കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഠായിത്തെരുവിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടന വേളയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. ശനിയാഴ്ച രാവിലെ മുതല്‍ ഒഴുകിയ ജനക്കൂട്ടം സന്ധ്യയാകുമ്പോഴേക്കും അതിന്റെ പരമാവധിയെത്തി. കാലുകുത്താന്‍ ഇടമില്ലാത്തവിധം മിഠായിത്തെരുവ് റോഡും പരിസരവും ജനനിബിഡമായി.

ഉത്സവാന്തരീക്ഷത്തില്‍ നാട്; നവീകരിച്ച മിഠായിത്തെരുവ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചുഉത്സവാന്തരീക്ഷത്തില്‍ നാട്; നവീകരിച്ച മിഠായിത്തെരുവ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു

സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധിയും ഞായറാഴ്ചത്തെ അവധിത്തലേന്നുമൊക്കെ ആയതിനാല്‍ ഉത്സവപ്രതീതിയിലായിരുന്നു പരിസരം. രാത്രിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനത്തിന് എത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം തെരുവില്‍ നടക്കാനും ആളുകള്‍ തിക്കിത്തിരക്കി.

sm2

എംടി വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ സാഹിത്യകാരന്‍മാരും രാവിലെ മുതല്‍ മിഠായിത്തെരുവില്‍ സന്ദര്‍ശനത്തിന് എത്തുന്നുണ്ടായിരുന്നു. എല്‍ഐസി മതിലില്‍ എസ്‌കെ പൊറ്റെക്കാട്ടിന്റെ തെരുവിന്റെ കഥയുടെ കഥാപാത്രങ്ങളെ വരച്ചിരുന്നു. മേലാപ്പില്‍ തെളിഞ്ഞുകത്തിയ വിളക്കുകള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

sm3

തറയില്‍ പതിച്ച കരിങ്കല്‍ പാളികളിലും നടപ്പാതയിലെ ഗ്രാനൈറ്റിലും പാദസ്പര്‍ശമേല്‍പ്പിക്കുന്നതിന് ആള്‍ക്കൂട്ടം മത്സരിച്ചു.

sm4

സെല്‍ഫികളെടുത്തും കടകളില്‍ കയറിയും അവര്‍ രാവിനെ ഉത്സവലഹരിയിലാക്കി. കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകമുറങ്ങുന്ന ദേശത്തിന്റെ തെരുവിനെ അവര്‍ മാറോടു ചേര്‍ത്തു.

English summary
Thousands of people came sm street yesterday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X