കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളാപ്പള്ളിയുടെ ബി ടീമായി പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

  • By
Google Oneindia Malayalam News

ചേര്‍ത്തല: ആലപ്പുഴയിലെ കനത്ത പരാജയം സംബന്ധിച്ച് കെവി തോമസ് അധ്യക്ഷനായ മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ തള്ളി പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയുടെ ബി ടീമായി പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടെന്നും ഷാനിമോളുടെ തോല്‍വിയില്‍ ബ്ലോക്ക് കമ്മിറ്റികളെ ബലിയാടാക്കുകയാണെന്നും ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റി മുന്‍ പ്രസിഡന്‍റ് അഡ്വ സിവി തോമസ് പറഞ്ഞു.

shanimol-

<strong>നായിഡു ഉടന്‍ ജയിലിലാകും,18 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും, വെളിപ്പെടുത്തി ബിജെപി നേതാവ്</strong>നായിഡു ഉടന്‍ ജയിലിലാകും,18 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരും, വെളിപ്പെടുത്തി ബിജെപി നേതാവ്

വെള്ളാപ്പള്ളിയുടെ ബി ടീമായി പ്രവര്‍ത്തിച്ചവര്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ട്. എന്തുകൊണ്ട് തോറ്റു എന്ന കാര്യം അന്വേഷണ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. എല്ലാവരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്നാണ് ഡിസിസിയുടെ അഭിപ്രായമെന്നും സിവി തോമസ് പറഞ്ഞു.

<strong>'പത്തനംതിട്ടക്കാരോട് മറുപടി പറയൂ സുരേന്ദ്രാ.. ആരെയാണ് നിങ്ങൾ ഇനിയും മണ്ടന്മാരാക്കുന്നത്‌?'</strong>'പത്തനംതിട്ടക്കാരോട് മറുപടി പറയൂ സുരേന്ദ്രാ.. ആരെയാണ് നിങ്ങൾ ഇനിയും മണ്ടന്മാരാക്കുന്നത്‌?'

ഡിസിസി കടുത്ത വീഴ്ചയാണ് വരുത്തിയതെന്നായിരുന്നു മൂന്നംഗ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞത്. പലപ്പോഴും സ്ഥാനാര്‍ത്ഥി ഒറ്റയ്ക്ക് പ്രചരണത്തിന് ഇറങ്ങിയ സാഹചര്യം ഉണ്ടായെന്നും നേതാക്കള്‍ പലരും പ്രചരണത്തില്‍ ഉടനീളം നിര്‍ജ്ജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭൂരിപക്ഷം കുറഞ്ഞുപോയ നിയമസഭ മണ്ഡലങ്ങളില്‍ നേതൃമാറ്റം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കായംകുളം, ചേര്‍ത്തല, നിയോജക മണ്ഡലങ്ങളിലെ 4 ബ്ലോക്ക് കമ്മിറ്റികള്‍ കെപിസിസി പ്രസിഡന്‍റ് പിരിച്ചുവിട്ടിരുന്നു. അരൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

<strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നെഞ്ചില്‍ അടുത്ത ആണി!! ജെഡിഎസ് എംഎല്‍എ ബിജെപിയിലേക്ക്?</strong>കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നെഞ്ചില്‍ അടുത്ത ആണി!! ജെഡിഎസ് എംഎല്‍എ ബിജെപിയിലേക്ക്?

English summary
Those who worked as vellappally's b team is still in party; says CV Thomas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X