കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിപി ലക്ഷ്മണന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

  • By Sanoop Pc
Google Oneindia Malayalam News

കണ്ണൂര്‍: അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ഫിഫ അപ്പീല്‍ കമ്മിറ്റി അംഗവും മുന്‍ നഗരസഭ അധ്യക്ഷനും സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകനുമായ പി.പി.ലക്ഷ്മണന് ആയിരങ്ങളുടെ അന്ത്യഞ്ജലി.

കണ്ണൂര്‍ ട്രെയിനിംഗ് സ്‌കൂളിനു സമീപത്തെ വീട്ടിലും കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തും പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങളാണ് രണ്ട് ദിവസമായി ഒഴുകിയെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലായിരുന്നു ലക്ഷ്മണന്റെ അന്ത്യം.

ലക്ഷ്മണന്റെ ഭൗതീക ശരീരം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ കണ്ണൂര്‍ പയ്യാമ്പലത്ത് സംസ്‌കരിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ഭൗതിക ദേഹം വീട്ടില്‍ നിന്നും കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിസരത്ത് വിലാപയാത്രയായി എത്തിച്ചു. അവിടെ നിന്നും നാല് മണിയോടെ പയ്യാമ്പലത്തേക്ക് കൊണ്ടുപോയി ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

pplakhmann

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ,എം.പി മാരായ മുല്ലപ്പള്ളി രാമചന്ദ്രന്‍, എം .കെ രാഘവന്‍, എം .എല്‍ .എ മാരായ കെ .സി ജോസഫ്, അഡ്വ. സണ്ണിജോസഫ്, ഇ. പി ജയരാജന്‍ എം.എല്‍.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മുന്‍ മന്ത്രിമാരായ കെ .സുധാകരന്‍, കെ .പി മോഹനന്‍, മേയര്‍ ഇ .പി ലത, ഡപ്യൂട്ടി മേയര്‍ പി .കെ രാഗേഷ്, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ. ടി .ഒ മോഹനന്‍, അഡ്വ: പി ഇന്ദിര,ഷാഹിന മൊയ്തീന്‍, സി .കെ വിനോദ്, വെള്ളോറ രാജന്‍, ഡി. സി .സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെ. പി.സി .സി ജനറല്‍ സെക്രട്ടറിമാരായ പി .രാമകൃഷ്ണന്‍, സുമാബാലകൃഷ്ണന്‍, വി .എ നാരായണന്‍,സജീവ് ജോസഫ്, ഐ. എന്‍. ടി. യു .സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍, കെ. പി .സി .സി മെമ്പര്‍മാരായ അഡ്വ. മാര്‍ട്ടിന്‍ജോര്‍ജ്ജ്, കെ .പ്രമോദ്, എന്‍. പി ശ്രീധരന്‍, ചന്ദ്രന്‍ തില്ലങ്കേരി, മമ്പറം ദിവാകരന്‍, യു. ഡി .എഫ് ചെയര്‍മാന്‍ പ്രൊഫ. എ .ഡി മുസ്തഫ, സി .പി .ഐ നേതാവ് സി .എന്‍ ചന്ദ്രന്‍, മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി. കെ അബ്ദുള്‍ ഖാദര്‍ മൗലവി, പി .കുഞ്ഞിമുഹമ്മദ്, അബ്ദുള്‍ കരീം ചേലേരി, വി.പി. വമ്പന്‍.കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹിയായിരുന്ന കെ. എം. എം .ഐ മേത്തര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. ദാസന്‍, ജില്ലാ പ്രസിഡന്റ് ഒ.കെ. വിനീഷ്, ഭക്തി സംവര്‍ദ്ധിനി യോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന്‍, സെക്രട്ടറി കെ.പി. പവിത്രന്‍, ഭാഗ്യശീലന്‍ ചാലാട്, ബി.ജെ.പി നേതാക്കളായ എം.കെ. വിനോദ്, ആര്‍.കെ. ഗിരിധര്‍, ചേമ്പര്‍ പ്രസിഡന്റ് ത്രിവിക്രമന്‍, സെക്രട്ടറി സഞ്ജയ് ആറാട്ട് പൂവാടന്‍, കെ . എസ് സത്താര്‍ഹാജി, ജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ദിവാകരന്‍, ബി.പി റൗഫ്, നേതാക്കളായ രജനി രമാനന്ദ്,സി.ടി ഗിരിജ,ജോഷി കണ്ടത്തില്‍, മുഹമ്മദ് ഷമ്മാസ്, വി. വി പുരുഷോത്തമന്‍, രജിത്ത് നാറാത്ത്, പൊന്നമ്പേത്ത് ചന്ദ്രന്‍, ടി .ജയകൃഷ്ണന്‍, സി. വി സന്തോഷ്, സുരേഷ് ബാബു എളയാവൂര്‍, രാജീവന്‍ എളയാവൂര്‍, കല്ലിക്കോടന്‍ രാഗേഷ്, കൂക്കിരി രാഗേഷ്, എം.എന്‍ രവീന്ദ്രന്‍, ഒ .നാരായണന്‍, വി. വി ശശീന്ദ്രന്‍, ടി.ശങ്കരന്‍,സി.എ അജീര്‍, സി .പി ദാമോദരന്‍, സജീവ് മാറോളി, എം.പി. അരവിന്ദാക്ഷന്‍, താവം ബാലകൃഷ്ണന്‍, കസ്തൂരി ദേവന്‍, കെ. വി രവീന്ദ്രന്‍, , കേരള ഹാന്റ് ലൂം അസോസിയേഷന്‍ ഭാരവാഹികളായ സുധാകരന്‍,രമേശന്‍, ശബരിനാഥ് രാമകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ വസതിയിലും കോര്‍പ്പറേഷന്‍ പരിസരത്തുമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു. ശവസംസ്‌കാരത്തിനു ശേഷം സര്‍വ്വകക്ഷി അനുശോചന യോഗവുമുണ്ടായി.

സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിന്റെ ഭാഗമായി ഇന്നലെ ഉച്ചക്ക് രണ്ടു മണി മുതല്‍ കണ്ണൂര്‍ നഗരത്തില്‍ സര്‍വകക്ഷി ആഹ്വാന പ്രകാരം ഹര്‍ത്താല്‍ നടത്തി.

English summary
thousands of people in the funeral ceremony of pp Lakshmanan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X