Get Updates
Get notified of breaking news, exclusive insights, and must-see stories!

എഫ്ബി ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍; ലിവിങ് ടുഗദറില്‍ കൂടെയുണ്ടായ ആളില്‍ നിന്ന് ഭീഷണി

Recommended Video

cmsvideo
    Actress Anjali Ameer Faces Threat From Lover | Oneindia Malayalam

    കൊച്ചി: തനിക്ക് വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി നടിയും ട്രാന്‍സ് ജെന്‍ഡറുമായ അ‍ഞ്ജലി അമീര്‍. ലിവിങ് ടുഗദറില്‍ കൂടെയുണ്ടായിരുന്നു ആളാണ് തനിക്കെതിരെ ഭീഷണി ഉയര്‍ത്തുന്നതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഫെയ്സ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു നടി വിവരം പുറത്തുവിട്ടത്.

    ഒരുമിച്ച് ജീവിച്ചില്ലെങ്കില്‍ വധിക്കുമന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്നും അഞ്ജലി പറയുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി വിസി അനസിനെതിരെയാണ് അഞ്ജലി അമീറിന്‍റെ ആരോപണം. വിശദാംശങ്ങള്‍ ഇങ്ങനെ..

    പ്രധാനപ്പെട്ട കാര്യം

    പ്രധാനപ്പെട്ട കാര്യം

    ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ലൈവില്‍ വന്നതെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു അഞ്ജലി അമീര്‍ താന്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് വെളിപ്പെടുത്തിയത്. തനിക്കെതിരെ ഒരാള്‍ ആസിഡ് ആക്രമണം നടത്തുമെന്നും തന്നെ ടോര്‍ച്ചര്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും ഞാന്‍ നേരത്തെ ഒരു പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നെന്ന് നടി ലൈവില്‍ പറയുന്നു.

    ലിവിങ് ടുഗദറില്‍

    ലിവിങ് ടുഗദറില്‍

    തനിക്ക് ഇഷ്ടമില്ലാതിരുന്ന ഒരു വ്യക്തിയുമായി, പലസാഹചര്യങ്ങള്‍കൊണ്ടും തനിക്ക് ലിവിങ് ടുഗദറില്‍ ഏര്‍പ്പടേണ്ടി വന്നിരുന്നു. ഒട്ടും താല്‍പര്യമില്ലാതെയായിരുന്നു അയാളൊടൊപ്പം കഴിയേണ്ടി വന്നിരുന്നു.

    എന്നെ കൊന്നുകളയും

    എന്നെ കൊന്നുകളയും

    നേരത്തെ അയാള്‍ തന്നെ വഞ്ചിക്കാന്‍ നോക്കിയപ്പോഴാണ് അയാള്‍ക്കെതിരായി ഒരു പോസ്റ്റിട്ടത്. അയാള്‍ക്കൊപ്പം ജീവിച്ചില്ലെങ്കില്‍ എന്നെ കൊന്നുകളയും , ആസിഡ് മുഖത്തൊഴിക്കും എന്ന് തുടങ്ങിയ പലതരത്തിലുള്ള ഭീഷണികളാണ് അയാള്‍ ഇപ്പോള്‍ തനിക്കെതിരെ നടത്തുന്നതെന്നും നടി പറയുന്നു.

    ഞാന്‍ വെറുക്കുന്നു

    ഞാന്‍ വെറുക്കുന്നു

    അയാളോടൊപ്പം ജീവിക്കാന്‍ എനിക്ക് യാതൊരു തരത്തിലുള്ള ആഗ്രഹവും ഇല്ല. അയാളെ ഞാന്‍ വെറുക്കുന്നു. ഈ ലോകത്ത് ഞാന്‍ ഒരാളെ വെറുക്കുന്നുണ്ടെങ്കില്‍ അത് അയാളെ മാത്രമാണ്. സംഭവത്തില്‍ പോലീസ് കമ്മീഷ്ണര്‍ക്ക് ഇതിനോടകം തന്നെ പരാതി നല്‍കിയിട്ടുണ്ട്.

    മാനസികമായി അടുപ്പമില്ലെങ്കിലും

    മാനസികമായി അടുപ്പമില്ലെങ്കിലും

    തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഇന്ന വ്യക്തിയായിരിക്കുമെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 4-5 ലക്ഷം രൂപയോളം ഇതിനോടകം തന്നെ അയാള്‍ തനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിലും ഞങ്ങള്‍ ഒരു വീട്ടില്‍ ഒരുമിച്ചായിരുന്നു താമസമെന്നും അ‍ഞ്ജലി അമീര്‍ വ്യക്തമാക്കുന്നു.

