കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല സംഘര്‍ഷം.. 1407 പേര്‍ അറസ്റ്റില്‍.. ഇനിയും കുടുങ്ങും.. വലവിരിച്ച് പോലീസ്

  • By Aami Madhu
Google Oneindia Malayalam News

ശബരിമലയില്‍ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെട്ട 1407 പേര്‍ അറസ്റ്റില്‍. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായിരിക്കുന്നത്. പത്തനംതിട്ട, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചവരും അറസ്റ്റിലായിട്ടുണ്ടെന്നാണ് വിവരം.

arrests-1540467235.jp

സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍, കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, എസ്പിയുടെ വാഹനം അടക്കം പോലീസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ആക്രമിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളുടെ പേരിലാണ് പോലീസ് നടപടി.258 കേസുകളാണ് പോലീസ് ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തേ പോലീസ് പുറത്തു വിട്ടിരുന്നു. കൂടുതല്‍ പേരുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും പോലീസ് പറഞ്ഞു.

English summary
thousand people arrested for protesting at sabarimala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X