Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിക്ക് ഭീഷണിക്കത്ത്; 'കേട്ടപ്പോള്‍ ഞെട്ടിപ്പോയി'; കത്തിലെ കയ്യക്ഷരം തന്റേതല്ലെന്ന് തെളിഞ്ഞെന്ന് ജോണി

തിരുവനന്തപുരം: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചാവേറാക്രമണത്തിലൂടെ വധിക്കുമെന്ന ഭീഷണിക്കത്ത് അയച്ചത് കൊച്ചി കലൂര്‍ സ്വദേശിയായ എന്‍ ജെ ജോണിയുടെ പേരില്‍. പൊലിസ് ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച വീട്ടിലെത്തിയെന്നും കത്തിലെ കയ്യക്ഷരം തന്റേതല്ലെന്ന് പൊലീസിന് വ്യക്തമായെന്നും ജോണി മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ പ്രധാനമന്ത്രി സന്ദര്‍ശത്തിന് എത്തുമ്പോള്‍ ചാവേറാക്രമണം ഉണ്ടാകുമെന്ന ഊമക്കത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ലഭിച്ചത്.

നാല് ദിവസം മുമ്പാണ് തന്നെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് തേടിയെത്തിയതെന്ന് ജോണി പറഞ്ഞു. കടയില്‍ പോയ സമയത്ത് ഒരാള്‍ ജോണ്‍സണ്‍ ജോസഫ് എന്നാണോ പേരെന്ന് ചോദിച്ചു. ജോണി എന്നാണെന്ന് പറഞ്ഞപ്പോള്‍ ഇവിടെ എവിടെയാണന്ന് ചോദിച്ചു. തന്റെ വിലാസം കൃത്യമായി പറഞ്ഞുകൊടുത്തു. അഞ്ച് മിനിറ്റ് കഴിഞ്ഞ് വീണ്ടും വിളിച്ച് ജോസഫ് ജോണി ആണോ ചോദിച്ചു. നേരിട്ട് സംസാരിക്കണമെന്നും പറഞ്ഞു.

modi

പോസ്റ്റ് കാര്‍ഡില്‍ സാര്‍ ആര്‍ക്കെങ്കിലും കത്ത് എഴുതിയിരുന്നോ എന്നും ചോദിച്ചു. വീട്ടില്‍ എത്തിയ പൊലീസ് സംഘം ഈ കത്ത് മൊബൈലില്‍ കാണിച്ചു. എന്റെ കയ്യക്ഷരം എടുത്ത് പൊലീസിന് കാണിച്ചുകൊടുത്തു. അവര്‍ അതിന്റെ ഫോട്ടോയെടുത്തു. 2014ല്‍ ഞാന്‍ പള്ളിയുടെ കുടുംബ യൂണിറ്റിന്റെ ലീഡറായിരുന്നപ്പോള്‍ ഒരു വിഷയത്തില്‍ എനിക്ക് ലഭിച്ച പരാതി എന്റെ കൈവശമുണ്ടായിരുന്നു. ആ പരാതിയിലെ കയ്യക്ഷരം ഊമക്കത്തിനോട് സമാനമായിരുന്നു. ഇക്കാര്യം പൊലീസിനും മനസിലായെന്ന് അദ്ദേഹം പറഞ്ഞു.

സ്ഥിരം പ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യക്തിയാണിദ്ദേഹം. ഇയാളുമായി ചെറിയ വാക്കുതര്‍ക്കമുണ്ടായിരുന്നു. അന്ന് ജോണിച്ചേട്ട വിവരം അറിയും എന്ന് ആ വ്യക്തി പറഞ്ഞിരുന്നു. ഈ ഏപ്രിലില്‍ ആണ് സംഭവം. ഇയാള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് കേട്ടിട്ടുണ്ട്. ഞാനൊരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടുള്ള ആളല്ലെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിക്ക് സംഭവിച്ചത് പോലെ മോദിക്കും സംഭവിക്കുമെന്നാണ് കത്തില്‍ പറയുന്നത്.

ഈ കത്ത് പൊലീസ് വായിച്ചുകേള്‍പ്പിച്ചിരുന്നു. കത്ത് പുറത്തുവന്നതിന് പിന്നാലെ ചൊവ്വാഴ്ച തന്നെ പൊലീസ് സംഘം വീട്ടില്‍ എത്തിയിരുന്നു. ജോസഫ് ജോണ്‍ എന്ന പേരും എന്റെ മൊബൈര്‍ നമ്പറും കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ആ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നിലര്‌ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ 17 വര്‍ഷമായി വിരമിച്ചിട്ട്. പ്രഷറും കൊളസ്‌ട്രോളുമൊക്കെയുണ്ട്. കടയില്‍ പോകാന്‍ മാത്രമാണ് പുറത്തേക്കിറങ്ങാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+