചുകൊടുത്തു. 2019 നവംബർ ഒന്നിന് ഫയൽ വീണ്ടും ജ്യോതിലാൽ മേഴ്സികുട്ടിയമ്മയ്ക്ക് നൽകി. മന്ത്രി ഫയൽ കണ്ടതിനുശേഷം 2019 നവംബർ 18ന് സെക്രട്ടറിക്ക് വീണ്ടും തിരിച്ചു നൽകി.

അതായത് കരാറിനെ കുറിച്ച് ചോദിച്ചപ്പോൾ ഏത് കമ്പനി എന്ത് കമ്പനി എന്ന് പ്രതികരിച്ച ഫിഷറീസ് വകുപ്പ് മന്ത്രി പലവട്ടം ഫയൽ കണ്ടിട്ടുണ്ട് എന്നർത്ഥം.സർക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കിൽ ഫിഷറീസ് ആൻഡ്‌ പോർട്സ് ഡിപ്പാർട്മെന്റിന്റെ 219/B3/2019 എന്ന ഫയൽ പുറത്ത് വിടാമോ എന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ശംഖുമുഖത്ത് വെച്ച് മുഖ്യമന്ത്രി ഇക്കാര്യത്തിൽ കള്ളം പറഞ്ഞത് കൊണ്ടാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. സർക്കാർ പറയുന്നതെല്ലാം കള്ളമാണെന്ന് ആ ഫയലിൽ നിന്ന് വ്യക്തമാകും.ഇ.എം.സി.സിയുമായി ഗൂഢാലോചന നടത്തി ഇങ്ങനെ ഒരു പദ്ധതി കൊണ്ടുവന്ന സർക്കാരിനെ പ്രതിപക്ഷ നേതാവ് വെട്ടിലാക്കി എന്നാണ് ആരോപണം. അതായത് തങ്ങളുടെ പദ്ധതി ഒന്നു പൊളിച്ചുതരണേ എന്ന് കമ്പനി പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടു എന്ന് ! സാമാന്യബുദ്ധിക്ക് നിരക്കുന്ന നുണകളെങ്കിലും ഈ കുറഞ്ഞ കാലത്തേക്കെങ്കിലും മന്ത്രിമാർ പറയണം.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

ഐശ്വര്യ കേരളയാത്രയുടെ ഭാഗമായി വിവിധ ജില്ലകളിൽ ലിസണിങ് പ്രോഗ്രാം നടന്നിരുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന ആളുകളുമായിട്ടുള്ള ഒരു സംവാദ പരിപാടിയാണ് ഇത്.
ആലപ്പുഴയിൽ വെച്ച് ഈ പരിപാടിയിൽ പങ്കെടുത്ത സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ജാക്സൺ പൊള്ളയിലാണ് ഇ.എം. സി.സി എന്ന അമേരിക്കൻ കമ്പനിയും കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ ലിമിറ്റഡും തമ്മിൽ 400 ട്രോളറുകൾ ഉണ്ടാക്കാനുള്ള കരാറൊപ്പിട്ടു എന്നും ഇത് തീരപ്രദേശത്തു വലിയ പ്രതിസന്ധി ഉണ്ടാകുമെന്നും അറിയിച്ചത്. അതിനു പിന്നാലെ ഞാൻ നടത്തിയ അന്വേഷണത്തിലാണ് സത്യങ്ങൾ ഓരോന്നും പുറത്തു വന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ

English summary
Those who tried to sell the sea will sell Kerala tomorrow; Ramesh Chennithala attacks the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X