ബ്ലേഡ് മാഫിയയെപ്പററി എഫ്ബിയിലൂടെയും വിവരം നല്‍കാം
തിരുവനന്തപുരം: ബ്ലേഡ് മാഫിയയെക്കുറിച്ച് പരാതിയുള്ളവര്‍ക്കും വിവരമുള്ളവര്‍ക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ടോ ഫേസ്ബുക്കിലൂടെയോ അറിയിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. അനധികൃത പണമിടപാട് സ്ഥാപനങ്ങളില്‍ നിന്ന് പീഡനം നേരിടുന്നെങ്കില്‍ തന്നോട് നേരിട്ട് സംസാരിയ്ക്കാനാണ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
ഇതിനായി 9447777100 എന്ന നമ്പര്‍ അദ്ദേഹം പരസ്യപ്പെടുത്തിയിട്ടുണ്ട്. തന്റെ ഫെയ്‌സ് ബുക്ക് പേജ് വഴിയും പരാതി നല്‍കാമെന്ന് ചെന്നിത്തല അറിയിച്ചു. ലഭിയ്ക്കുന്ന പരാതികള്‍ ഉടനെ പൊലീസ് മേധാവിയ്ക്ക് കൈമാറും. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പരാതി വിശ്വസ യോഗ്യമാണെങ്കില്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം കല്ലയത്ത് ബ്ലേഡ് മാഫിയയെ ഭയന്ന് ഒരു കുടുംബം ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനത്തെ ബ്ലേഡ് മാഫിയയ്ക്കായി റെയ്ഡ് തുടങ്ങിയത്. ഓപ്പറേഷന്‍ കുബേരയെന്ന ഈ റെയ്ഡില്‍ ഒട്ടേറെ ബ്‌ളേഡ് മാഫിയക്കാര്‍ അറസ്റ്റിലായി. ആഭ്യന്തരമന്ത്രിയോട് ബ്‌ളേഡ് മാഫിയയെപ്പറ്റിയുള്ള വിവരങ്ങള്‍ നേരിട്ട് അറിയിക്കാമെന്നയതോടെ പൊതുജനങ്ങളുടെ പങ്കാളിത്തവും ഓപ്പറേഷന്‍ കുബേരയ്ക്കുണ്ടാകും.












Click it and Unblock the Notifications