ഇംഗ്ലിഷ്, മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു
മലപ്പുറം: മലപ്പുറത്ത് മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സംഘര്‍ഷത്തില്‍ കുത്തേറ്റു. മലപ്പുറം പെരിന്തല്‍മണ്ണ പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് സംഘര്‍ഷം നടന്നത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഫര്‍ഹാന്‍, മുഹമ്മദ് അജ്മല്‍, മുഹമ്മദ് റിസ്‌ലാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിദ്യാര്‍ഥികളുടെ തലയ്ക്കാണ് പരുക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മൂന്നു പേര്‍ക്കും സാരമായ പരിക്കുണ്ടെന്നാണ് വിവരം.

സ്‌കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സ്‌കൂളില്‍ നടപടി നേരിട്ട വിദ്യാര്‍ഥിയാണ് മൂന്ന് പേരെയും ആക്രമിച്ചത്. ഈ വിദ്യാര്‍ഥിക്കെതിരെ സ്‌കൂള്‍ അധികൃതര്‍ നേരത്തെ നടപടി എടുത്തിരുന്നു. പരീക്ഷ എഴുതാന്‍ വേണ്ടി മാത്രമാണ് അധ്യാപകര്‍ അനുവാദം നല്‍കിയത്. വിദ്യാര്‍ത്ഥി പരീക്ഷ എഴുതാന്‍ വന്നപ്പോഴാണ് ആക്രമണമുണ്ടായത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു മൂന്ന് വിദ്യാര്‍ഥികളെ കുത്തിയത്.
മൂര്‍ച്ചയേറിയ വസ്തു ഉപയോഗിച്ച് ഈ വിദ്യാര്‍ഥി മൂന്ന് കുട്ടികളെ കുത്തി പരിക്കേല്‍പ്പിച്ചത്. നേരത്തെയും ആക്രമണ സ്വഭാവം കാണിച്ചതിനാല്‍ ഈ വിദ്യാര്‍ഥിയെ പോലീസ് താക്കീത് ചെയ്തിട്ടുണ്ട്. സ്‌കൂളില്‍ പൊലീസ് എത്തി തുടര്‍നടപടി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications