'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വായ അടപ്പിക്കാനാകില്ല, മരിക്കാൻ ഭയമില്ല', സൈബർ ആക്രമണങ്ങൾക്കെതിരെ റിനി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കുറിച്ചുളള ആരോപണത്തിന് ശേഷം തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. താൻ മോശം സ്ത്രീ ആണെന്നും പണം വാങ്ങി ആരോപണം ഉന്നയിച്ചതാണെന്നും അടക്കമുളള ആക്ഷേപങ്ങളാണ് തനിക്കെതിരെ ഉയർത്തുന്നതെന്ന് റിനി പറയുന്നു.
തന്റെ അവസരങ്ങൾ ഇല്ലാതാക്കാനും ഇടപെടലുകൾ നടന്നതായി റിനി ആരോപിക്കുന്നു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന് കരുതേണ്ടെന്നും അതിജീവിതമാർക്ക് വേണ്ടി ഇനിയും സംസാരിക്കുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽൽ റിനി പറയുന്നു..
റിനി ആൻ ജോർജ് പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഒരു യുവ നേതാവ് എനിക്ക് അശ്ലീല സന്ദേശം അയക്കുകയും ഹോട്ടലിലേക്ക് വരാൻ ആവശ്യപ്പെടുകയും ഞാൻ അത് നിരസിച്ചപ്പോൾ എന്നെ അപമാനിക്കുന്ന തരത്തിൽ മോശം പദപ്രയോഗങ്ങൾ നടത്തുകയും ഉണ്ടായി... ഇത് ഞാൻ ബന്ധപ്പെട്ട നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു എന്നാൽ അവിടെ നിന്ന് എനിക്ക് അവഗണന മാത്രമാണ് ലഭിച്ചത്... അത് എന്നെ ഒരുതരം ട്രോമയിൽ കൊണ്ടെത്തിച്ചു... ഈ വേദന എന്നെ അലട്ടി കൊണ്ടേയിരുന്നു.

ഒടുവിൽ എന്റെ ഒരു വ്യക്തിപരമായ അഭിമുഖത്തിൽ ഈ വിഷമത്തെ കുറിച്ച് അറിയാതെ സൂചിപ്പിച്ചു... എന്നാൽ പോലും ആരുടെയും പേര് എടുത്തു പരാമർശിക്കുകയോ ഒരു പാർട്ടിയെ മോശമാക്കി പറയുകയോ ഒന്നും ഞാൻ ചെയ്തിട്ടില്ല...എന്നാൽ പിന്നീട് അത് വൻ വിവാദമായി മാറുകയായിരുന്നു... ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമായി അത് പരിണമിച്ചു...
ഏതോ ഓഡിയോ പുറത്തു വന്നതിന്റെ ഭാഗമായി ഒരു നേതാവിന് എതിരെ നടപടി എടുത്തു... അതിനെ തുടർന്ന് എന്നെ അനാവശ്യമായി ഇതിൽ വലിച്ചിടുകയും സോഷ്യൽ മീഡിയയിൽ ഇത് എന്റെ ഓഡിയോ ആണെന്ന തരത്തിൽ വൻ തോതിൽ പ്രചരിപ്പിക്കുകയും ചെയ്തു... എന്റെ വസ്ത്രധാരണത്തെയും എന്തിന് എന്റെ ചിരിയെ പോലും അവർ അപഹസിച്ചു.... ഞാൻ മോശം സ്ത്രീ ആണെന്ന തരത്തിൽ പ്രചരിപ്പിച്ചു... പണം വാങ്ങി ഗൂഢാലോചന നടത്തി എന്നത് മുതൽ ഒരു സ്ത്രീയെ എങ്ങനെ എല്ലാം അപമാനിക്കാം അതെല്ലാം അവർ ചെയ്തു...
എന്റെ അവസരങ്ങൾ ഇല്ലാതാക്കാൻ പല രീതിയിൽ ഉള്ള ഇടപെടലുകൾ ഉണ്ടായി... എന്നാൽ ഇതുകൊണ്ടൊന്നും ഞാൻ തളരുന്നില്ല എന്ന് കണ്ടപ്പോൾ എന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി വായ അടപ്പിക്കാം എന്ന് കരുതുന്നവരോട് ഞാൻ ഒരു സ്ത്രീ എന്ന നിലയിൽ ഇനിയും അതിജീവിതകൾക്ക് വേണ്ടി സംസാരിക്കും... അവർ എന്റെ സഹോദരിമാരാണ്... അതിന്റെ പേരിൽ കൊല്ലാൻ ആണ് തീരുമാനം എങ്കിൽ മരിക്കാനും എനിക്ക് മടിയില്ല... അങ്ങനെ ഒന്നും എന്നെ ഭയപെടുത്താം എന്ന് കരുതണ്ട... ഓരോ വ്യക്തികൾക്കും അവരവരുടെ തെറ്റുകൾക്ക് കർമഫലം ഉണ്ടാകുന്നതിന് എന്നെ പഴിച്ചിട്ടു കാര്യമില്ല... ആരും തകരണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല അവർ തിരുത്തപ്പെടണം എന്ന് തന്നെയാണ് എന്നത്തേയും എന്റെ നിലപാട്...''
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications