ആലൂക്കാസ് ജീവനക്കാര്‍ രണ്ട് കോടിയുടെ സ്വര്‍ണ്ണം കടത്തി; 3 പേര്‍ പിടിയില്‍
ജ്വല്ലറി മാനേജര്‍ ഷൈന്‍ ജോഷി, മാള്‍ മാനേജര്‍ തുറവൂര്‍ കൃഷ്ണാഞ്ജലിയില്‍ രാജീവ്, അസിസ്റ്റന്റ് ജ്വല്ലറി മാനേജര്‍ ഷാര്‍മിള എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
അങ്കമാലി: ജോയ് ആലുക്കാസ് ജ്വല്ലറിയിലെ മുന്ന് ജീവനക്കാര്‍ പിടിയില്‍. ജ്വല്ലറിയുടെ അങ്കമാലി ഷോറൂമില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടത്തിയെന്ന കേസിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജ്വല്ലറി മാനേജര്‍ ഷൈന്‍ ജോഷി, മാള്‍ മാനേജര്‍ തുറവൂര്‍ കൃഷ്ണാഞ്ജലിയില്‍ രാജീവ്, അസിസ്റ്റന്റ് ജ്വല്ലറി മാനേജര്‍ ഷാര്‍മിള എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. അര്‍ദ്ധവാര്‍ഷിക ഓഡിറ്റിങിലാണ് സ്വര്‍ണ്ണത്തില്‍ കുറവ് കണ്ടെത്തിയത്.

സ്വര്‍ണ്ണം കടത്താന്‍ കൂട്ടു നിന്ന ഒരു സ്ത്രീ ഒളിവിലാണ്. ഷൈന്‍, രാജീവ്, ഷാര്‍മിള എന്നിവര്‍ ഒളിവിലുള്ള സ്ത്രീയെ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ഷോറൂമില്‍ വിളിച്ചു വരുത്തി ആഭരണങ്ങള്‍ നല്‍കുകയായിരുന്നു. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications