കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എന്തെങ്കിലും കെണിയാവും എന്നാണ് കരുതിയത്'; വിഡി സതീശന്റെ സന്ദര്‍ശനത്തെ കുറിച്ച് സലീം കുമാര്‍

Google Oneindia Malayalam News

പറവൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അപ്രതീക്ഷിതമായി തന്റെ വീട്ടിലെത്തിയ നിമിഷത്തെ കുറിച്ചുള്ള നടന്‍ സലീം കുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിവാഹ ദീവിതത്തിലും സിനിമ ജീവിതത്തിലും 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സലീം കുമാറിനെ അഭിനന്ദിക്കാനായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീട്ടിലെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വിഡി സതീശന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

എന്റെ പ്രിയ സുഹൃത്തും ഞങ്ങളുടെ നാടിന്റെ അഭിമാനവുമായ സലീം കുമാര്‍ തന്റെ അഭിനയ ജീവിതത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഒപ്പം വിവാഹത്തിന്റെ 25-ാം വാര്‍ഷികവും. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു എന്നായിരുന്നു വിഡി സതീശന്‍ ഫേസ്ബുക്കില്‍ ഫോട്ടോ പങ്കുവച്ച് കുറിച്ചത്. എന്നാല്‍ തന്റെ വീട്ടിലേക്ക് വിഡി സതീശന്‍ എത്തിയതിനെ കുറിച്ച് സലീം കുമാര്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.

kerala

വെള്ളിയാഴ്ച രാവിലെയാണ് രമേശ് ഡി കുറുപ്പ് വീട്ടിലുണ്ടാകുമോ എന്ന് ചോദിച്ച് വിളിക്കുന്നത്. എന്തെങ്കിലും കെണിയാകും എന്നാണ് കരുതിയത്. പ്രതിപക്ഷ നേതാവ് വീട്ടിലെത്തുമെന്നോ ആദരിക്കുമോ എന്നൊന്നും പറഞ്ഞിരുന്നില്ല. തന്റെ സ്ഥിരം ശൈലിയിലായിരുന്നു സലീം കുമാര്‍ ഇക്കാര്യം പ്രതിപക്ഷ നേതാവിനോട് പറഞ്ഞത്. ഇതോടെ വീട്ടില്‍ എത്തിയ എല്ലാവരും ചിരിയിലേക്ക് അമര്‍ന്നു.

മുന്‍ പറവൂര്‍ നഗരസഭ ചെയര്‍മാന്‍ രമേശ് ഡി കുറുപ്പ്, സിനിമ സീരിയല്‍ താരം വിനോദ് കെടാമംഗലം എന്നിവര്‍ക്കൊപ്പമാണ് വിഡി സതീശന്‍ സലീം കുമാറിന്റെ വീട്ടിലേക്ക് എത്തിയത്. വീട്ടുവളപ്പിലെ കരിക്ക് നല്‍കിയാണ് സലീം കുമാര്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചത്. സലീം കുമാറിനെയും ഭാര്യ സുനിതയെയും പ്രതിപക്ഷ നേതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. ഒപ്പം പ്രതിപക്ഷ നേതാവ് ഒപ്പിട്ട മൊമന്റോയും അദ്ദേഹത്തിന് നല്‍കി. 1996 സെപ്റ്റംബര്‍ നാലിന് ആണ് സലീം കുമാര്‍ സുനിതയെ വിവാഹം കഴിക്കുന്നത്. പിറ്റേ ദിവസം ബന്ധുവീട്ടില്‍ നിന്നാണ് സലീം കുമാര്‍ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്.

അതേസമയം, സിനിമ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ സലീം കകുമാറിന് അഭിനന്ദിച്ച് നിരവധി പേര്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
സ്വതന്ത്രമായ അഭിപ്രായങ്ങളും സത്യസന്ധമായ നിലപാടുകളും വെച്ചു പുലര്‍ത്തുന്ന കലാകാരനാണ് സലിംകുമാര്‍ എന്നാണ് കെപിസിസി അധ്യക്ഷന്‍ കെ സുദാകരന്‍ പറഞ്ഞത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ മുഖം നോക്കാതെ പറയാന്‍ ധൈര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഒരു മനുഷ്യനാണ് അദ്ദേഹം.

നമ്മെ പൊട്ടിച്ചിരിപ്പിച്ചും ഇടയ്‌ക്കൊക്കെ കണ്ണു നനയിപ്പിച്ചും വിസ്മയിപ്പിച്ചും വെള്ളിത്തിരയില്‍ നാം കണ്ട മഹാനടനം രണ്ടര പതിറ്റാണ്ട് പിന്നിടുന്നു. സിനിമാ-അഭിനയ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന സലിം കുമാറിന് ആശംസകള്‍. ഇനിയുമൊരുപാട് സിനിമകളിലൂടെ നമ്മളെ രസിപ്പിക്കാന്‍ അവസരം ഉണ്ടാകട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു- കെ സുധാകരന്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍


സലീംകുമാര്‍ അദ്ധേഹത്തിന്റെ സിനിമാ കരിയറിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ് എന്നത് ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്ന് ടിഎന്‍ പ്രതാപന്‍ എംപി പറഞ്ഞിരുന്നു. മലയാളിയെ ചിരിപ്പിച്ചും, ചിന്തിപ്പിച്ചും, തന്റെതായ നിലപാടുകള്‍ ഉറക്കെ പ്രഖ്യാപിച്ചും കാല്‍ നൂറ്റാണ്ട് കാലമായ് സലീംകുമാര്‍ നമ്മുടെയൊക്കെ ഹൃദയത്തിലുണ്ട്. ഒരപൂര്‍വ്വ പ്രതിഭയാണ് സലിം കുമാര്‍ എന്നതില്‍ സംശയമില്ല. ഹാസ്യ നടന്‍ എന്ന അത്യധികം ശ്രമകരമായ ഇടവും നായക നടന്‍ എന്ന നിലക്കുള്ള പ്രഭാവങ്ങളും ഏറെ അതിശയകരമായ രീതിയില്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹമെന്ന് ടിഎൻ പ്രതാപൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

Recommended Video

cmsvideo
How did Congress came up with a masterplan to select V D Satheeshan as the Opposition leader

English summary
Thought it would be a trap'; Salim Kumar talks about VD Satheesan's visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X