മദ്യം നല്‍കരുതെന്ന് പലവട്ടം പറഞ്ഞു; മണിയുടെ മരണത്തില്‍ തെളിവ് നശിപ്പിച്ചു?സഹായികള്‍ കസ്റ്റഡിയില്‍
ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ കസ്റ്റഡിയില്‍. അരുണ്‍, വിപിന്‍, മുരുകന് എന്നി വരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മണിയുടെ സഹായികളായ ഇവരെ വ്യാഴാഴ്ച രാത്രിയാണ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇതേ സമയം മണിയുടെ മരണത്തില്‍ തെളിവ് നശിപ്പിച്ചതായി സഹോദരന് രാമകൃഷ്ണന് ആരോപിച്ചു.
മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അദ്ദേഹത്തോടപ്പം മദ്യപിച്ച സഹായികളെയും ജീവനക്കാരെയും സംശയമുണ്ടെന്നും മണിയുടെ സഹോദരന് പറയുന്നു. സംഭവുമായിബന്ധപ്പെട്ട് സാബുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മണിക്ക് താന്‍ മദ്യം നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും സാബു പറഞ്ഞു.

സഹായികള്‍
മണി മദ്യപിച്ചിരുന്ന ഔട്ട് ഹൗസ് വൃത്തിയാക്കിയത് സഹായികളായ അരുണ്‍, വിപിന്‍, മുരുകന് എന്നിവരാണ്. ഇവരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.

തെളിവ് നശിപ്പിച്ചത്
പാഡി ഔട്ട് ഹൗസ് വൃത്തിയാക്കിയതിനോടപ്പം മരണത്തിന്റെ തെളിവ് നശിപ്പിച്ചതായി സഹോദരന് രാമകൃഷ്ണന് ആരോപിച്ചു.

മരണത്തില്‍ ദുരൂഹത
മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവത്തില്‍ അദ്ദേഹത്തോടപ്പം മദ്യപിച്ച സഹായികളെയും ജീവനക്കാരെയും സംശയമുണ്ടെന്നും മണിയുടെ സഹോദരന് പറയുന്നു.

മീഥെയ്ന്‍ കണ്ടത്
അവസാനമായി അദ്ദേഹത്തോടപ്പം ഭക്ഷണം കഴിക്കുകയും മറ്റും ചെയ്തവരില്‍ ആരിലുമുണ്ടാകാത്ത മീഥെയ്ന്‍ എന്ന ആല്‍ക്കഹോള്‍ മണിയുടെ ശരീരത്തില്‍ മാത്രം എങ്ങനെ ഉണ്ടായെന്ന് മണിയുടെ സഹോദരന് ചോദിക്കുന്നു.

മദ്യം നല്‍കരുതെന്ന് പറഞ്ഞു
കരളിന് ഗുരുതരമായി അസുഖമുള്ള മണിക്ക് മദ്യം നല്‍കരുതെന്ന് പലവട്ടം നിര്‍ബന്ധപൂര്‍വ്വം പറഞ്ഞിട്ടുള്ളതാണ്.

മദ്യം നല്‍കരുതെന്ന് പറഞ്ഞു
കരളിന് ഗുരുതരമായി അസുഖമുള്ള മണിക്ക് മദ്യം നല്‍കരുതെന്ന് പലവട്ടം നിര്‍ബന്ധപൂര്‍വ്വം പറഞ്ഞിട്ടുള്ളതാണ്.

ആശുപത്രിയില്‍ കൊണ്ടുപോയത്
ആശുപത്രിയില്‍ പോകാതിരുന്ന മണിയെ സമീപവാസിയായ നഴ്സിനെ കൊണ്ടുവന്നു മയങ്ങാനുള്ള മരുന്നു നല്‍കിയാണ് കൊണ്ടുപോയത്. പിന്നീടാണ് തങ്ങളെ അറിയിച്ചത്.

അബോധാവസ്ഥയിലായിരുന്നു
ആശുപത്രിയില്‍ തങ്ങളെത്തുമ്പോള്‍ മണിയ അബോധാവസ്ഥയിലായിരുന്നു.

മദ്യവും ഭക്ഷണവും
മീഥെയ്ന്‍ എങ്ങനെ ശരീരത്തില്‍ എത്തി എന്നറിയാനായി അദ്ദേഹം കഴിച്ച മദ്യവും ഭക്ഷണവും എന്താണെന്ന് ചോദിച്ചിട്ട് ആരും കൃത്യമായ ഉത്തരം നല്‍കിയിട്ടില്ലെന്നും രാമകൃഷ്്ണന്‍ പറയുന്നു.

സാബു മദ്യപിച്ചു
സാബു മദ്യപിച്ചു ലക്കുകെട്ട് ഡ്രൈവ് ചെയ്യാനാവത്തതില്‍ മണി തന്റെ ഡ്രൈവര്‍ പീറ്ററിനെ വിളിച്ച് സാബുവിനെ തിരുവനന്തപുരത്തെത്തിക്കാന്‍ ഏര്‍പ്പാടാക്കുകയായിരുന്നു.

പീറ്ററിനെ തിരിച്ചു വിളിച്ചത്
സാബുവിനെ കൊണ്ടുപോയ പീറ്ററിനെ എര്‍ണാകുളത്ത് എത്തിയപ്പോള്‍ മണി തിരിച്ചു വിളിച്ചെന്ന കാര്യം വിശ്വസിക്കാന്‍ കഴിയാത്തതാണെന്ന് രാമകൃഷ്ണന് പറഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications