സിനിമയ്ക്കുള്ളിൽ സിനിമയെ വെല്ലുന്ന തിരക്കഥ; കാമുകിയെ രക്ഷിക്കാൻ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടിപോയി!
പത്തനാപുരം: സിനിമ വ്യവസായത്തിൽ നിനന് നിരവധി കഥകൾ നമ്മൾ കേൾക്കാറുണ്ട്. കാസ്റ്റിങ് കൗച്ച് അടക്കമുള്ളവ പലപ്പോഴും ചർച്ച വിഷയമായിട്ടുണ്ട്. എന്നാൽ സിനിമ മേഖലകളിൽ സ്ത്രീകൾക്ക് മാത്രം ഒരു സംഘടന ഉടലെടുത്ത ഈ കാലത്ത് പോലും കൗച്ച് പോലുള്ള സ്ത്രീ വിരുദ്ധ കാര്യങ്ങൾ തീരേ ഇല്ലെന്ന് പറയാൻ സാധിക്കുന്നില്ല.
ഇത്തരത്തിൽ പീഡന വാർത്തകൾ നിരവധി സിനിമ മേഖലകളിലൽ നിന്ന് പുറത്തു വരാറുണ്ട്. സ്വന്തം കാമുകിയുടെ 'സുരക്ഷ' ഉറപ്പാക്കാൻ തിരക്കഥാകൃത്തിനെ തട്ടിക്കൊണ്ടു പോയെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഏപ്രിലിൽ തുടങ്ങാനിരിക്കുന്ന സിനിമയിലേക്ക് അടൂർ സ്വദേശിയായ യുവതിയെ തിരഞ്ഞെടുത്തതോടെയാണ് സിനിമയെക്കാൾ വലിയ നാടകീയ രംഗങ്ങൾക്ക് തുടക്കമായത്.

പത്തനാപുരം സ്വദേശി
പത്തനാപുരകം സ്വദേശിയാണ് തിരക്കഥാകൃത്ത്. യുവതിക്ക് സിനിമയിൽ അവസരം ലഭിച്ചതോടെ തിരക്കഥാകൃത്തിന്റെ സുഹൃത്ത് യുവതിയെ സ്ഥിരമായി ഫോണിൽ വിളിക്കാൻ തുടങ്ങി. സംസാരം അതിരു കടന്നു. ഇത് ഇഷ്ടമാകാതിരുന്ന യുവതി അടൂർ സ്വദേശിയായ കാമുകനോട് വിവരം പറഞ്ഞതോടെ കളി കാര്യമാകുകയായിരുന്നു.

തിരക്കഥാകൃത്ത് വ്യാജനോ?
തിരക്കഥാകൃത്ത് വ്യാജനാണോ എന്ന സംശയമായിരുന്നു കാമുകന്. തുടർന്ന് അന്വേഷണം നടത്തി. സിനിമ സ്റ്റൈലിൽ തട്ടികൊണ്ടുപോയി ചോദ്യം ചെയ്യാൻ തീരുമാനിച്ചു. കാമുകി സിനിമ നടിയായാൽ തന്നെ ഉപേക്ഷിക്കുമെന്ന പേടിയും കാമുകനെ കടുംകൈ ചെയ്യുന്നതിന് പ്രേരിപ്പിച്ചെന്ന് പോലീസ് വ്യക്തമാക്കി.

കാറിൽ കയറ്റി കൊണ്ടു പോയി
ശനിയാഴ്ച വൈകിട്ട് ആറ് മണികക് യുവാവും കൂട്ടരും തിരക്കഥാകൃത്തിന്റെ വീട്ടിൽ എത്തയിരുന്നു. എന്നാൽ ആ സമയത്ത് തിരക്കഥാകൃത്തിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിൽ കാമുകനും കൂട്ടരും തിരക്കഥാകൃത്തിനെ കണ്ടെത്തുകയും കാറിൽ പടിച്ച് കയറ്റി അടൂർ ഭാഗത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു.

കാമുകനെയും സംഘത്തെയും അറസ്റ്റ് ചെയ്തു
തിരക്കഥാകൃത്തിനെ ബലമായി കൊണ്ടുപോകുന്നത് കണ്ട നാട്ടുകർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കൊല്ലം റൂറൽ എസ്പി ഹരിശങ്കറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സൈബർ സെൽ വഴിയായിരുന്നു അന്വേഷണം. രാത്രി ഒമ്പത് മണിയോടെ സംഘത്തെ അടൂർ ഹൈസ്കൂൾ ജംങ്ഷനിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്തു. തുടർന്ന് മൂന്ന് പേരെയും റിമാൻഡ് ചെയ്തു.












Click it and Unblock the Notifications