Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വായപൊള്ളി കണ്ണൂര്‍ സ്വദേശിയായ യുവാവും മക്കളും ആശുപത്രിയില്‍

പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് വായപൊള്ളിയ നിലയില്‍ അച്ഛനേയും മക്കളേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറ് ശതമാനം വെജിറ്റേറിയന്‍ എന്ന് രേഖപ്പെടുത്തിയ പേസ്റ്റാണ് ഉപയോഗിച്ചത്. തൃക്കരിപ്പൂര്‍ സ്വദേശിയായ സതീശന്‍ (43), മക്കളായ ശിബിദാസ് (15), ശിവപ്രിയ (13) എന്നിവരെയാണ് പേസ്റ്റ് ഉപയോഗിച്ച് വായപൊള്ളിയ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പയ്യന്നൂരിലെ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ നിന്ന് വാങ്ങിയ പേസ്റ്റാണ് സതീശനും മക്കളും ഉപയോഗിച്ചത്. രണ്ട് ദിവസം തുടര്‍ച്ചയായി പേസ്റ്റ് ഉപയോഗിച്ചു. ആദ്യ ഉപയോഗത്തില്‍ തന്നെ വായ്ക്കുള്ളില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെങ്കിലും കാര്യമാക്കിയില്ല.

Kannur

ഗുരുതരമായി വായപൊള്ളിയ സതീശന് സംസാരിയ്ക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. 2015 ഡിസംബറില്‍ നിര്‍മ്മിച്ചതാണെന്നും 2017 നവംബര്‍ വരെ ഉപയോഗിയ്ക്കാമെന്നും പേസ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് ബ്രാന്‍ഡിന്റെ പേസ്റ്റാണ് ഇവര്‍ ഉപയോഗിച്ചതെന്ന് വ്യക്തമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+