കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനം നടത്തുന്നവരെ നിർദാക്ഷിണ്യം നേരിടും;മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; സമൂഹത്തില്‍ അസ്വസ്ഥതയും ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും വിദ്വേഷവും ഉണ്ടാക്കാനുള്ള ചില ശക്തികളുടെ ശ്രമങ്ങളെ കര്‍ക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശംമതനിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്‍റെ ഈ പൊതുസ്വഭാവവും സവിശേഷതയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ചില കോണുകളില്‍നിന്ന് ഉണ്ടാകുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi-vijayan-eps--158

സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും വിഷലിപ്തമായ പ്രചാരണങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ വിഭജനമടക്കം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരെ നിര്‍ദാക്ഷിണ്യം നേരിടും. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രവണത തടയാനും കുറ്റവാളികളെ പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാനും പ്രത്യേക നിഷ്കര്‍ഷയുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു

യോഗത്തില്‍ ചീഫ് സെക്രട്ടറി ഡോ. വി പി. ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, എഡിജിപിമാരായ ടി.കെ വിനോദ് കുമാര്‍, മനോജ് എബ്രഹാം, വിജയ് സാഖറെ തുടങ്ങിയവര്‍ പങ്കെടുത്തു.

അതിനിടെ നർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെപിിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തി. പാലാ ബിഷപ്പിന്റെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സർക്കാരാണ് സമവായ ചർച്ചകൾക്ക് മുൻകൈ എടുക്കേണ്ടതെന്ന് സർക്കാരാണെന്ന് കെ സുധാകരൻ പറഞ്ഞു. ചങ്ങനാശേരിയിൽ ബിഷപ്പിനെ സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ.

വിഷയത്തിൽ വർഗീയ ചേരിതിരിവ് ഉണ്ടാക്കി അതിനിടയിൽ രക്തം കുടിക്കുന്ന ചെന്നായയെ പോലെയാണ് സർക്കാർ പെരുമാറുന്നത്. രാഷ്ട്രീയ മുതലെടുപ്പ് മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സുധാകരൻ കുറ്റപ്പെടുത്തി. മതസൗഹാർദ്ദം തകർക്കുന്ന നടപടികൾക്ക് കൂട്ട് നിൽക്കില്ലെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ട ഉറപ്പ് നൽകിയതായും സുധാകരൻ പറഞ്ഞു. നേരത്തേ നർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് ചങ്ങനാശേരി ബിഷപ്പും രംഗത്തെത്തിയിരുന്നു.
അതേസമയം വിഷയത്തിൽ ഇന്ന് തന്നെ പാലാ ബിഷപ്പുമായും കൂടിക്കാഴ്ച നടത്തും. മുസ്ലീം മത പണ്ഡിതൻമാരുമായും ചർച്ച നടത്തുമെന്നും സുധാകരൻ പറഞ്ഞു.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

സമുദായങ്ങളെ തമ്മിലടിപ്പിച്ച് വർഗ്ഗീയ ശക്തികൾ നടത്തുന്ന രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കാനായി സര്‍വ്വകക്ഷി യോഗവും സാമുദായിക മതമേലധ്യക്ഷന്‍മാരുടെ യോഗവും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് നേരത്തേ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഇത് നല്ല നിർദ്ദേശമാണെന്നും പരിശോധിച്ച് നടപടികൾ കൈക്കൊള്ളുമെന്നുമായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Recommended Video

cmsvideo
Pinarayi Vijayan about Pala Bishop's Narco Jihad statement

English summary
Those who try to divide people communally will be dealt with mercilessly; CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X