കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയയുടെ വീട്ടിൽ... മദനിക്കൊപ്പം.. രാഹുൽ ഈശ്വറിനെ ഉന്നമിട്ട് സംഘികൾ! മതം മാറിയെന്ന്.. കൊലവിളിയും..!

  • By Anamika
Google Oneindia Malayalam News

കൊച്ചി: വിവാദമായ മതംമാറ്റല്‍ കേസിലെ പെണ്‍കുട്ടി ഹാദിയയെ സന്ദര്‍ശിച്ചതിലൂടെ വിവാദത്തിലകപ്പെട്ടിരിക്കുകയാണ് സംഘപരിവാര്‍ സംവാദകനും ഹൈന്ദവ പ്രചാരകനുമായ രാഹുല്‍ ഈശ്വര്‍. തീവ്രഹിന്ദുക്കള്‍ക്കെതിരെ ചാനല്‍ ചര്‍ച്ചയില്‍ നിലപാടെടുത്തതും രാഹുലിനെ വിവാദത്തിലാക്കിയിരിക്കുകയാണ്. അതിനിടെ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ചതിന്റ പേരില്‍ രാഹുല്‍ ഈശ്വറിന് വധഭീഷണിയും ഉണ്ടായിരിക്കുന്നു.

നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയത് ബി സന്ധ്യയെന്ന്...!! പിസി ജോര്‍ജിന്റെ ആരോപണം!!നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയത് ബി സന്ധ്യയെന്ന്...!! പിസി ജോര്‍ജിന്റെ ആരോപണം!!

ദിലീപിനോട് ക്രൂരത... നടൻ പുറത്തിറങ്ങുന്നതിനെ ആരാണ് ഭയക്കുന്നത്...? തടയിടുന്നതിന് പിന്നിൽ...ദിലീപിനോട് ക്രൂരത... നടൻ പുറത്തിറങ്ങുന്നതിനെ ആരാണ് ഭയക്കുന്നത്...? തടയിടുന്നതിന് പിന്നിൽ...

ജാമ്യമില്ലെങ്കിൽ തീർന്നു...! ദിലീപിന് മുന്നിൽ എല്ലാ വാതിലും അടയും... പോലീസ് നീക്കം ഇങ്ങനെ...!!ജാമ്യമില്ലെങ്കിൽ തീർന്നു...! ദിലീപിന് മുന്നിൽ എല്ലാ വാതിലും അടയും... പോലീസ് നീക്കം ഇങ്ങനെ...!!

ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തി

ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തി

അബ്ദുള്‍ നാസര്‍ മദനിയെ സന്ദര്‍ശിച്ചതിലൂടെ രാഹുല്‍ ഈശ്വര്‍ ഹൈന്ദവ വികാരങ്ങളെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് ഭീഷണി ഫോണ്‍ സന്ദേശം. ആചാര സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകന്‍ എന്നവകാശപ്പെട്ടാണ് ഫോണ്‍ വഴി ഭീഷണി വന്നത്.

കായികമായി നേരിടും

കായികമായി നേരിടും

ഹൈന്ദവ പരിപാടികളില്‍ ഇനി പങ്കെടുത്താല്‍ കായികമായി നേരിടുമെന്നാണ് ഭീഷണി. തല അടിച്ച് പൊളിക്കുമെന്നും ഭീഷണിയുണ്ട്. ഇത് സംബന്ധിച്ച് രാഹുല്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ചിലർക്ക് പിടിച്ചില്ല

ചിലർക്ക് പിടിച്ചില്ല

മദനി പരോള്‍ കാലാവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിന് മുന്‍പായിരുന്നു രാഹുല്‍ ഈശ്വര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. മദനിക്കൊപ്പമുള്ള ഫോട്ടോ രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് ചിലരെ ചൊടിപ്പിച്ചത്.

ഹാദിയയുടെ വീട്ടിൽ

ഹാദിയയുടെ വീട്ടിൽ

ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ച് വിവാദത്തിലായ ഹാദിയയെ രാഹുല്‍ വീട്ടില്‍ സന്ദര്‍ശിച്ചത് വലിയ ഒച്ചപ്പാടുകള്‍ക്ക് വഴി വെച്ചിരുന്നു. ഹാദിയയുടേയും മാതാപിതാക്കളുടേയും വീഡിയോയും രാഹുല്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു.

വൻ പ്രചാരണങ്ങൾ

വൻ പ്രചാരണങ്ങൾ

ഇതും രാഹുലിനെതിരെ വലിയ വിമര്‍ശനങ്ങള്‍ സംഘപരിവാറുകാരുടെ ഭാഗത്ത് നിന്നും ഉയരാന്‍ ഇടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ ഈശ്വറിനെതിരെ വലിയ തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുമുണ്ട്. രാഹുല്‍ തന്നെ ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇസ്ലാം മതം സ്വീകരിച്ചുവെന്ന്

ഇസ്ലാം മതം സ്വീകരിച്ചുവെന്ന്

രാഹുല്‍ ഈശ്വര്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നും റഹീം ഇബ്രാഹിം എന്നാണ് പേരെന്നും പ്രചാരണം നടക്കുന്നുണ്ട്. മറുവശത്ത് രാഹുല്‍ ഈശ്വര്‍ ഹിന്ദു നാമധാരിയായ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയാണെന്നും പ്രചാരണം നടക്കുന്നു.

തീവ്രഹിന്ദുക്കൾക്കെതിരെ

തീവ്രഹിന്ദുക്കൾക്കെതിരെ

ഒരുമിച്ച് കൂടാനുള്ള അവസരം ഹിന്ദുക്കള്‍ക്ക് കുറവായതിനാല്‍ ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലീംങ്ങളുടെ തലയില്‍ കെട്ടിവെച്ച് അവസരമുണ്ടാക്കുന്നു എന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ഇതും സംഘപരിവാര്‍ സംഘടനകളുടെ ശത്രുതയ്ക്ക് വഴിവെച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Phone call threat to Rahul Easwar for Visiting Madani and Hadiya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X