    അയാളുടെ സ്വഭാവം

    അയാളുടെ സ്വഭാവം

    തനിക്ക് ഒട്ടും യോജിച്ച് പോവാന്‍ കഴിയുന്ന തരത്തിലുള്ള സ്വഭാവം ആയിരുന്നില്ല ആ വ്യക്തിയുടേത്. രാവില തന്നെ കോളേജിലേക്ക് രാവിലെ കൊണ്ടു വിട്ടാല്‍ വൈകുന്നേരം ആവുന്നത് വരെ പുള്ളി അവിടെ തിരിഞ്ഞു കളിക്കും. ഞാന്‍ എങ്ങോട്ടേലും പോവുന്നുണ്ടോ, എന്ത് ചെയ്യുകയാണ് എന്നൊക്കെ അന്വേഷിക്കും.

    പണം മേടിക്കും

    പണം മേടിക്കും

    ഞാന്‍ എന്ത് വര്‍ക്കിന് പോയാലും തന്‍റെ കയ്യില്‍ നിന്ന് പണം മേടിക്കും. ഒന്നര വര്‍ഷമായി ഒരു പണിക്കും അയാള്‍ പോകുന്നില്ല. നിങ്ങളോടൊപ്പം ജീവിക്കാന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ലെന്നും തന്നെ നിര്‍ബന്ധിക്കരുതെന്നും അയാളുടെ കാലും കയ്യും പിടിച്ച് ഞാന്‍ പറഞ്ഞതാണ്.

    ആത്മഹത്യയുടെ വക്കിലാണ്

    ആത്മഹത്യയുടെ വക്കിലാണ്

    അച്ഛനും അമ്മയുമായി ബന്ധമൊന്നും ഇല്ലാത്തതിനാല്‍ തനിക്ക് ചോദിക്കാനും പറയാനും ആരുമില്ലെല്ലോ എന്നാണ് അയാള്‍ കരുതുന്നത്. ഞാനിപ്പോള്‍ ഒരു ആത്മഹത്യയുടെ വക്കിലാണ് ഉള്ളത്. മാനസികമായും ശാരീരികമായും അത്രക്ക് തളിര്‍ന്നിരിക്കുന്ന അവസ്ഥയിലാണ് ഞാന്‍ സംസാരിക്കുന്നത്.

    വേറെ വഴിയില്ല

    വേറെ വഴിയില്ല

    തനിക്ക് എന്തെങ്കിലും പറ്റിയാല്‍ കൂടി വേറെ ആരോടും പറയാനില്ല. അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ഒരു ലൈവില്‍ വന്നതെന്നും പൊട്ടികരഞ്ഞുകൊണ്ട് അഞ്ജലി അമീര്‍ പറയുന്നു. സ്വകാര്യ ജീവിതത്തെക്കുറിച്ചൊക്കെ ഇങ്ങനെ പരസ്യമായി പറയുന്നത് മോശമാണെന്ന് അറിയാമെങ്കിലും എനിക്ക് വേറെ വഴിയില്ല.

    അയാളുടെ പേര് അനസ്

    അയാളുടെ പേര് അനസ്

    അയാള്‍ക്ക് ഞാനൊരു ദുരിതമോ പ്രശ്നങ്ങളോ ഉണ്ടാക്കുന്നില്ല. അയാളുടെ പേര് അനസ്. അയാളുടെ വീട് കൊടുവള്ളിയാണ്. നിങ്ങളുടെ മകനെ നിങ്ങള്‍ക്ക് വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ കൊന്ന് കളഞ്ഞേക്ക് എന്നാണ് അവന്‍റെ മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത്.

    അവനെ വിടരുത്

    അവനെ വിടരുത്

    ബാക്കിയുള്ളവര്‍ക്ക് ദുരിതമായി അവനെ വിടരുത്. സത്യം പറഞ്ഞാല്‍ ഇത്തരം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പറയുന്നതില്‍ തനിക്ക് യാതൊരു താല്‍പര്യവും ഇല്ല. എന്നാല്‍ ഞങ്ങളെ പോലുള്ള ട്രാന്‍സ് ജെന്‍ഡേഴ്സിന് കുടുംബമില്ല, കുടുംബത്തിന്‍റെ പിന്തുണയില്ലെങ്കില്‍ വേറെ ആരോട് പറയാന്‍. തന്നെ ഒഴിവാക്കണമെന്ന് അയാളോട് കാല് പിടിച്ച് പറയുകയാണെന്നും കരച്ചിലടക്കാനാവാതെ നടി പടിപറയുന്നു.

    എഫ് ബി ലൈവ്

    അഞ്ജലി അമീര്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+