വെള്ളാപ്പള്ളിയുടെ ബി ടീമായി പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
ചേര്‍ത്തല: ആലപ്പുഴയിലെ കനത്ത പരാജയം സംബന്ധിച്ച് കെവി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തള്ളി പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ ബി ടീമായി പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടെന്നും ഷാനിമോളുടെ തോല്‍വിയില്‍ ബ്ലോക്ക് കമ്മിറ്റികളെ ബലിയാടാക്കുകയാണെന്നും ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്‍റ് അഡ്വ സിവി തോമസ് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ ബി ടീമായി പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ട്. എന്തുകൊണ്ട് തോറ്റു എന്ന കാര്യം അന്വേഷണ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്നാണ് ഡിസിസിയുടെ അഭിപ്രായമെന്നും സിവി തോമസ് പറഞ്ഞു.
ഡിസിസി കടുത്ത വീഴ്ചയാണ് വരുത്തിയതെന്നായിരുന്നു മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. പലപ്പോഴും സ്ഥാനാര്‍ത്ഥി ഒറ്റയ്ക്ക് പ്രചരണത്തിന് ഇറങ്ങിയ സാഹചര്യം ഉണ്ടായെന്നും നേതാക്കള്‍ പലരും പ്രചരണത്തില്‍ ഉടനീളം നിര്‍ജ്ജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭൂരിപക്ഷം കുറഞ്ഞുപോയ നിയമസഭ മണ്ഡലങ്ങളില്‍ നേതൃമാറ്റം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കായംകുളം, ചേര്‍ത്തല, നിയോജക മണ്ഡലങ്ങളിലെ 4 ബ്ലോക്ക് കമ്മിറ്റികള്‍ കെപിസിസി പ്രസിഡന്‍റ് പിരിച്ചുവിട്ടിരുന്നു. അരൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.












Click it and Unblock the Notifications