ബദ്ര് സ്മരണയില്‍ സ്വലാത്ത് നഗറില്‍ ആയിരങ്ങളുടെ ആത്മീയ സംഗമം
മലപ്പുറം: ബദ്ര് ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം മഅ്ദിന്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ര് അനുസ്മരണ-ആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി നോമ്പ്തുറയോടെ സമാപിച്ചു.
മഅ്ദിന്‍ ചെയര്മാന് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്കി. നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള ധര്‍മ്മ സമരമായിരുന്നു ബദ്ര്. അനിവാര്യ ഘട്ടത്തില്‍ സമര രംഗത്തിറങ്ങേണ്ടി വന്ന സാഹചര്യത്തില്‍ പോലും നീതിയുടെ വ്യക്തമായ നയങ്ങള്‍ അനുവര്‍ത്തിക്കാനാണ് പ്രവാചകര്‍ പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവര്‍, സാധാരണക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെ ഒരു ഘട്ടത്തില്‍ പോലും ഉപദ്രവിക്കരുതെന്നുമാണ് അവിടുന്ന് കല്‍പ്പിച്ചത്. പലപ്പോഴും നിലനില്‍പ്പിനായുള്ള സമരത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇസ്ലാമിന്റെ സമാധാന മുഖത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഇസ്ലാമിക ചരിത്രത്തെ ശരിയായ സ്രോതസ്സുകളില്‍ പഠിക്കാന്‍ അത്തരക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

നാട്ടില്‍ വ്യാപകമായികൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഉല്‍ബോധനത്തിനും പ്രാര്‍ത്ഥനക്കും അദ്ദേഹം നേതൃത്വം നല്കി. അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി ബദ്ര് ചരിത്ര പ്രഭാഷണം നടത്തി. മഹ്ളറത്തുല്‍ ബദ്രിയ്യ, ബദ്ര് ബൈത്ത്, ബദ്ര് മാല, അസ്മാഉല്‍ ബദ്ര്, മൗലിദ് പാരായണം, പ്രാര്‍ത്ഥന എന്നിവ നടന്നു. മഅ്ദിന്‍ കാമ്പസിലൊരുക്കിയ പ്രകൃതി സൗഹൃദ ഇഫ്താറില്‍ ആയിരങ്ങള്‍ സംബന്ധിച്ചു.
സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹുസൈന് അസ്സഖാഫ് കുറ്റ്യാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications