Get Updates
Get notified of breaking news, exclusive insights, and must-see stories!

കാട്ടന ഭീഷണയില്‍ ആറാമൈല്‍ നിവാസികള്‍: ഫെന്ഡസിംഗ് ലൈനുകള്‍ പാതിവഴയില്‍ നിര്‍മ്മാണം നിലച്ച നിലയില്‍

അടിമാലി: കാട്ടാന ശല്യം രൂക്ഷമായ ആറാം മൈല്‍ മുതല്‍ മാമലക്കണ്ടം വരെയുള്ള ഭാഗത്ത് ഫെന്‍സിംഗ് ലൈനുകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തെ പ്രദേശവാസികള്‍ ഏറെ പ്രതിക്ഷയോടെയായിരുന്നു കണ്ടിരുന്നത്.ആറാം മൈലില്‍ നിന്നും ഫെന്‍സിംഗ് നിര്‍മ്മാണം ആരംഭിച്ചതോടെ ഇനി ആനപ്പേടിയില്ലാതെ ജീവിതം മുന്നോട്ട് നീക്കാമെന്ന് നാട്ടുകാര്‍ സ്വപ്‌നം കണ്ടു.

എന്നാല്‍ ഫെന്‍സിംഗ് നിര്‍മ്മാണം മാമലക്കണ്ടം വരെ എത്തിക്കണമെന്നിരിക്കെ പഴമ്പള്ളിച്ചാലില്‍ നിര്‍മ്മാണം നിലച്ചത് നാട്ടുകാരുടെ പ്രതീക്ഷകള്‍ തകിടം മറിച്ചു.നിലവില്‍ ആറാം മൈല്‍ മുതല്‍ പഴമ്പള്ളിച്ചാല്‍ വരെ സ്ഥാപിച്ചിട്ടുള്ള ഫെന്‍സിംഗ് ലൈനുകള്‍ പ്രദേശവാസികള്‍ക്ക് പ്രയോജനം ചെയ്യുിന്നല്ലെന്നാണ് ഇപ്പോഴത്തെ പരാതി.റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ചിലയിടങ്ങളിലെല്ലാം ഫെന്‍സിംഗ് ലൈനുകള്‍ മുറിഞ്ഞതോടെ പദ്ധതിക്കായി പണം ചിലവഴിച്ചത് വെറുതെയായി.റോഡിനോട് ചേര്‍ത്തല്ലാതെ പ്രദേശവാസികളുടെ പുരയിടത്തോട് ചേര്‍ത്ത് ഫെന്‍സിംഗ് സ്ഥാപിച്ചിരുെങ്കില്‍ ഈ പ്രതിസന്ധി ഉണ്ടാകുമായിരുില്ലെന്നും നാട്ടുകാര്‍ പറയുന്നു.

phen

കാനകള്‍ വിഹരിക്കുന്ന പ്രദേശത്തിന് ചുറ്റും ഫെന്‍സിംഗ് ലൈനുകള്‍ സ്ഥാപിക്കാതെ കാട്ടാന ആക്രമണത്തെ ചെറുക്കാനാവില്ല.ആറാം മൈല്‍ മുതല്‍ മാമലക്കണ്ടം വരെ ഫെന്‍സിംഗ് ലൈനുകള്‍ സ്ഥാപിക്കണന്നെമിരിക്കെ പഴമ്പള്ളിച്ചാലില്‍ നിര്‍മ്മാണം അവസാനിപ്പിച്ചതും പദ്ധതിയുടെ പ്രയോജനം ഇല്ലാതാക്കാന്‍ കാരണമായി.ഫെന്‍സിംഗിനു ശേഷം ഒഴിഞ്ഞ് കിടക്കു മേഖലയിലൂടെ കാട്ടാനകള്‍ ജനവാസമേഖലയില്‍ ഇറങ്ങി നിയന്ത്രണങ്ങളേതുമില്ലാതെ ഇപ്പോഴും വ്യാപക നാശം വിതച്ചു പോരുന്നു.റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി വീതി വര്‍ധിപ്പിക്കുമ്പോള്‍ ഫെന്‍സിംഗ് ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമെന്ന കാരണം പറഞ്ഞാണ് ബന്ധപ്പെട്ട വകുപ്പ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്. നിര്‍മ്മാണം നടത്താതിരിക്കാന്‍ മുടന്തന്‍ ന്യായങ്ങളാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം,.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+