കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശികലയെ വിമര്‍ശിച്ചതിന് മാധ്യമ പ്രവര്‍ത്തകന്‍ ലല്ലുവിന് ഫേസ്ബുക്കില്‍ ഭീഷണി

Google Oneindia Malayalam News

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ 'ചിത്രം വിചിത്രം' എന്ന ആക്ഷേപ ഹാസ്യ പരിപാടി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. അവതാരകരായ എസ് ലല്ലുവിന്റേയും ഗോപീകൃഷ്ണന്റേയും തട്ടുകിട്ടാത്ത രാഷ്ട്രീയ പ്രവര്‍ത്തകര്‍ കുറവായിരിയ്ക്കും.

എന്നാല്‍ ഹിന്ദു ഐക്യവേദി നേതാവായ ശശികലയെ വിമര്‍ശിച്ചപ്പോള്‍ കളി മാറി. ലല്ലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ തെറിവിളിയും ഭീഷണികളും നിറഞ്ഞു.

ലല്ലു തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചിരിയ്ക്കുന്നത്. അതും 'ചിത്രം വിചിത്രം' ഭാഷയില്‍ തന്നെ!!!

ചരിത്രത്തിലാദ്യം

ചരിത്രത്തിലാദ്യം

ഇതിന് മുമ്പ് പലരേയും ഈ പരിപാടിയിലൂടെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്രയും അധികം തെറിവിളികളും ഭീഷണിയും വരുന്നത് ആദ്യമായിട്ടാണെന്നാണ് ലല്ലു പറയുന്നത്.

പുറത്ത് കാണിയ്ക്കാന്‍ വയ്യ

പുറത്ത് കാണിയ്ക്കാന്‍ വയ്യ

ഇന്‍ബോക്‌സില്‍ വന്നുള്ള തെറിവിളികളുടേയും ഭീഷണികളുടേയും എല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്ത് വച്ചിട്ടുണ്ട്. പക്ഷേ ഒന്നും പുറത്ത് കാണിയ്ക്കാന്‍ കൊള്ളാത്തവയാണെന്ന് ലല്ലു പറയുന്നു.

പണി കളയിയ്ക്കും

പണി കളയിയ്ക്കും

ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജോലി തെറിപ്പിയ്ക്കാന്‍ നോക്കട്ടെ എന്നായിരുന്നു ഒരു ഭീഷണി.

തലമണ്ട പൊട്ടിയ്ക്കും

തലമണ്ട പൊട്ടിയ്ക്കും

ഗള്‍ഫിലുള്ള ഒരാളുടെ ഭീഷണി ഇങ്ങനെയാണ്- നാട്ടിലെത്തിയാല്‍ ലല്ലുവിന്റെ തലമണ്ട അടിച്ചു പൊട്ടിയ്ക്കും എന്ന്.

വീട്ടിലിരിയ്ക്കുന്നവര്‍ക്കും

വീട്ടിലിരിയ്ക്കുന്നവര്‍ക്കും

പരിപാടി അവതരിപ്പിച്ചത് ലല്ലുവാണ്. എന്നാല്‍ തെറിവിളിയ്ക്കുന്നവര്‍ അച്ഛനേയും അമ്മയേയും ഒന്നും ഒഴിവാക്കുന്നില്ല!.

 ശശികല

ശശികല

സോഷ്യല്‍ മീഡിയയില്‍ ശരിയായ വിധത്തില്‍ ഇടപെടേണ്ടതിനെ കുറിച്ച് സംഘപരിവാര്‍ സംഘടനകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് ശശികല നടത്തിയ പ്രസംഗമായിരുന്നു 'ചിത്രം വിചിത്രത്തിലെ വിഷയം'

കൊല്‍ക്കത്തയിലെ സംഭവം

കൊല്‍ക്കത്തയിലെ സംഭവം

കൊല്‍ക്കത്തയിലെ ഒരു കന്യാസ്ത്രീയ്ക്ക് എന്തോ പറ്റിയപ്പോള്‍ ലോകം മുഴുവന്‍ അറിഞ്ഞു എന്നായിരുന്നു ഒരു പരാമര്‍ശം. രാജ്യം ഏറെ ചര്‍ച്ച ചെയ്ത ഒരു പീഡനക്കേസ് ആയിരുന്നല്ലോ അത്. ലല്ലുവിന്റെ വിമര്‍ശനം രൂക്ഷമായിരുന്നു.

മുംബൈയിലെ ചുവന്ന് തെരുവ്

മുംബൈയിലെ ചുവന്ന് തെരുവ്

മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചപ്പോള്‍ ഡിവൈഎഫ്‌ഐ ബീഫ് ഫെസ്റ്റ് നടത്തി. ഇനി മുംബൈയിലെ ചുവന്ന തെരുവ് നിരോധിച്ചാല്‍ ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രവര്‍ത്തകർ റോഡിലിറങ്ങി മറ്റേ പണി ചെയ്യുമോ എന്നായിരുന്നു ഒരു വാട്‌സ് ആപ്പ് സന്ദേശം ഉദ്ധരിച്ച് ശശികല പറഞ്ഞത്. ഇതിനും കൊടുത്തു നല്ല മറുപടി.

ഇതാണ് ആ 'ചിത്രം വിചിത്രം'

ശശികലയെ വിമര്‍ശിയ്ക്കുന്ന ചിത്രം വിചിത്രത്തിന്റെ എപ്പിസോഡ് കാണാം.

ലല്ലുവിന്റെ പോസ്റ്റ്

ഭീഷണികളേയും തെറിവിളികളേയും കുറിച്ചുള്ള എസ് ലല്ലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതാ....

English summary
Journalist S Lallu got several threats through Facebook for Criticising Hindu Aikya Vedi leader Sasikala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X