സംഘികളുടെ കൊലവിളി...!! കോടിയേരി ബാലകൃഷ്ണന്റെ തലയെടുക്കണമെന്ന് ആഹ്വാനം...!!!
തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി നടക്കുന്ന അക്രമപരമ്പരകളുടെ ഭാഗമായെന്നോണം സോഷ്യല്‍ മീഡിയയില്‍ കൊലവിളികള്‍ മുഴങ്ങുകയാണ്. സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പരസ്പരം വെല്ലുവിളികളും കൊലവിളികളും മുഴക്കുന്നത് പതിവ് കാഴ്ചയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ കൊലവിളി മുഴക്കിയ സംഘപരിവാറുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായിരിക്കുകയാണ്. അയ്യപ്പ എസ് രാജ് എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് കോടിയേരിക്കെതിരെയുള്ള കൊലവിളി.

തിരുവനന്തപുരം ശ്രീകാര്യത്ത് കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കോടിയേരിയുടെ തലയെടുക്കണം എന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം. ഉറപ്പുള്ളവര്‍ പറ, ഞാന്‍ എന്തിനും തയ്യാര്‍, ഇനി വയ്യ പ്രണാമം അര്‍പ്പിച്ച് കണ്ണും പൂട്ടിയിരിക്കാന്‍ എന്നാണ് ഫേസ്ബുക്ക് പോസ്‌ററ്. ഇതിനെ അനുകൂലിച്ച് നിരവധി പേര്‍ കമന്റും ചെയ്തിരിക്കുന്നു. സിപിഎമ്മുകാരുടെ തലയല്ല, അവരുടെ മക്കളുടെ തലയാണ് എടുക്കേണ്ടതെന്ന് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. ആര്‍എസ്എസിന്റെ ഇത്തരം കൊലവിളികള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.












Click it and Unblock the Notifications