നെഹ്‌റു കോളേജ് ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് ഭീഷണി..! ജിഷ്ണുവിന്റെ മരണശേഷം സംഭവിക്കുന്നത്..!! വീഡിയോ

  • Posted By:
Subscribe to Oneindia Malayalam

തൃശ്ശൂര്‍ : മാനേജ്‌മെന്റ് പീഡനത്തെ തുടര്‍ന്ന് ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കൂട്ടിലായ നെഹ്‌റുകോളേജിന്റെ പേരില്‍ വിവാദങ്ങളൊഴിയുന്നില്ല. ജിഷ്ണുവിന് മാനസികമായും ശാരീരികമായും കോളേജ് അധികൃതരില്‍ നിന്നും പീഡനമേറ്റതിനെ ശരിവെച്ച് മറ്റു നിരവധി വാര്‍ത്തകളാണ് കോളേജിനെ സംബന്ധിച്ച് പുറത്ത് വരുന്നത്.

നെഹ്‌റു കോളേജ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍ വാര്‍ഡന്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇന്നലെ വരെ നടന്നതൊക്കെ ഇനിയും തുടരുമെന്നും വിളിക്കേണ്ടവരെയൊക്കെ നിങ്ങള്‍ വിളിക്കൂ എന്നുമാണ് വാര്‍ഡന്‍ കുട്ടികളോട് ഭീഷണി മുഴക്കുന്നത്. തനിക്ക് അഹങ്കാരമുണ്ടെന്നും വാര്‍ഡന്‍ പറയുന്ന് ദൃശ്യങ്ങളില്‍ കാണാം. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജിനെതിരെ പ്രതികരണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് വാര്‍ഡന്റെ ഭീഷണി പുറത്ത് വരുന്നത്.

jishnu

നേരത്തെ കോളേജിനെതിരായ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ പ്രവേശിപ്പിക്കാതിരുന്നതും കടുത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പുറത്ത് മുറി എടുക്കുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്യാനായിരുന്നു പെണ്‍കുട്ടികള്‍ക്കടക്കം ഹോസ്റ്റലില്‍ നിന്നും ലഭിച്ച നിര്‍ദേശം.പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ഷോമാനെ സംബന്ധിച്ച പരാതികള്‍ക്കും നിഷേധാത്മകമായ മറുപടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. പരാതിപ്പെട്ടപ്പോള്‍ കല്യാണം കഴിഞ്ഞാല്‍ നിങ്ങളും കാണേണ്ടതല്ലേ എന്ന് മറുപടിയാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ നല്‍കിയത്.

English summary
A video of Hostal warden threatening students in Nehru College is out.
Please Wait while comments are loading...