ആറ് മാസത്തിനകം മതം മാറണം...! ഇല്ലെങ്കില്‍ കൈവെട്ടും..! കെപി രാമനുണ്ണിക്ക് ഭീഷണി !
തിരുവനന്തപുരം:മതം മാറണമെന്ന് ആവശ്യപ്പെട്ട് പ്രശസ്ത ചെറുകഥാകാരനും നോവലിസ്റ്റുമായ കെപി രാമനുണ്ണിക്ക് ഭീഷണിക്കത്ത്. ആറ് മാസത്തിനകം മതം മാറണമെന്നാണ് കത്തിലെ ഭീഷണി. ഇല്ലെങ്കില്‍ ന്യൂമാന്‍ കോളേജിലെ പ്രൊഫസര്‍ ജോസഫിന്റെ അനുഭവം ഉണ്ടാകുമെന്നും കത്തില്‍ ഭീഷണി മുഴക്കിയിരിക്കുന്നു. ആറ് ദിവസം മുന്‍പാണ് കെ പി രാമനുണ്ണിക്ക് ഈ ഭീഷണിക്കത്ത് ലഭിച്ചത്. കോഴിക്കോട്ടെ വീട്ടിലേക്ക് തപാല്‍ വഴിയാണ് കത്തെത്തിയത്.

മാധ്യമം ദിനപത്രത്തിന് വേണ്ടി പ്രിയപ്പെട്ട ഹിന്ദുക്കളോടും മുസ്ലീങ്ങളോടും ഒരു വിശ്വാസി എന്ന തലക്കെട്ടില്‍ കെ പി രാമനുണ്ണി ലേഖനം എഴുതിയിരുന്നു. കത്ത് അയച്ചത് ആരെന്ന് വ്യക്തമല്ലെങ്കിലും ഈ ലേഖനത്തില്‍ പ്രകോപിതരായ ആരോ ആണ് പിന്നിലെന്നാണ് സംശയിക്കുന്നത്. നിഷ്കളങ്കരായ മുസ്ലീംങ്ങളെ വഴിതെറ്റിക്കുന്നതില്‍ നിന്നും പിന്മാറണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നു. അവിശ്വാസികള്‍ക്ക് ദൈവം നല്‍കിയിരിക്കുന്ന ശിക്ഷ വധശിക്ഷയാണെന്നും കത്തില്‍ ഭീഷണിയുണ്ട്. കത്തിന്റെ സീല്‍ മഞ്ചേരിയില്‍ നിന്നാണ്. കെപി രാമനുണ്ണി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications