Get Updates
Get notified of breaking news, exclusive insights, and must-see stories!

18% വരുന്ന ക്രൈസ്തവരുടെ വോട്ട്‌നേടി വിജയിച്ചവര്‍ വഖഫില്‍ അവർക്കെതിരായ നിലപാടെടുക്കുന്നു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വഖഫ് ബില്‍ വിഷയത്തില്‍ എല്‍ ഡി എഫ്, യു ഡി എഫ് എംപിമാർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. കേരളത്തിലെ 18 ശതമാനം വരുന്ന ക്രൈസ്തവരുടെ വോട്ട്‌നേടി വിജയിച്ചവര്‍ വഖഫ് ബില്ലിന്റെ വിഷയത്തില്‍ അവര്‍ക്കെതിരായ നിലപാട് എടുക്കുകയാണ്. വഖഫ് ഭേദഗതി ബില്ലിനെതിരെ നിലപാടെടുക്കുന്ന കേരളത്തിലെ യു ഡി എഫ് എല്‍ഡി എഫ് എംപിമാരുടെ ഭരണഘടന വിരുദ്ധ നിലപാടിനെതിരെ സംസ്ഥാനത്തെ ഇന്‍ഡി മുന്നണി എംപിമാരുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി ശശിതരൂര്‍ എംപിയുടെ ഓഫീസിലേക്ക് നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുനമ്പത്ത്‌പോയി അവിടത്തെ ജനങ്ങള്‍ക്കൊപ്പം എന്ന് പറഞ്ഞ കേരളത്തിലെ ഇടത് വലത് എം പിമാര്‍ മുനമ്പം ജനതയെ കബളിപ്പിക്കുകയായിരുന്നു. കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലും കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ക്രൈസ്തവ സഭയുടെ നിര്‍ലോഭമായ പിന്തുണ നേടി വിജയിച്ച ശശിതരൂര്‍ വഖഫ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കണം.

k-surendran

പലകാര്യങ്ങളിലും സ്വതന്ത്ര നിലപാട് സ്വീകരിക്കുന്ന ശശിതരൂരിന്റെ നിലപാടുകള്‍ ആത്മാര്‍ത്ഥതയുള്ളതാണെങ്കില്‍ അദ്ദേഹം വഖഫ് ഭേദഗതിക്കനുകൂലമായ നിലപാട് സ്വീകരിക്കണം. സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള സാധാരണക്കാരന്റെ അവകാശത്തെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് വഖഫ് ഭേദഗതിയെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ക്രൈസ്തവ സഭകളുടെ ആവശ്യങ്ങളോട് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള കേരളത്തിലെ എംപിമാര്‍ നിലപാട് വ്യക്തമാക്കണം.

Take a Poll

സാധാരണക്കാരന്റെ ആവശ്യങ്ങളോടും വസ്തുതകള്‍ക്കുമൊപ്പമാണോ വര്‍ഗീയതയോടൊപ്പമാണോ ഇന്‍ഡി മുന്നണി എംപിമാര്‍ എന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാനുള്ള അവസരമാണിത്. വഖഫ് ആധിപത്യത്തിനെതിരെ കേരളം ജുഡീഷ്യല്‍ കമ്മീഷനെ വച്ചത് ഹൈക്കോടതി തള്ളിക്കളഞ്ഞതാണ്. ഈ വിഷയത്തില്‍ ശാശ്വത പരിഹാരം നിയമഭേദഗതി മാത്രമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ക്രൈസ്തവ സമൂഹത്തിന്റെ നേതാക്കള്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും വഖഫ് ഭേദഗതി ബില്ലിനനുകൂലമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകാത്തവരെ ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകരന്മാരായി വിലയിരുത്തപ്പെടുമെന്ന് ബിജെപി സംസ്ഥാന മീഡിയ-സോഷ്യല്‍മീഡിയ പ്രഭാരി അനൂപ് ആന്റണി പറഞ്ഞു.

ഭരണഘടനയ്ക്ക് വിരുദ്ധമായി ചിലര്‍ക്ക് സ്വത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കിയ കോണ്‍ഗ്രസ് നടപടിയാണ് വഖഫ് ആക്‌ടെന്നും രാജ്യത്തെ മതേതരത്വം നിലനിര്‍ത്താനുള്ള അവസരമാണെന്ന് തിരിച്ചറിഞ്ഞ് വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കാനുള്ള സാമാന്യ മര്യാദ ജനപ്രതിനിധികള്‍ കാണിക്കണമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. ബിജെപി തിരുവനന്തപുരം സിറ്റിജില്ലാപ്രസിഡന്റ് കരമന ജയന്‍ അധ്യക്ഷത വഹിച്ചു. ഹൗസിങ് ബോര്‍ഡ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ശശി തരൂര്‍ എംപിയുടെ ഔദേ്യാഗിക വസതിക്ക് സമീപം പോലീസ് തടഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+